കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ഇരട്ടവിജയം,രാഹുല്‍ കഷ്ടിച്ചു രക്ഷപ്പെട്ടു

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുട പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസിയിലും വഡോദരയിലും വിജയിച്ച് പടയെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നനഞ്ഞ വിജയം. അമേഠിയില്‍ പലകുറി മൂന്നാം സ്ഥാനത്തേക്ക് വീണുപോയ ശേഷമാണ് രാഹുല്‍ വിജയം പിടിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലിയില്‍ വിജയം നേടി. മോദിക്ക് പുറമേ അദ്വാനി, രാജ് നാഥ് സിംഗ്, സുഷമ സ്വരാജ്, ഹര്‍ഷവര്‍ധനന്‍ തുടങ്ങി പ്രധാനപ്പെട്ട നേതാക്കളെല്ലാം വിജയക്കൊടി പാറിച്ചു.

കര്‍ണാടകയിലെ ഷിമോഗയില്‍ ബി എസ് യെഡിയൂരപ്പയും ബെല്ലാരിയില്‍ ശ്രീരാമുലും ബി ജെ പിക്ക് വേണ്ടി ജയിച്ചവരില്‍ പെടുന്നു. ദേശീയ തലത്തില്‍ ജയിച്ച പ്രമുഖരെ നോക്കൂ.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

വാരണാസിയിലും വഡോദരയിലും മോദിക്ക് ഇരട്ട വിജയം. വഡോദരയില്‍ മധുസൂദനന്‍ മിസ്ത്രിയെയും വാരണാസിയില്‍ കെജ്രിവാളിനെയും മോദി തോല്‍പിച്ചു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കടുത്ത മത്സരം നേരിട്ടെങ്കിലും രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചു. ഇരുപത്തിമൂവായിരം വോട്ടിനാണ് രാഹുല്‍ തടിതപ്പിയത്.

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

പ്രതീക്ഷിച്ച വിജയമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് റായ്ബറേലിയില്‍

യെഡിയൂരപ്പ

യെഡിയൂരപ്പ

കര്‍ണാടകയിലെ ഷിമോഗയില്‍ പക്ഷേ മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിജയം ഞെട്ടിച്ചു.

എല്‍ കെ അദ്വാനി

എല്‍ കെ അദ്വാനി

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് അദ്വാനി ജയിച്ചത്.

നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

ആര്‍ എസ് എസ് കേന്ദ്രമായ നാഗ്പൂരില്‍ നിന്നും മുന്‍ ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ജയിച്ചു

രാജ്‌നാഥ് സിംഗ്

രാജ്‌നാഥ് സിംഗ്

ഉത്തര്‍ പ്രദേശിലെ ലഖ്‌നൊവില്‍ നിന്നും ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് ജയിച്ചു.

വരുണ്‍ ഗാന്ധി

വരുണ്‍ ഗാന്ധി

സുല്‍ത്താന്‍ പൂരില്‍ ബി ജെ പി ജനറല്‍ സെക്രട്ടറി വരുണ്‍ ഗാന്ധിയുടെ വിജയം അനായാസമായിരുന്നു

സുഷമ സ്വരാജ്

സുഷമ സ്വരാജ്

വിദിശയില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വിജയിച്ചു.

English summary
Big wins in Lok sabha election 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X