ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയായി. മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലാണ് ധാരണയായിട്ടുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകളിലും എന്‍സിപി 23 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്. ഒരു സീറ്റ് സ്വാഭിമാനി ഷേഠ്കരി സംഘട്ടനയ്ക്കാണ് മാറ്റിവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖേ പട്ടേലിന്റെ വസതിയില്‍ വെച്ചായിരുന്നു യോഗം. ഹഠ്കനങ്കലെ സീറ്റാണ് സ്വാഭിമാനി ഷേഠ്കരി സംഘടനയുടെ രാജു ഷെട്ടിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് കീഴിലാണ് ഷെട്ടി മത്സരിച്ചത്.

രാധാകൃഷ്ണ വിഖേയ്ക്ക് പുറമേ സ്റ്റേറ്റ് യൂണിറ്റ് തലവന്‍ അശോക് ചവാന്, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് നിയമസഭാ കൗണ്‍സില്‍ പ്രിതിനിധി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്‍സിപി പക്ഷത്തുനിന്ന് സ്റ്റേറ്റ് പ്രസിഡന്റ് ജയന്ത് പട്ടേല്‍, മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, മുന്‍ നിയമസഭാ സ്പീക്കറും മുന്‍ സ്റ്റേറ്റ് പ്രസിഡന്റുമായ സുനില്‍ ടഠ്കരെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിനൊപ്പമാണ് ബിവിഎ മത്സരിച്ചത്. പല്‍ഘാര്‍ ലോക്സഭാ സീറ്റിലെ ആറ് എണ്ണത്തില്‍ മൂന്നെണ്ണത്തിലും ബിവിഎയാണ് മത്സരിച്ചത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications