കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

  • By Desk
Google Oneindia Malayalam News

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയായി. മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലാണ് ധാരണയായിട്ടുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകളിലും എന്‍സിപി 23 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്. ഒരു സീറ്റ് സ്വാഭിമാനി ഷേഠ്കരി സംഘട്ടനയ്ക്കാണ് മാറ്റിവെച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖേ പട്ടേലിന്റെ വസതിയില്‍ വെച്ചായിരുന്നു യോഗം. ഹഠ്കനങ്കലെ സീറ്റാണ് സ്വാഭിമാനി ഷേഠ്കരി സംഘടനയുടെ രാജു ഷെട്ടിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് കീഴിലാണ് ഷെട്ടി മത്സരിച്ചത്.

sharad-pawar-rahul-
പിന്നീട് കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിനൊപ്പം ചേരാന്‍ തയ്യാറാണെന്ന് ഷെട്ടിയാണ് അറിയിച്ചത്. മൂന്ന് സീറ്റുകളുടെ പേരിലാണ് ഇത്തവണ തര്‍ക്കം നിലനില്‍ക്കുന്നത്. അഹമ്മദ്നഗര്‍ സീറ്റ് ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ എന്‍സിപിക്ക് നഷ്ടമായ സീറ്റാണ് അഹമ്മദ്നഗര്‍. പൂനെ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസും സന്നദ്ധത അറിയിച്ചിട്ടുണ്ട്. യവത്ത്മല്‍- വഷിം സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍സിപി. 2009 മുതല്‍ ശിവസേനയാണ് ഈ സീറ്റ് കയ്യടക്കിവെച്ചിട്ടുള്ളത്.

<strong>ആക്റ്റിവിസ്റ്റുകള്‍ക്ക് നടപന്തല്‍ വരെ പ്രതിഷേധം കൂടാതെ വഴിയൊരുക്കിയത് ബിജെപിയെന്ന് മന്ത്രി കടകംപള്ളി</strong>ആക്റ്റിവിസ്റ്റുകള്‍ക്ക് നടപന്തല്‍ വരെ പ്രതിഷേധം കൂടാതെ വഴിയൊരുക്കിയത് ബിജെപിയെന്ന് മന്ത്രി കടകംപള്ളി

രാധാകൃഷ്ണ വിഖേയ്ക്ക് പുറമേ സ്റ്റേറ്റ് യൂണിറ്റ് തലവന്‍ അശോക് ചവാന്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നിയമസഭാ കൗണ്‍സില്‍ പ്രിതിനിധി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്‍സിപി പക്ഷത്തുനിന്ന് സ്റ്റേറ്റ് പ്രസിഡന്റ് ജയന്ത് പട്ടേല്‍, മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, മുന്‍ നിയമസഭാ സ്പീക്കറും മുന്‍ സ്റ്റേറ്റ് പ്രസിഡന്റുമായ സുനില്‍ ടഠ്കരെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിനൊപ്പമാണ് ബിവിഎ മത്സരിച്ചത്. പല്‍ഘാര്‍ ലോക്സഭാ സീറ്റിലെ ആറ് എണ്ണത്തില്‍ മൂന്നെണ്ണത്തിലും ബിവിഎയാണ് മത്സരിച്ചത്.

English summary
loksabha election: Congress to contest 24 seats, NCP 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X