Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകസഭ തിരഞ്ഞെടുപ്പ് മാര്‍‍ച്ച് ആദ്യവാരം? തീയതി പ്രഖ്യാപിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ

Recommended Video

cmsvideo
    #LoksabhaElection2019 : മാര്‍ച്ച് ആദ്യവാരത്തോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും |

    ദില്ലി: ലോകസഭ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യത്തോടെ പ്രഖ്യാപിക്കുമെന്ന് സൂചന. ലോകസഭയുടെ കാലാവധി ജൂണ്‍ മൂനിന് അവസാനിക്കും. വിവിധ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടിപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഖ്യാപിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പോലെയാണ് തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങള്‍ പ്രഖ്യാപിക്കുക. അതിനാല്‍ ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തു വരുന്നതേ ഉള്ളു.

    മാര്‍ച്ച് ആദ്യവാരത്തോടെ തീയതി പ്രഖ്യാപിച്ചേക്കും. ലോകസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ ആന്ധ്രപ്രദേശ്, ഒഡിഷ,സിക്കിം അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പും നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. ജമ്മൂ കാശ്മീര്‍ അസംബ്ലി പിരിച്ചുവിട്ടതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

    Election

    28 ന് പിരിട്ടു വിട്ട കാശ്മീര്‍ അസംബ്ലിയുടെ കാലാവധി മെയില്‍ അവസാനിക്കും. അതിനാല്‍ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തന്നെ ജമ്മു കാശ്മീരിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. എന്നാല്‍ സുരക്ഷയെ മാനിച്ച് തീയതി മാറാനും സാധ്യതയുണ്ട്. 6 വര്‍ഷമാണ് ജമ്മു ആന്റ് കാശ്മീലോകസഭരില്‍ അസംബ്ലി കാലാവധി.

    സിക്കിം അസംബ്ലി കാലാവധി മെയ് 27ന് അവസാനിക്കും. ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണില്‍ അവസാനിക്കും. 2009ല്‍ ലോകസഭ തിര‍ഞ്ഞെടുപ്പ് മാര്‍ച്ച് രണ്ടിനായിരുന്നു.അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് മെയ് 16നാണ് അവസാനിച്ചത്. 2014ല്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 5നാണ് ആരംഭിച്ചത്. 9 ഘട്ടങ്ങളിലായി ആയിരുന്നു തിരഞ്ഞെടുപ്പ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+