കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും തിരഞ്ഞെടുപ്പിന് കച്ചകെട്ടി; ജനകീയ നേതാക്കളെ മാത്രം, ദില്ലിയില്‍ സര്‍വ്വെ തുടങ്ങി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട നീക്കങ്ങളുടെ ഭാഗമായി ബിജെപി മണ്ഡല അടിസ്ഥാനത്തില്‍ സര്‍വ്വെ നടത്തുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യത്തെ പ്രമുഖരെ കണ്ട് സംവദിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ആഭ്യന്തരതലത്തില്‍ സര്‍വ്വെ സംഘടിപ്പിക്കുന്നത്.

മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നതാണ് സര്‍വ്വെയുടെ ലക്ഷ്യം. പാര്‍ട്ടി വിജയിച്ച മണ്ഡലങ്ങളിലാണ് സര്‍വ്വെക്ക് ഊന്നല്‍ നല്‍കുന്നത്. ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളിലും സര്‍വ്വെ ഉടന്‍ ആരംഭിക്കും. എംപിമാരുടെ പ്രവര്‍ത്തനം മോശമാണെങ്കില്‍ അടുത്ത തവണ സീറ്റ് നല്‍കില്ല. എന്തുവില കൊടുത്തും അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. വിശദ വിവരങ്ങള്‍ ഇങ്ങനെ....

എംപിമാരുടെ ജനകീയത

എംപിമാരുടെ ജനകീയത

എംപിമാരുടെ ജനകീയത അവരുടെ മണ്ഡലങ്ങളില്‍ എത്രത്തോളമുണ്ട് എന്ന് പരിശോധിക്കുകയാണ് സര്‍വ്വെയുടെ പ്രധാന ലക്ഷ്യം. മോശം പ്രതിഛായ ആണെങ്കില്‍ അടുത്ത തവണ സീറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. ദില്ലിയിലെ ഏഴ് മണ്ഡലത്തില്‍ സര്‍വ്വെ അടുത്ത മാസം ഒന്ന് മുതല്‍ ആരംഭിക്കും.

ഏഴിലും ബിജെപി

ഏഴിലും ബിജെപി

ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഏഴിലും ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണയും ഇതേ പ്രകടനം കാഴ്ചവയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വെ. മോശം പ്രതിഛായയുള്ള എംപിയില്‍ നിന്ന് വിശദീകരണം തേടാനും ആലോചനയുണ്ട്.

 ഒന്ന് മുതല്‍ 15 വരെ

ഒന്ന് മുതല്‍ 15 വരെ

സപ്തംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് ദില്ലിയിലെ സര്‍വ്വെ. ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് സര്‍വ്വെക്ക് ചുക്കാന്‍ പിടിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തമായി തിരഞ്ഞെടുപ്പ് നടത്തുകയാണ് ബിജെപി. പരാജയപ്പെടാനുള്ള ഓരോ ഘടകങ്ങളും ഇല്ലാതാക്കുകയാണ് ലക്ഷ്യം.

സര്‍വ്വെയിലെ നോട്ടങ്ങള്‍

സര്‍വ്വെയിലെ നോട്ടങ്ങള്‍

എംപിമാര്‍ ഓരോ മണ്ഡലത്തിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. എത്രത്തോളം ജനോപകാരപ്രദമായ പ്രവര്‍ത്തനം നടത്തി എന്ന് പരിശോധിക്കും. എംപിമാരെ കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കിയോ എന്നും പരിശോധിക്കും.

കോണ്‍ഗ്രസും എഎപിയും സര്‍വ്വെ നടത്തി

കോണ്‍ഗ്രസും എഎപിയും സര്‍വ്വെ നടത്തി

സര്‍വ്വെയുടെ ഫലം ദില്ലിയിലേയും കേന്ദ്രത്തിലേയും നേതാക്കള്‍ക്ക് കൈമാറും. കോണ്‍ഗ്രസും എഎപിയുമാണ് ദില്ലിയില്‍ ബിജെപിക്കുള്ള വെല്ലുവിളി. സമാനമായ സര്‍വ്വെ അടുത്തിടെ കോണ്‍ഗ്രസും എഎപിയും നടത്തിയിരുന്നു. ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ് എഎപി സര്‍വ്വെ ഫലം.

 ബിജെപിയെ തോല്‍പ്പിക്കാമെന്ന്...

ബിജെപിയെ തോല്‍പ്പിക്കാമെന്ന്...

കോണ്‍ഗ്രസും എഎപിയും അടുത്തിടെ നടത്തിയ സര്‍വ്വെയുടെ ഫലങ്ങള്‍ ഇരുപാര്‍ട്ടികളും പുറത്തുവിട്ടിരുന്നു. ബിജെപിയെ ഏഴ് മണ്ഡലങ്ങളിലും പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് അവരുടെ പഠന ഫലം സൂചിപ്പിക്കുന്നത്. ഇതിന്റെ യാഥാര്‍ഥ്യം അറിയലും ബിജെപിയുടെ ലക്ഷ്യമാണ്. പാര്‍ട്ടി സ്വന്തമായി സര്‍വ്വെ നടത്താന്‍ തീരുമാനിക്കാന്‍ കാരണവും അതുതന്നെ.

 എഎപി പ്രവര്‍ത്തനം തുടങ്ങി

എഎപി പ്രവര്‍ത്തനം തുടങ്ങി

എഎപി ദില്ലിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുത്ത നേതാക്കള്‍ക്ക് ചുമതല നല്‍കി കഴിഞ്ഞു. പ്രവര്‍ത്തനവും ആരംഭിച്ചു. ഈ നേതാക്കള്‍ തന്നെയാകും മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ എന്നാണ് വിവരം. കോണ്‍ഗ്രസ്, എഎപി സഖ്യമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കോണ്‍ഗ്രസ് തള്ളുകയായിരുന്നു.

കേന്ദ്രമന്ത്രി ബിജെപിയെ കൈവിടുന്നു; ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍!! മോദി-ഷാ തന്ത്രങ്ങള്‍ക്ക് തിരിച്ചടികേന്ദ്രമന്ത്രി ബിജെപിയെ കൈവിടുന്നു; ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍!! മോദി-ഷാ തന്ത്രങ്ങള്‍ക്ക് തിരിച്ചടി

English summary
Lok Sabha election: Delhi BJP to Carry Out Survey to Ascertain Popularity of its Sitting MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X