വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ നോക്കാം, എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്? സംശയം വേണ്ട, അറിയാം
ന്യൂ ഡൽഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാണ്. ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ ഒരുക്കങ്ങളാണ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19 ന് ആണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26 ന് ആണ്. ജൂൺ നാലിനാണ് ഫലം പ്രഖ്യാപിക്കുന്നത്.
വോട്ട് ചെയ്യാൻ പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ആദ്യം വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന കാര്യം ഉറപ്പാക്കണം. വളരെ എളുപ്പത്തിൽ വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്നത് നിങ്ങൾക്ക് മനസ്സിലാക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നത് മുതൽ പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് ദിനം ചെയ്യേണ്ട നടപടിക്രമങ്ങൾ വരെയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ലളിതമായ വീഡിയയിലൂടെ പൊതുജനങ്ങളെ അറിയിച്ചിരിക്കുകയാണ്.

വോട്ടർ പട്ടികയിൽ എങ്ങനെ പേരുണ്ടോ എന്ന് കണ്ടെത്താം, നിങ്ങളുടെ പോളിംഗ് ബൂത്ത് എങ്ങനെ തിരിച്ചറിയാം, വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഏതൊക്കെ അംഗീകൃത തിരിച്ചറിയൽ രേഖകളാണ് വോട്ടിംഗിനായി ഉപയോഗിക്കാൻ കഴിയും. പോളിംഗ് ബൂത്തിൽ എന്തൊക്കെയാണ് നടപടി ക്രമങ്ങൾ, എങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തേണ്ടത്, വോട്ട് രേഖപ്പെടുത്തപ്പെട്ടോ എന്ന് എങ്ങനെ അറിയാം തുടങ്ങിയ വിവരങ്ങാളാണ് ഈ വീഡിയോയിൽ ഉള്ളത്. ഇലക്ഷൻ കമ്മീഷൻ ഗ്രാഫിക്സുകളുടെ സഹായത്തോടെയാണ് വിവരിച്ചിരിക്കുന്നത്.
പതിനെട്ടാം ലോക്സഭയിലേക്ക് ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ഏപ്രിൽ 19 ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കും, രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മേയ് ഏഴിനും നാലാം ഘട്ടം മേയ് 13 നും അഞ്ചാം ഘട്ടം മേയ് 20 നും ആറാം ഘട്ടം മേയ് 25 നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും.
കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ആണ് ഫലം. .49. 7 കോടി പുരുഷ വോട്ടർമാർക്കും 47.1 കോടി സ്ത്രീ വോട്ടർമാർക്കും ഇത്തവണ വോട്ട് അവകാശം ഉണ്ട്. ആര് അധികാരത്തിൽ കയറും എന്ന കാത്തിരിരപ്പിലാണ് രാജ്യം












Click it and Unblock the Notifications