കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്താകെ മോഡി തരംഗം, ഭരണം ബിജെപിക്ക്

Google Oneindia Malayalam News

8.30: ഇന്ത്യാ ടുഡോ-സിസെറെ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് കേവലം ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയുണ്ട്. ടൈംസ് നൗവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിയ്ക്ക് ഒറ്റയ്ക്ക് 202 സീറ്റ് ലിക്കും. അസമില്‍ ബിജെപി മുന്‍തൂക്കം നേടുമെന്ന് ഒരു വിധം എല്ലാ സര്‍വെ ഫലങ്ങളിലും പറയുന്നുണ്ട്.

7.45: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് രാജ്യത്താകെ മോഡി തരംഗം പ്രകടമായിരുന്നു. ദുര്‍ഭരണത്തിനും അഴിമതിയ്ക്കും അറുതി വരണമെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത എല്ലാവരും ഒരേ പോലെ ആഗ്രഹിക്കുന്നുണ്ട്. ഈ ഒരു ചിന്തയുടെ ഭാഗം മാത്രമാണ് ബിജെപിയ്ക്ക് ലഭിക്കുന്ന മുന്‍തൂക്കമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലിരുന്ന കര്‍ണാടകയില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയി്‌ലലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.

തെലുങ്കാനയില്‍ ടിആര്‍എസും ആന്ധ്രയില്‍ ടിഡിപിയും കൂടുതല്‍ നേട്ടമുണ്ടാക്കും. അതേ സമയം പശ്ചിമ ബംഗാളില്‍ തൃണമൂലിന് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്ന് ഫലം സൂചിപ്പിക്കുന്നു. 42 സീറ്റുകളില്‍ ടിഎംസിയ്ക്ക് 20 സീറ്റുവരെ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.

തമിഴ്‌നാട്ടില്‍ ജയലളിത

7.40: തമിഴ്‌നാട്ടില്‍ എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെ എഐഎഡിഎംകെ വന്‍ നേട്ടമുണ്ടാക്കും. സിഎന്‍എന്‍ ഐബിഎന്‍ സര്‍വേ പ്രകാരം ജയലളിതയുടെ പാര്‍ട്ടി 22 മുതല്‍ 28 സീറ്റ് വരെ നേടും.

കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം

7.35:കേരളത്തില്‍ യുഡിഎഫിന് 11 മുതല്‍ 14 സീറ്റ് വരെ കിട്ടുമെന്ന് സിഎന്‍എന്‍-ഐബിഎന്‍. എല്‍ഡിഎഫിന് 6-9 വരെ സീറ്റ് കിട്ടാനുള്ള സാധ്യതയാണുള്ളത്.

നരേന്ദ്ര മോദി അധികാരത്തിലെത്തും

7.14: ബിജെപിയുടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സി വോട്ടര്‍ ഗ്രൂപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

7.09: അസമില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം. ആജ് തക് എക്‌സിറ്റ് പോള്‍ അനുസരിച്ച് എന്‍ഡിഎയ്ക്ക് 261-281, യുപിഎ 110-120

7.2: ഐബിഎന്‍-ലൈവിന്റെ പോസ്റ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ദി്‌ലിയില്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ആറു മുതല്‍ ഒമ്പത് സീറ്റ് വരെ നേടും. കോണ്‍ഗ്രസിന് മൂന്നു മുതല്‍ അഞ്ചു സീറ്റു വരെ ലഭിക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിക്ക് ഒന്നിനും മൂന്നിനും ഇടയിലുള്ള സീറ്റ് ലഭിക്കും.

ദില്ലി
ബിജെപി+എസ്എഡി 6-9
കോണ്‍ഗ്രസ്+ 3-5
എഎപി 1-3

6.40:ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മാന്ത്രികസംഖ്യയായ 272 തൊടാന്‍ ബിജെപിയ്ക്കും സഖ്യകക്ഷികള്‍ക്കുമാകുമോയെന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Exit poll

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയിലിരിക്കാനാകുമാ? തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകള്‍ വ്യക്തമാക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചിത്രം കൂടുതല്‍ വ്യക്തമാക്കും.

English summary
next government at the centre will be cleared soon after the Exit Poll results 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X