കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിവയ്ക്കുന്നു!! പുതിയ പാര്‍ട്ടി, പിന്നില്‍ കോണ്‍ഗ്രസ്?

Google Oneindia Malayalam News

Recommended Video

cmsvideo
'ഓപ്പറേഷൻ കുരുക്ഷേത്ര'യ്ക്ക് പിന്നിൽ കോണ്‍ഗ്രസിന്റെ ബുദ്ധി??

ദില്ലി: ബിജെപിയില്‍ നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ കലാപം തുടരുന്നു. പ്രമുഖ പാര്‍ലമെന്റംഗം ബിജെപി വിട്ടു. ഹരിയാനയിലെ കുരുക്ഷേത്ര എംപി രാജ് കുമാര്‍ സൈനിയാണ് ബിജെപി വിട്ടത്. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ബിജെപി നേതാക്കളെ വെല്ലുവിളിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും തിരഞ്ഞെടുപ്പിനുള്ള ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്.

അടുത്തിടെ മുന്‍ എംപി ബിജെപി വിട്ടത് പ്രധാന വാര്‍ത്തയായിരുന്നു. അതിനിടെ ബിജെപിയുടെ സഖ്യകക്ഷി എന്‍ഡിഎ വിടുമെന്ന സൂചനയും പുറത്തുവന്നിട്ടണ്ട്. ഇതിനെല്ലാം പിന്നില്‍ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. വിശദവിവരങ്ങള്‍ ഇങ്ങനെ....

ആരാണ് രാജ്കുമാര്‍ സൈനി

ആരാണ് രാജ്കുമാര്‍ സൈനി

ഹരിയാനയിലെ ബിജെപിയുടെ പ്രധാന നേതാവാണ് കുരുക്ഷേത്ര എംപിയായ രാജ് കുമാര്‍ സൈനി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിന് ഒട്ടേറെ അനുയായികളുണ്ട്. നേതൃത്വത്തെ വെല്ലുവിളിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. മാത്രമല്ല, പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

പുതിയ പാര്‍ട്ടിയുടെ പേര്

പുതിയ പാര്‍ട്ടിയുടെ പേര്

ലോക് തന്ത്ര സുരക്ഷ മഞ്ച് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലത്തിലും മല്‍സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതാകട്ടെ ബിജെപിയുടെ വോട്ടുബാങ്കില്‍ ഭിന്നത സൃഷ്ടിക്കും. മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കവെ ശക്തമായ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

 കൂറ്റന്‍ റാലി പ്രഖ്യാപിച്ചു

കൂറ്റന്‍ റാലി പ്രഖ്യാപിച്ചു

ഞായറാഴ്ച പാനിപത്തില്‍ കൂറ്റന്‍ റാലി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ് കുമാര്‍ സൈനി. തന്റെ ശക്തി തെളിയിക്കുകയാണ് ലക്ഷ്യം. ബിജെപി നേതാക്കള്‍ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് പരിഗണിക്കുന്നതെന്ന് രാജ്കുമാര്‍ സൈനി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

നേതൃത്വം സമ്മര്‍ദ്ദത്തില്‍

നേതൃത്വം സമ്മര്‍ദ്ദത്തില്‍

ഹരിയാനയില്‍ 10 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 90 നിയമസഭാ മണ്ഡലങ്ങളും. എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നാണ് രാജ് കുമാര്‍ സൈനി പറയുന്നത്. ഇത് ബിജെപി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. നേതാക്കള്‍ സൈനിയുമായി സംസാരിക്കുമെന്നാണ് വിവരങ്ങള്‍.

പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

രാഷ്ട്രീയ പാര്‍ട്ടികളില്‍ സമുദായ സ്വാധീനം വര്‍ധിക്കുന്നതാണ് സൈനി ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്‌നം. ജാട്ട് സമുദായത്തിന്റെ ക്ഷേമം മാത്രമാണ് സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയമെന്നും എംപി കുറ്റപ്പെടുത്തുന്നു.

പിന്നാക്ക വിഭാഗം ഒന്നിക്കണം

പിന്നാക്ക വിഭാഗം ഒന്നിക്കണം

പിന്നാക്ക വിഭാഗക്കാര്‍ ഒന്നിക്കണമെന്ന് സൈനി ആവശ്യപ്പെട്ടു. ജാട്ട് വിരുദ്ധ ശക്തികള്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് സൈനി കരുതുന്നത്. ഹരിയാനയിലെ പ്രധാന വോട്ട് ബാങ്കാണ് ജാട്ടുകള്‍. കോണ്‍ഗ്രസും ബിജെപിയും ഐഎന്‍എല്‍ഡിയുമെല്ലാം ജാട്ടുകളെ തന്നെയാണ് കേന്ദ്രീകരിക്കുന്നത്. ഇതോടെ ജാട്ട് വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നുമാണ് കരുതുന്നത്.

കോണ്‍ഗ്രസ് ആണോ

കോണ്‍ഗ്രസ് ആണോ

രാജ് കുമാര്‍ സൈനിയുടെ രാജിക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം വിശ്വസിക്കാന്‍ സാധ്യമല്ല. കാരണം സൈനി കോണ്‍ഗ്രസിനെതിരെയും ആരോപണമുന്നയിച്ചിട്ടുണ്ട്. പ്രധാന കക്ഷികളെല്ലാം സമുദായ രാഷ്ട്രീയമാണ് കളിക്കുന്നതെന്നാണ് സൈനിയുടെ ആക്ഷേപം.

ബിജെപി വിട്ട മറ്റൊരു നേതാവ്

ബിജെപി വിട്ട മറ്റൊരു നേതാവ്

ആഴ്ചകള്‍ക്ക് മുമ്പാണ് പ്രമുഖ ബിജെപി നേതാവും മുന്‍ എംപിയുമായ ചന്ദന്‍ മിത്ര ബിജെപിയില്‍ നിന്ന് രാജിവച്ചത്. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മമതാ ബാനര്‍ജിക്കൊപ്പം കൊല്‍ക്കത്തില്‍ പൊതുപരിപാടിയില്‍ സംബന്ധിച്ചാണ് അദ്ദേഹം ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്.

എംപിയായിരുന്നത് എപ്പോള്‍

എംപിയായിരുന്നത് എപ്പോള്‍

ദി പൈനിയര്‍ പത്രത്തിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് ചന്ദന്‍ മിത്ര. ഉത്തര്‍ പ്രദേശിലെ കൈരാനയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചന്ദന്‍ മിത്ര രംഗത്തുവന്നിരുന്നു. 2010ലാണ് മിത്ര വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 2016ല്‍ കാലാവധി പൂര്‍ത്തിയായി.

എല്‍കെ അദ്വാനിയുടെ വലംകൈ

എല്‍കെ അദ്വാനിയുടെ വലംകൈ

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ വലംകൈയ്യായിട്ടാണ് ചന്ദന്‍ മിത്ര അറിയപ്പെട്ടിരുന്നത്. നരേന്ദ്രമോദി-അമിത് ഷാ സഖ്യം നേതൃത്വത്തിലെത്തിയതോടെയാണ് ചന്ദന്‍ മിത്ര ഒതുക്കപ്പെട്ടത്. ഇതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന സൂചനകളുണ്ടായിരുന്നു.

ബിജെപിയെ കൈവിടുന്ന സഖ്യകക്ഷി

ബിജെപിയെ കൈവിടുന്ന സഖ്യകക്ഷി

ബിഹാറില്‍ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍എല്‍എസ്പി) ബിജെപിയുമായുള്ള സഖ്യം വിടുകയാണ്. ഇനി എന്‍ഡിഎയില്‍ ഉണ്ടാകില്ലെന്ന് ആര്‍എല്‍എസ്പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാവ സൂചന നല്‍കി. കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്നാണ് കുശ്വാഹയെ വിശാല സഖ്യത്തിലെത്തിക്കുന്നത്.

 കര്‍ഷക വോട്ട് നഷ്ടമാകും

കര്‍ഷക വോട്ട് നഷ്ടമാകും

നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവവിഭവ ശേഷി സഹമന്ത്രിയാണ് ഉപേന്ദ്ര കുശ്വാഹ. ബിഹാറിലെ കര്‍ഷകര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുണ്ട് ഇദ്ദേഹത്തിന്റെ സമുദായത്തിന്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ ശക്തി യാദവന്‍മാരാണ്. യാദവരും കുശ്വാഹരും ഒന്നിക്കുമെന്നാണ് സൂചന.

വെല്ലുവിളികള്‍ ഇങ്ങനെ

വെല്ലുവിളികള്‍ ഇങ്ങനെ

ആര്‍ജെഡി നേതാവ് തേജസ്വി യാദവും കോണ്‍ഗ്രസ് നേതാക്കളുമായി കുഷ്വാഹ ചര്‍ച്ച നടത്തിയെന്നാണ് വിവരം. കുശ്വാഹയും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും തമ്മില്‍ യോജിച്ച് പോകുന്നില്ലെന്നാണ് വിവരം. ബിജെപിക്ക് രണ്ട് പാര്‍ട്ടികളെയും ഒപ്പംനിര്‍ത്തുന്നതിന് ഏറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ടത്രെ. നിതീഷിന്റെ എല്ലാ നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ഉപേന്ദ്ര കുശ്വാഹ.

പോപ് ബെനഡിക്ട് മുസ്ലിമായോ? രാജിയുടെ കാരണം മതംമാറ്റം!! ഹജ്ജിന് മക്കയിലെത്തി, സത്യമിതാണ്പോപ് ബെനഡിക്ട് മുസ്ലിമായോ? രാജിയുടെ കാരണം മതംമാറ്റം!! ഹജ്ജിന് മക്കയിലെത്തി, സത്യമിതാണ്

മലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തുമലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തു

English summary
Lok Sabha election: Kurukshetra MP Raj Kumar Saini floats new political party, more leaders to out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X