കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരായ പോരാട്ടത്തിൽ സരിത നായർക്ക് കിട്ടിയത് 77 വോട്ടുകൾ...

Google Oneindia Malayalam News

ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ ഒറ്റു നോക്കുന്ന മണ്ഡലമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ അമേഠി. അമേഠിയിൽ രാഹുലിന് കനത്തയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിലെ ഫലസൂചനകൾ പ്രകാരം ബിജെ പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വ്യക്തമായ ലീഡ് നില നേടി മുന്നേറുകയാണ്. കേരളത്തിൽ വൻ റെക്കോർഡ് ലീഡ് നിലയാണ് രാഹുൽ നേടിയതെങ്കിലും അമേഠിയിൽ ഇതേ നില തുടരാൻ രാഹുൽ ഗാന്ധിയ്ക്ക് കഴിഞ്ഞിട്ടില്ല.

rahul gandhi

അമേഠിയിൽ രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുകയാണ്. അമേഠിയും കേരള രാഷ്ചട്രീയവുമായി മറ്റൊരു ബന്ധമുണ്ട്. അമേഠിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി സരിത എസ് നായർ മത്സരിച്ചിരുന്നു. വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ 77 വോട്ടുകൾ മാത്രമാണ് സരിതയ്ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിക്കാരിക്കാൻ സരിത പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ഇത് തള്ളി പോകുകയായിരുന്നു. തുടർന്നാണ് അമേഠിയിൽ സരിത മത്സരത്തിനിറങ്ങിയത്.

വയനാട്ടിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ്!! രണ്ട് ലക്ഷം താണ്ടി രാഹുൽ... കേരളത്തിൽ യുഡിഎഫ് തരംഗംവയനാട്ടിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ്!! രണ്ട് ലക്ഷം താണ്ടി രാഹുൽ... കേരളത്തിൽ യുഡിഎഫ് തരംഗം

കേരളത്തിൽ യുഡിഎഫ് തരംഗമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വ്യക്തമായ ലീഡ് ഉയർത്തി മുന്നേറുകയാണ്. ഇടതിന്റെ പല കോട്ടകളും ഇതിനോടകം തകർന്ന് അടിഞ്ഞ കാഴ്ചയാണ് കാണുന്നത്. കേരളത്തിലേയ്ക്കുള്ള രാഹുൽ ഗാന്ധിയുടെ വരവ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിറലിച്ചിട്ടുണ്ട്.

 അട്ടിമറി പ്രതീക്ഷിച്ചു!! ഇത് ജനങ്ങൾ നൽകിയ വിജയം, ആലത്തൂരിൽ പാട്ടും പാടി രമ്യ ഹരിദാസ് അട്ടിമറി പ്രതീക്ഷിച്ചു!! ഇത് ജനങ്ങൾ നൽകിയ വിജയം, ആലത്തൂരിൽ പാട്ടും പാടി രമ്യ ഹരിദാസ്

വയനാട്ടിൽ റെക്കോർഡ് മുന്നേറ്റം നടത്താൻ രാഹുലിന് സാധിച്ചുവെങ്കിവും സ്വന്തം മണ്ഡലമായ അമേഠിയിൽ വേണ്ടരീതിയിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല. കഴിഞ്ഞ ടേമിലെ രാഹുലിന്റെ എതിരാളിയായിരുന്ന സ്മൃതി ഇറാനി തന്നെയാണ് ഇക്കുറിയും അമേഠിയിൽ രാഹുലിന്റെ പ്രധാന എതിരാളി. എന്നാൽ മുൻ തവണത്തെക്കാളും തിളങ്ങാൻ സ്മൃതി ഇറാനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുഴുവൻ വോട്ടെണ്ണി കഴിഞ്ഞാൽ മാത്രമേ അമേഠി ആർക്കൊപ്പം എന്നുള്ള വ്യക്തമായ ചിത്രം പറയാൻ സാധിക്കുകയുള്ളൂ.

English summary
loksabha election result saritha s nair vote in amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X