കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബന്ധം: തമിഴ്നാട്ടിലെ സഖ്യത്തിന്‍റെ ഫലം തിരിച്ചറിയണമെന്ന് യച്ചൂരി, എതിര്‍പ്പുമായി കേരളഘടകം

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമറ്റി യോഗത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി ബംഗാള്‍, കേരള ഘടകങ്ങളുടെ ഏറ്റുമുട്ടല്‍. പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇനി കോണ്‍ഗ്രസ് ബന്ധം അനിവാര്യമാണെന്ന വാദം ബംഗാള്‍ ഘടകം കേന്ദ്രകമ്മറ്റിയില്‍ ഉന്നയിച്ചു.

<strong> ബിജെപിയോട് കൊമ്പ് കോർത്തു; പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു</strong> ബിജെപിയോട് കൊമ്പ് കോർത്തു; പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു

കോണ്‍ഗ്രസുമായുള്ള ബന്ധം ഉണ്ടാകുമെന്ന സൂചന സംസ്ഥാനത്ത് തിരിച്ചടിയായെന്ന വാദമാണ് കേരള ഘടകം സിസിയില്‍ ഉന്നയിച്ചത്. അതേസമയം കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഓര്‍മിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ബംഗാളിലെ തിരിച്ചടിക്ക് കാരണം

ബംഗാളിലെ തിരിച്ചടിക്ക് കാരണം

ബംഗാളിലെ കനത്ത തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് സഖ്യം ഇല്ലാത്തത് കൊണ്ടാണെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്‍റെ റിപ്പോര്‍ പൊളിറ്റ് ബ്യൂറോ നേരത്തെ തള്ളിയിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ബംഗാള്‍ ഘടകത്തിന്‍റെ കോണ്‍ഗ്രസ് ബന്ധ വാദത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

സീതാറാം യച്ചൂരി

സീതാറാം യച്ചൂരി

കേരള ഘടകം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നുണ്ടങ്കിലും കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നാണ് സിസിയില്‍ സീതാറാം യച്ചൂരി വ്യക്തമാക്കിയത്. തമിഴ്നാട്ടിലുണ്ടായ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ച് നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിക്കായും സിപിഎം നേതാക്കള്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടിയും പ്രചാരണം നടത്തിയത് 22 പേജുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ച് യച്ചൂരി ഓര്‍മ്മിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും തകര്‍ന്നടിഞ്ഞപ്പോള്‍ സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി സംരക്ഷിച്ച് നിര്‍ത്തിയത് തമിഴ്നാട്ടിലെ വിജയമായിരുന്നു.

രണ്ടിടത്തും വിജയിച്ചു

രണ്ടിടത്തും വിജയിച്ചു

ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി 2 സീറ്റില്‍ മത്സരിച്ച സിപിഎം രണ്ടിടത്തും വിജയിച്ചു. കോയമ്പത്തൂരിലും മധുരയിലുമായിരുന്നു സിപിഎം വിജയം. കോണ്‍ഗ്രസ് കൂടിയുള്ള സഖ്യത്തിന്‍റെ ഭാഗമാവുന്നതില്‍ നേരത്തെ കേന്ദ്രകമ്മറ്റിയില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെങ്കിലും തമിഴ്നാട് ഘടകം സഖ്യമെന്ന ആവശ്യത്തില്‍ ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസും കോണ്‍ഗ്രസ് ഇതരരും

കോണ്‍ഗ്രസും കോണ്‍ഗ്രസ് ഇതരരും

കോണ്‍ഗ്രസും കോണ്‍ഗ്രസ് ഇതരരെന്നുമുള്ള നിലപാടല്ല, ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ നിലപാടുള്ള രാഷ്ട്രീയ കക്ഷികളും പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്‍ക്കുകയെന്നതാണ് പ്രസക്തമെന്നും യച്ചൂരി വിശദീകരിച്ചു.

കേരളത്തില്‍ തിരിച്ചടിയേറ്റത്

കേരളത്തില്‍ തിരിച്ചടിയേറ്റത്

അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ തിരിച്ചടിയേറ്റത് ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതിരുന്നതും വിശ്വാസ സമൂഹം അകന്നതും പരമ്പരാഗത വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കിയതും തിരിച്ചടിക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ശബരിമല

ശബരിമല

എന്നാല്‍ ശബരിമല വിഷയത്തെ പേരെടുപ്പ് പരാമര്‍ശിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ എതിരാളികളുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികളെ സുപ്രീംകോടതി വിധി മുലമുണ്ടായ സാഹചര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.

വിമര്‍ശനം

വിമര്‍ശനം

കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതില്‍ പോളിറ്റ് ബ്യൂറോയില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗാളില്‍ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

English summary
loksabha election result2019 -two day cpm central committee meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X