കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് ബിജെപിയിലേക്ക്!! യോഗി ഇഫക്ട്

Google Oneindia Malayalam News

ലഖ്‌നൗ/ദില്ലി: ബിജെപിയെ തറപറ്റിച്ച് അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കര്‍മ പദ്ധതികള്‍ ഒരുക്കിയിട്ടുള്ളത്. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കി സാധ്യമായ വിധത്തില്‍ ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കൈക്കൊണ്ട തീരുമാനം. എന്നാല്‍ അത് എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യം ബാക്കിയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. ഉത്തര്‍ പ്രദേശില്‍ ആര്‍ക്ക് ഭൂരിപക്ഷം കിട്ടിയോ അവര്‍ രാജ്യം ഭരിക്കുമെന്നതാണ് രാഷ്ട്രീയ ഇടനാഴികളിലെ ചൊല്ല്. ഈ സംസ്ഥാനം നോട്ടമിട്ട് തന്നെയാണ് ബിജെപി നീങ്ങുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാവ് ബിജെപിയില്‍ ചേരുമെന്നാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. വിശദീകരണങ്ങള്‍ ഇങ്ങനെ....

 കൂറുമാറ്റങ്ങള്‍ തുടങ്ങി

കൂറുമാറ്റങ്ങള്‍ തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല പ്രാദേശിക നേതാക്കളും കക്ഷികള്‍ മാറുന്നുണ്ട്. മുന്നണികള്‍ മാറ്റിപ്പിടിക്കുന്നുണ്ട്. അടുത്ത സാധ്യത ആര്‍ക്കൊപ്പമെന്ന് വിലയിരുത്തിയാണ് ഈ ചാഞ്ചാട്ടങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷത്തിന് അനുകൂലമായ കൂറുമാറ്റങ്ങള്‍ വാര്‍ത്തയായിരുന്നു.

 അമര്‍ സിങ് ബിജെപിയില്‍ ചേരും

അമര്‍ സിങ് ബിജെപിയില്‍ ചേരും

എന്നാല്‍ ഇന്ന് പുറത്തുവന്നിരിക്കുന്ന വിവരം ബിജെപിക്ക് അനുകൂലമാണ്. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ബിജെപിക്ക് ആശ്വസിക്കാനുള്ള വക. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന അമര്‍ സിങ് ബിജെപിയില്‍ ചേരുമെന്നാണ് വാര്‍ത്ത. പ്രാഥമിക ചര്‍ച്ച നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യോഗിയുമായി ചര്‍ച്ച

യോഗിയുമായി ചര്‍ച്ച

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അമര്‍സിങ് ചര്‍ച്ച നടത്തി. ബിജെപി നേതൃത്വങ്ങളും ചര്‍ച്ച സ്ഥിരീകരിച്ചു. എന്താണ് ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ വിഷയമായത് എന്ന് വ്യക്തമല്ല. പക്ഷേ, അമര്‍സിങ് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്.

നടപടി നേരിട്ട നേതാവ്

നടപടി നേരിട്ട നേതാവ്

സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമായിരുന്നു അമര്‍സിങ്. എസ്പിയിലുണ്ടായ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് അഖിലേഷ് യാദവ് അദ്ദേഹത്തെ കഴിഞ്ഞവര്‍ഷം പുറത്താക്കിയിരുന്നു. മുലായം സിങ് യാദവ് പിന്‍വലിയുകയും അഖിലേഷിന്റെ കൈപ്പിടിയിലേക്ക് എസ്പി ഒതുങ്ങുകയും ചെയ്തതോടെയാണ് അമര്‍സിങിനെതിരേ നടപടിയുണ്ടായത്.

ബിജെപിക്ക് ഗുണം

ബിജെപിക്ക് ഗുണം

പിന്നീട് എസ്പിയില്‍ സജീവമാകാന്‍ അമര്‍ സിങിന് സാധിച്ചിട്ടില്ല. നിലവില്‍ ഒരു പാര്‍ട്ടിയിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ഒട്ടേറെ അനുയായികളുള്ള നേതാവാണ് അമര്‍സിങ്. ഇദ്ദേഹം ബിജെപിയിലെത്തുന്നത് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും.

 കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാണ് ഉത്തര്‍ പ്രദേശില്‍ ബിജെപിയെ നേരിടാന്‍ ഒരുങ്ങുന്നത്. അടുത്തിടെ നടന്ന ചില ഉപതിരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം വിജയം കണ്ടിരുന്നു. തുടര്‍ന്നാണ് അടുത്ത തിരഞ്ഞെടുപ്പിലും സഖ്യം തുടരാന്‍ തീരുമാനിച്ചത്. പ്രതിപക്ഷം ശക്തിപ്പെട്ടതില്‍ കോണ്‍ഗ്രസ് അതീവ സംതൃപ്തിയിലുമായിരുന്നു.

മാധ്യമങ്ങള്‍ അമര്‍സിങിനോട്

മാധ്യമങ്ങള്‍ അമര്‍സിങിനോട്

എന്നാല്‍ അമര്‍ സിങ് ബിജെപിയിലേക്ക് വരുന്നത് എസ്പിയുടെ വോട്ടുകള്‍ ഭിന്നിക്കാനിടയാക്കും. അതാകട്ടെ ബിജെപിക്ക് സ്ഥാനം ഉറപ്പിക്കാനുള്ള വഴിയും ഒരുക്കും. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പരന്നതോടെ മാധ്യമങ്ങള്‍ അമര്‍ സിങിന്റെ പ്രതികരണം തേടി. അദ്ദേഹത്തിന്റെ നിലപാട് അനുകൂലമായിരുന്നു.

 അമര്‍ സിങിന്റെ പ്രതികരണം

അമര്‍ സിങിന്റെ പ്രതികരണം

ബിജെപിയില്‍ ചേരേണ്ട എന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് അമര്‍ സിങ് പറഞ്ഞത്. ബിജെപി ക്ഷണിച്ചിട്ടില്ല. താന്‍ ആവശ്യപ്പെട്ടിട്ടുമില്ല. രാജ്യത്തെ പ്രധാന വലിയ പാര്‍ട്ടിയാണ് ബിജെപി. അവസരം കിട്ടിയില്‍ ബിജെപിയില്‍ ചേരില്ല എന്ന് പറയാന്‍ താന്‍ ആളല്ലെന്നും അമര്‍ സിങ് പറഞ്ഞു. ബിജെപിക്കെതിരായ പഴയ നിലപാട് അദ്ദേഹം മയപ്പെടുത്തിയാണ് പ്രതികരിച്ചത്.

ബിജെപിക്ക് രണ്ട് തിരിച്ചടികള്‍

ബിജെപിക്ക് രണ്ട് തിരിച്ചടികള്‍

ബിജെപിയുടെ സഖ്യകക്ഷി നേതാവ് പ്രതിപക്ഷത്തേക്ക് മാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിജെപിക്ക് അനുകൂലമായ വാര്‍ത്തയും വരുന്നത്. മുന്‍ എംപി ബിജെപി വിട്ടതും കഴിഞ്ഞ ദിവസമാണ്. രണ്ട് തിരിച്ചടികള്‍ നേരിട്ടിരിക്കുന്ന ബിജെപിക്ക് കരുത്തായ നീക്കം നടത്തുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നതും ശ്രദ്ധേയമാണ്.

മുന്‍ എംപി പാര്‍ട്ടി വിട്ടു

മുന്‍ എംപി പാര്‍ട്ടി വിട്ടു

മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ ചന്ദന്‍ മിത്ര കഴിഞ്ഞദിവസമാണ് ബിജെയില്‍ നിന്ന് രാജിവച്ചത്. അദ്ദേഹം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. എല്‍കെ അദ്വാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു ചന്ദന്‍ മിത്ര. ഇദ്ദേഹം കഴിഞ്ഞദിവസം കൊല്‍ക്കത്തിയില്‍ മമതയ്‌ക്കൊപ്പം വേദി പങ്കിട്ട് ബിജെപിക്കെതിരെ പ്രസംഗിച്ചു.

സഖ്യകക്ഷി കൂടുമാറുന്നു

സഖ്യകക്ഷി കൂടുമാറുന്നു

നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായ പ്രമുഖ നേതാവ് പ്രതിപക്ഷത്തേക്ക് ചുവടുമാറുമെന്ന വാര്‍ത്തയും വന്നിരുന്നു. ബിഹാറിലെ ഉപേന്ദ്ര കുശ്വാഹയാണ് പ്രതിപക്ഷത്തെ വിശാലമുന്നണിക്കൊപ്പം ചേരുന്നത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ് ഇക്കാര്യം പരസ്യമാക്കിയത്. രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ.

കോണ്‍ഗ്രസും ലാലുവും

കോണ്‍ഗ്രസും ലാലുവും

കുശ്വാവ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ ഉടന്‍ ചേരുമെന്നാണ് വിവരം. പ്രാഥമിക ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. അടുത്തിടെ പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവവിഭവ ശേഷി സഹമന്ത്രിയാണ് കുശ്വാഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവും കോണ്‍ഗ്രസ് നേതാക്കളുമാണ് ഇദ്ദേഹത്തെ ചാടിക്കാന്‍ ശ്രമിക്കുന്നത്.

സൗദിയെ മറിച്ചിട്ട് ഇറാന്റെ വരവ്; ഇന്ത്യയെ വീഴ്ത്തി സാമ്പത്തിക തന്ത്രം!! കേന്ദ്രമന്ത്രി സമ്മതിച്ചുസൗദിയെ മറിച്ചിട്ട് ഇറാന്റെ വരവ്; ഇന്ത്യയെ വീഴ്ത്തി സാമ്പത്തിക തന്ത്രം!! കേന്ദ്രമന്ത്രി സമ്മതിച്ചു

English summary
Lok Sabha election: Amar Singh Meets Yogi Adityanath, Triggers Speculation of Joining BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X