Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍; ഏഴ് ഘട്ടങ്ങളായി നടത്തിയേക്കും, ഒന്നര മാസം നീളുമെന്ന് സൂചന

Recommended Video

cmsvideo
    തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ | Oneindia Malayalam

    ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞാല്‍ പ്രഖ്യാപനമുണ്ടാകും. ഏഴ് ഘട്ടങ്ങളായിട്ടാകും തിരഞ്ഞെടുപ്പ് എന്നാണ് സൂചന. ഏപ്രില്‍ ആദ്യവാരം തുടങ്ങി മെയ് പകുതിയില്‍ പൂര്‍ത്തിയാക്കുന്ന വിധമാകും തിരഞ്ഞെടുപ്പ് എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

    Evm

    ഒട്ടേറെ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുണ്ട്. ഇക്കാര്യവും കൂടി പരഗിണിച്ചാണ് എത്ര ഘട്ടങ്ങള്‍ വേണമെന്ന് നിശ്ചയിക്കുക. ആന്ധ്ര, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

    മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വരുംദിവസങ്ങളില്‍ സന്ദര്‍ശിക്കും. അതിന് ശേഷമാണ് കമ്മീഷന്‍ കശ്മീരിലെത്തുക. കശ്മീരിലെ സംഘര്‍ഷ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങനെ എന്ന് കമ്മീഷന്‍ പരിശോധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പും കശ്മീരില്‍ നടക്കേണ്ടതുണ്ട്. ബിജെപി-പിഡിപി ബന്ധം വഷളായതിനെ തുടര്‍ന്നാണ് സഖ്യം വേര്‍പ്പിരിഞ്ഞതും സര്‍ക്കാര്‍ പിരിച്ചുവിട്ടതും. അതിന് ശേഷം രാഷ്ട്രപതി ഭരണത്തിലാണ് കശ്മീര്‍.

    കശ്മീരില്‍ ജൂണ്‍ 20ന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി തീരും. അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ആറ് മാസം കൂടി നീട്ടും.

    തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനുണ്ടാകുമെന്നാണ് വിവരം. അതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വന്‍ വികസന-ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. 22 ലക്ഷം വോട്ടിങ് മെഷീനുകളാണ് വോട്ടെടുപ്പിന് ഒരുക്കുന്നത്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+