കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ ടിഡിപിക്ക് വന്‍ തിരിച്ചടി; വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ തരംഗം തന്നെയാണെന്ന സൂചനയാണ് ആദ്യഘട്ടത്തിലെ ലീഡ് നല്‍കുന്ന സൂചന. നിയമസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ലീഡ് നില കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്.

സംസ്ഥാനത്തെ 141 നിയമസഭാ സീറ്റുകളിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക് വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല്‍ ആദ്യ മൂന്ന് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ 32 സീറ്റില്‍ മാത്രമാണ് ടിഡിപി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കഴിഞ്ഞ തവണ 4 സീറ്റുകള്‍ പിടിച്ച ബിജെപി ഇതുവരെ ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നില്ല എന്ന്ത് ശ്രദ്ധേയമാണ്.

 jagan

നിയമസഭ സീറ്റുകളിലെന്നപോലെ ലോക്സഭാ സീറ്റുകളിലും ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം തുടരുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 25 സീറ്റുകളില്‍ 24 സീറ്റുകളിലും ജഗന്‍മോഹന്‍റെ പാര്‍ട്ടിയാണ് മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ വിജയിച്ച ടിഡിപി ഒരിടത്ത് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

English summary
LokSabhaElectionresults2019; andhrapradesh, ysr congress will sweeps out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X