Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷമിക്ക് പെണ്ണുങ്ങളെ എത്തിച്ച് നല്‍കുന്ന മുഹമ്മദ് ഭായ്... മഞ്ചു മിശ്രയുമായും ഷമിക്ക് ബന്ധം!!

ദിനം പ്രതിയെന്നോണം ക്രിക്കറ്റര്‍ ഷമിക്കെതിരെ ഭാര്യ ഹസിന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റ് ലോകം ആരാധിച്ചിരുന്ന പേസ് ബോളര്‍ ഷമിക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ആരോപണങ്ങള്‍. തന്നെ ഷമി പീഡിപ്പിക്കുകയാണെന്നും മറ്റ് സ്ത്രീകളുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും വ്യക്തമാക്കി ഹസിന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

പിന്നീട് മാച്ച് ഫിക്സിങ്ങ് അടക്കമുള്ള ആരോപണങ്ങള്‍ ഷമിക്കെതിരെ ആരോപിച്ചതോടെ താരത്തിന്‍റെ ക്രിക്കറ്റ് ജീവിതവും അവതാളത്തിലായി. അലിഷ്ബ എന്ന പാക്കിസ്താനി പെണ്‍കുട്ടിയുമായി ചേര്‍ന്ന് ഷമി മാച്ച് ഫിക്സിങ്ങ് നടത്തി എന്ന് ഹസിന്‍ ആരോപിച്ചു. ഷമിയുമായി ബന്ധമുള്ള സ്ത്രീകളുമായി ഷമി നടത്തിയ സോഷ്യല്‍ മീഡിയാ ചാറ്റുകളും ഹസിന്‍ പുറത്തുവിട്ടു. ഇപ്പോള്‍ ഷമിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹസിന്‍.

ഷമിക്ക് പെണ്ണുങ്ങളെ എത്തിച്ച് നല്‍കുന്നത് മുഹമ്മദ് ഭായ്

ഷമിക്ക് പെണ്ണുങ്ങളെ എത്തിച്ച് നല്‍കുന്നത് മുഹമ്മദ് ഭായ്

പാക്കിസ്താനി പെണ്‍കുട്ടി അലിഷ്ബ മുഖേന ലണ്ടന്‍ വ്യവസായിയായ മുഹമ്മദ് ഭായ് ഷമിയുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് നടത്തിയെന്നായിരുന്നു ഹസിന്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഷമിക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ മുഹമ്മദ് ഭായ് ആണ് എത്തിച്ച് കൊടുക്കുന്നത് എന്നാണ് ഹസിന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഹസിന്‍റെ ആരോപണത്തെ നിഷേധിച്ച് മുഹമ്മദ് ഭായ് രംഗത്തെത്തി. എന്നാല്‍ ഷമിയുമായി ബന്ധമുണ്ടെന്ന് മുഹമ്മദ് ഭായ് സ്ഥിരീകരിച്ചെങ്കിലും അലിഷ്ബയെ കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അലിഷ്ബയെന്ന് പേര് കേള്‍ക്കുന്നതെന്നും മുഹമ്മജ് ഭായ് വ്യക്തമാക്കി. നേരത്തേ അലിഷ്ബയെ പരിചയമുണ്ടെന്നും തന്‍റെ പ്രീയപ്പെട്ട ആരാധികയാണ് അലിഷ്ബയെന്നും ഷമി വ്യക്തമാക്കിയിരുന്നു. ദുബൈയില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ബിസിസിഐയും കൊല്‍ക്കത്ത പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

അലിഷ്ബയ്ക്കും അകന്‍ഷയ്ക്കും പിന്നാലെ മഞ്ചു മിശ്ര

അലിഷ്ബയ്ക്കും അകന്‍ഷയ്ക്കും പിന്നാലെ മഞ്ചു മിശ്ര

ഷമിക്ക് പല സ്ത്രീകളുമായും അവിഹിത ബന്ധമുണ്ടെന്ന് നേരത്തേ ഹസിന്‍ ആരോപിച്ചിരുന്നു. ഇത് തെളിയിക്കാന്‍ ഷമി സ്ത്രീകളുമായി നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റുകള്‍ ഹസിന്‍ പുറത്തുവിട്ടിരുന്നു. ഇത് വ്യാജമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഷമി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം അകന്‍ഷ എന്ന പെണ്‍കുട്ടിയുമായി ഷമിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കി ഇരുവരും നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ ഹസിന്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെ ഷമിക്ക് മഞ്ജു മിശ്ര എന്ന സ്ത്രീയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ഹസിന്‍ പുറത്തുവിട്ടിരിക്കുന്നത്. മഞ്ജു ഹസിനുമായി ഷമിയുടെ ബന്ധത്തെ കുറിച്ച് സംസാരിക്കുന്ന ചാറ്റുകളാണ് ഹസിന്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ചാറ്റില്‍ തനിക്ക് ഷമിയുമായി യാതൊരു ബന്ധവുമില്ലെന്നും മുഹമ്മദ് ഭായിയുമായി മാത്രമാണ് തനിക്ക് ബന്ധമെന്നും മഞ്ജു പറയുന്നുണ്ട്. തന്‍റെ പേരും നമ്പറും ഡിലീറ്റ് ചെയ്യണമെന്നും ഹസിനോട് മഞ്ജു ആവശ്യപ്പെടുന്നുണ്ട്.

വധഭീഷണി ഉണ്ട്.. പോലീസ് സുരക്ഷ വേണം

വധഭീഷണി ഉണ്ട്.. പോലീസ് സുരക്ഷ വേണം

ഹസിന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തേ തന്നെ ഷമി നിഷേധിച്ചിരുന്നു. ഭാര്യയെ ഉപയോഗിച്ച് മറ്റാരോ നടത്തുന്ന കളിയാണെന്നും പണത്തിന് വേണ്ടി ഹസിനെ ആരോ ഉപയോഗിക്കുകയാണെന്നുമാണ് ഇപ്പോള്‍ ഷമി പറയുന്നത്. അതേസമയം തനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ടെന്ന് ഹസിന്‍ പറഞ്ഞു. ഒരു അനുനയ ചര്‍ച്ചയ്ക്കും ഇടമില്ലാത്ത വിധം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നീതി കിട്ടും വരെ താന്‍ ഈ ഒറ്റയാള്‍ പോരാട്ടം തുടരും. പക്ഷേ ഷമിയെ പോലൊരാളെ ഒറ്റയ്ക്ക് എതിര്‍ക്കാന്‍ തനിക്ക് കഴിഞ്ഞെന്ന് വരില്ല. ഇപ്പോഴും തന്‍റെ ജീവന് ഭീഷണിയുണ്ട്. തന്‍റെ ജീവന് പോലീസ് സുരക്ഷ നല്‍കണമെന്നും ഹസിന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഹസിന്‍റെ അപേക്ഷ അനുസരിച്ച് ഹസിന് കണ്ട് സംസാരിക്കാന്‍ ഒരുക്കമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. 23 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+