കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിനെ വിറപ്പിച്ച റൗഡിയുടെ കൊലപാതകത്തിന് പിന്നിൽ 21കാരി; ലണ്ടനിലെ സൈക്കോളജി വിദ്യാർത്ഥിനി

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലക്ഷ്മണയുടെ കൊലപാതകത്തിൽ 21കാരി അറസ്റ്റിൽ. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സൈക്കോളജി ബിദുദ വിദ്യാർത്ഥിനിയായ വർഷിണി ഹരീഷാണ് അറസ്റ്റിലായത്. ലക്ഷ്മണയുടെ കൊലപാതകം ആസൂത്രണം ചെയ്തത് വർഷിണിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

വർഷിണിയോടൊപ്പം പെൺകുട്ടിയുടെ കാമുകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വർഷിണിയുടെ പിതാവും ലക്ഷ്മണയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. വിശദാംശങ്ങൾ ഇങ്ങനെ;

അയൽവാസികൾ

അയൽവാസികൾ

വർഷിണിയും ലക്ഷ്മണയും അയൽവാസികളായിരുന്നു. വർഷിണിക്ക് രൂപേഷ് എന്ന യുവാവുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തു. ഗുണ്ടാ പശ്ചാത്തലമുള്ളയാളാണ് രൂപേഷും. വർഷിണിയുമായുള്ള ബന്ധം തുടരരുതെന്ന് രൂപേഷിന് താക്കീത് നൽകാൻ വർഷിണിയുടെ മാതാപിതാക്കൾ ലക്ഷ്മണയോട് ആവശ്യപ്പെടുകയായിരുന്നു.

വർഷിണിയുമായി അടുത്തു

വർഷിണിയുമായി അടുത്തു

രൂപേഷിനെ താക്കീത് ചെയ്യുന്നതിന് പകരം വർഷിണിയുമായി കൂടുതൽ അടുക്കാനാണ് ലക്ഷ്മണ ശ്രമിച്ചത്. തന്റെ പ്രണയബന്ധത്തിൽ ലക്ഷ്മണ ഇടപെട്ടതിനെ തുടർന്നാണ് വർഷിണി ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്. ലണ്ടനിൻ നിന്നും ബെംഗളൂരുവിലെത്തിയ വർഷിണി വീട്ടിലേക്ക് പോകും വഴിയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

 ജെഡിഎസ് നേതാവ്

ജെഡിഎസ് നേതാവ്

ബെംഗളൂരുവിലെ ജെഡിഎസ് നേതാവിന്റെ മകളാണ് വർഷിണി. മാണ്ഡ്യ സ്വദേശിയാണ് രൂപേഷ്. ഗുണ്ടാ ഗ്യാംഗിൽപെട്ട രൂപേഷുമായുള്ള ബന്ധം വര്‍ഷിണിയുടെ മാതാപിതാക്കളെ അലോസരപ്പെടുത്തിയിരുന്നു. വർഷിണിയുടെ പിതാവ് ഹരീഷും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ലക്ഷ്മണയുടെ ബിനാമി സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ഹരീഷാണെന്നാണ് വിവരം.

 വർഷിണിയുമായി അടുക്കാൻ

വർഷിണിയുമായി അടുക്കാൻ

വർഷിണിയുമായി അടുക്കാൻ ശ്രമിച്ച ലക്ഷ്മണ പെൺകുട്ടിക്ക് പണവും വസ്ത്രങ്ങളുമെല്ലാം നൽകാറുണ്ടായിരുന്നു. എന്നാൽ രൂപേഷുമായുള്ള ബന്ധം ലക്ഷ്മണയേയും അസ്വസ്ഥനാക്കി. രൂപേഷിന്റെ ഡാൻ‌ഡ് ക്ലാസിൽ വർഷിണി ചേർന്നതോടെയാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. ലക്ഷ്മണയുടെ നിർദ്ദേശ പ്രകാരമാണ് വർഷിണിയെ ലണ്ടനിൽ അയച്ച് പഠിപ്പിച്ചത്.

കൊലപ്പെടുത്താൻ നീക്കം

കൊലപ്പെടുത്താൻ നീക്കം

തങ്ങളുടെ വിവാഹത്തിന് ലക്ഷ്മണ തടസം നിൽക്കുമെന്ന് മനസിലാക്കിയ വർഷിണിയും രൂപേഷും ഇയാളെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ലക്ഷ്ണയുടെ എതിരാളികളായ ഗുണ്ടാ സംഘങ്ങളുമായി രൂപേഷ് ബന്ധം സ്ഥാപിച്ചു.

വക വരുത്തി

വക വരുത്തി

താൻ ഉടൻ തന്നെ ബെംഗളൂരുവിലേക്ക് വരുന്നുണ്ടെന്ന് ലക്ഷ്മണയെ വിളിച്ച് അറിയിച്ച വർഷിണി ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനെ കുറിച്ച് ലക്ഷ്മണയോട് അന്വേഷിച്ചു. വരുന്ന ദിവസങ്ങളിലെ തന്റെ യാത്രകളെക്കുറിച്ചും പരിപാടികളെക്കുറിച്ചും ലക്ഷ്മണ വർഷിണിയോട് സംസാരിച്ചു. വർഷിണി ഈ വിവരങ്ങൾ രൂപേഷിനും രൂപേഷ് ഇത് കൊലപാതകികൾക്കും കൈമാറി.

വാടകക്കൊലയാളികൾ

വാടകക്കൊലയാളികൾ

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു ലക്ഷ്മണ. മാർച്ച് എഴാം തീയതി നേരിൽ കണ്ട് സംസാരിക്കണം എന്നാവശ്യപ്പെട്ട് വർഷിണി ലക്ഷ്മണയെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന രൂപേഷ് ഏർപെടുത്തിയ വാടകക്കൊലയാളികളും ഗുണ്ടാസംഘവും ചേർന്ന് ലക്ഷ്മണയെ കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഏറ്റവും ധനികനായ റൗഡിയായാണ് ലക്ഷ്മണ അറിയപ്പെടുന്നത്. 600 കോടിയോളം രൂപയുടെ സ്വത്ത് ഇയാൾക്കുണ്ടെന്നാണ് കരുതുന്നത്.

എഴ് വർഷത്തിനിടെ പീഡിപ്പിച്ചത് 200ലധികം യുവതികളെ, വിദ്യാർത്ഥിനികൾ മുതൽ യുവ ഡോക്ടർമാർ വരെ, ഞെട്ടൽ<br>‌എഴ് വർഷത്തിനിടെ പീഡിപ്പിച്ചത് 200ലധികം യുവതികളെ, വിദ്യാർത്ഥിനികൾ മുതൽ യുവ ഡോക്ടർമാർ വരെ, ഞെട്ടൽ

English summary
London-based student and boyfriend held for Bengaluru rowdy's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X