കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ കുരുതിക്കളമാകുന്നു, മൂന്നുമാസത്തിനിടെ 46 കൊലപാതകങ്ങള്‍, ന്യൂയോര്‍ക്കിനെ കടത്തിവെട്ടും!!

ന്യൂയോര്‍ക്കില്‍ ഈ വര്‍ഷം നടന്നത് 50 കൊലപാതകങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: ലോകത്തെ ഏറ്റവും മനോഹരമായ മഹാനഗരങ്ങളിലൊന്നാണ് ലണ്ടന്‍. ബ്രിട്ടന്റെ പ്രൗഢി എടുത്തുകാണിക്കുന്ന നഗരം കൂടിയാണ് ലണ്ടന്‍. എന്നാല്‍ അതെല്ലാം ഇപ്പോള്‍ പഴങ്കഥയാണ്. ഇപ്പോള്‍ ജനങ്ങള്‍ക്ക് അത് കുരുതിക്കളമാകുന്നു. നിത്യേന കൊലപാതകങ്ങളുടെ ഒരു നിര തന്നെയാണ് ഇവിടെ അരങ്ങേറുന്നത്. പോലീസും അങ്ങേയറ്റത്തെ ഭീതിയിലാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 46 കൊലപാതകങ്ങളാണ് ലണ്ടനില്‍ നടന്നത്.

ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പോലീസിന് മാത്രമേ പറയാന്‍ കഴിയൂ. പലതിലും ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുറ്റവാളികള്‍ ഇപ്പോഴും പുറത്ത് തന്നെയാണ്. അതേസമയം കൊലപാതകങ്ങളുടെ നിരക്കില്‍ ന്യൂയോര്‍ക്ക് നഗരത്തെ ലണ്ടന്‍ കടത്തിവെട്ടാനും സാധ്യതയുണ്ട്. നിലവില്‍ 50 കൊലപാതകങ്ങളെ കുറിച്ച് ന്യൂയോര്‍ക്ക് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്.

കൊലപാതകങ്ങളുടെ നീണ്ട നിര

കൊലപാതകങ്ങളുടെ നീണ്ട നിര

ലണ്ടനില്‍ കൊലപാതകം നിത്യ സംഭവമായി മാറിയിരിക്കുന്നെന്ന് പോലീസ് പറയുന്നു. ഒരുകാലത്ത് സൗന്ദര്യത്തിന്റെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ലണ്ടന്‍ നഗരത്തിന് ഇപ്പോള്‍ ഇതെന്ത് പറ്റി എന്നാണ് പുറത്തുനിന്നുള്ളവര്‍ ചോദിക്കുന്നു. അതേസമയം കുറ്റകൃത്യനിരക്ക് വലിയ രീതിയില്‍ വര്‍ധിക്കുമ്പോള്‍ ഇത് വിനോദ സഞ്ചാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. കുടുംബങ്ങളുമായി ഇവിടേക്ക് വരാന്‍ പലരും ഭയപ്പെടുന്നുണ്ട്. ന്യൂയോര്‍ക്കില്‍ ലണ്ടനിലേക്കാള്‍ അധികം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് കരുതി ബ്രിട്ടന് ഇനി അധികകാലം ആശ്വസിക്കാന്‍ കഴിയില്ലെന്നാണ് കഴിയുന്നത്. ന്യൂയോര്‍ക്ക് കൊലപാതക നിരക്ക് കുറയ്ക്കാന്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോയപ്പോള്‍ ലണ്ടന്റെ കാര്യം നേരെ തലതിരിച്ചാണ്. പോലീസ് സംവിധാനം പഴുതുകള്‍ നിറഞ്ഞതാണെന്ന് ആരോപണുണ്ട്. അതോടൊപ്പം തെരേസ് മേയ്ക്ക് ക്രമസമാധാനം നല്ല രീതിയില്‍ കൊണ്ടുപോകാനറിയില്ലെന്നും ആരോപണമുണ്ട്.

കത്തിയാക്രമണത്തിന്റെ ഭീകരത

കത്തിയാക്രമണത്തിന്റെ ഭീകരത

ലണ്ടനില്‍ കത്തിയാക്രമണങ്ങളാണ് കൂടുതലെന്ന് റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ ഈ നഗരത്തെയാണ് ഏറ്റവുമധികം ആക്രമണത്തിനായി ലക്ഷ്യമിടുന്നത്. രാത്രി സഞ്ചാരം ഏറെയുള്ള നഗരത്തില്‍ എന്തും സംഭവിക്കാം എന്ന സ്ഥിതിയാണുള്ളത്. അജഞാതരായ ബൈക്ക് സംഘം കത്തിയാക്രമണത്തിന് പിന്നിലുണ്ട്. ഇവരെ ഇതുവരെ പിടിക്കാന്‍ പോലീസ് സാധിച്ചിട്ടില്ല. എന്നാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ലണ്ടനെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ 15 പേര്‍ തലസ്ഥാനത്ത് കൊല്ലപ്പെട്ടപ്പോള്‍ മാര്‍ച്ചില്‍ ഇത് 22 ആയി. ഈ കണക്കുകള്‍ പോലീസ് കാണുന്നില്ലേയെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ലണ്ടനിലും ന്യൂയോര്‍ക്കിലും ഒരേ ജനസംഖ്യയാണുള്ളത്. ഏതാണ്ട് ഒരേ എണ്ണത്തിലുള്ള പോലീസാണ് ഇവിടെയുള്ളത്. എന്നിട്ടും ക്രമസമാധാനം പാലിക്കാന്‍ ലണ്ടന്‍ പോലീസിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല.

17കാരിയുടെ ദാരുണാന്ത്യം

17കാരിയുടെ ദാരുണാന്ത്യം

പ്രശ്‌നങ്ങല്‍ പരിഹരിച്ചെന്ന് ലണ്ടന്‍ പോലീസ് അവകാശപ്പെടുന്നതിനിടെയാണ് 17കാരി കൊല്ലപ്പെട്ടിരിക്കുന്നത്. ഇവര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. മറ്റൊരു 16കാരനും വെടിയേറ്റിട്ടുണ്ട്. ഈ കുട്ടി മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുകയാണ്. മറ്റൊരു കുട്ടിക്ക് കത്തിയാക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈ സംഭവത്തോടെ പോലീസ് തീര്‍ത്തും പ്രതിരോധത്തിലാണ്. ഈ വര്‍ഷം നടന്ന 31 കൊലപാതകങ്ങള്‍ കത്തിയാക്രമണം വഴി സംഭവിച്ചതാണെന്ന് റിപ്പോര്‍ട്ടുണ്ട്. ലോറ സിസിലിയ എന്ന യുവതിയുടെ മരണം പോലീസിനെ ഞെട്ടിച്ച സംഭവമായിരുന്നു. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മക്കളായ ക്ലോഡിയോ, ജോക്വിന്‍, എന്നിവരുടെ മൃതദേഹവും പോലീസ് കണ്ടെടുത്തിരുന്നു. ഇവരുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കാരണക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം അക്രമങ്ങള്‍ കുറയ്ക്കാന്‍ ന്യൂയോര്‍ക്ക് സ്വീകരിച്ച പബ്ലിക്ക് ഹെല്‍ത്ത് എന്ന സമീപനം ലണ്ടന്‍ സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതുവഴി അക്രമികളെ കൗണ്‍സിലിംഗിന് വിധേയമാക്കാമെന്നാണ് കരുതുന്നത്.

തനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹതതനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹത

ബിന്റോ പരീക്ഷയില്‍ തോറ്റിരുന്നു, കേരള സിലബസിലേക്ക് മാറ്റാന്‍ പറഞ്ഞു!! പിതാവിന്റെ വെളിപ്പെടുത്തല്‍!!ബിന്റോ പരീക്ഷയില്‍ തോറ്റിരുന്നു, കേരള സിലബസിലേക്ക് മാറ്റാന്‍ പറഞ്ഞു!! പിതാവിന്റെ വെളിപ്പെടുത്തല്‍!!

പോൺ മൂവി ഏറ്റവും പോസിറ്റീവ് മൂവി; പറഞ്ഞത് പെൺകുട്ടി, പിന്നീട് സോഷ്യൽ മീഡിയയിൽ സംഭവിച്ചത്...പോൺ മൂവി ഏറ്റവും പോസിറ്റീവ് മൂവി; പറഞ്ഞത് പെൺകുട്ടി, പിന്നീട് സോഷ്യൽ മീഡിയയിൽ സംഭവിച്ചത്...

English summary
london murder rate overtake newyork
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X