കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബിഎസ്പിയുടെ ഏക എംഎല്‍എ രാജിവെച്ചു... കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പോ?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരില്‍ പൊട്ടിത്തെറി. ബിഎസ്പിയുടെ ഏക എംഎല്‍എയും മന്ത്രിയുമായ എന്‍ മഹേഷ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്ത് വന്ന നേതാവാണ് മഹേഷ്. കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജിയെന്ന് സൂചനയുണ്ട്. പാര്‍ട്ടി അധ്യക്ഷ മായാവതി കോണ്‍ഗ്രസുമായി അകന്നതും ഇതിന് കാരണമാണ്. എന്നാല്‍ തന്റെ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് രാജിയെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി നല്‍കുന്ന സൂചന.

1

കൊല്ലിഗലില്‍ നിന്നുള്ള എംപിയാണ് മഹേഷ്. ഇവിടെ അദ്ദേഹത്തിനെതിരെ പ്രചാരണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ രാജി പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിനെ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ്സിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്‍പി, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ മന്ത്രിയാണ് മഹേഷ്. അതേസമയം മായാവതി ന്യായപ്രകാരമുള്ള സീറ്റ് ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് മഹേഷ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി!! ബിജെപി വിരിച്ച വലയില്‍ വീണ് കോണ്‍ഗ്രസ് നേതാക്കള്‍!!കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി!! ബിജെപി വിരിച്ച വലയില്‍ വീണ് കോണ്‍ഗ്രസ് നേതാക്കള്‍!!

രണ്ടാംമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്..... ശ്രീകുമാര്‍ മേനോനും ഷെട്ടിക്കും നോട്ടീസയച്ചുരണ്ടാംമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്..... ശ്രീകുമാര്‍ മേനോനും ഷെട്ടിക്കും നോട്ടീസയച്ചു

English summary
lone bsp minister resigns in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X