ഏക എംഎൽഎയും കയ്യിൽ നിന്ന് പോയി, ബംഗാളിലെ ഒരേയൊരു കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായ ബയ്റോണ്‍ ബിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ബിശ്വാസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ന്യൂനപക്ഷത്തിന് സ്വാധീനമുളള സാഗര്‍ദിഗി മണ്ഡലത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ബയ്റോണ്‍ ബിശ്വാസ് തിരഞ്ഞെടുക്കപ്പെട്ടത്.
സാഗര്‍ദിഗി തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുളള മണ്ഡലമായിരുന്നു. എന്നാല്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് ബിശ്വാസ് തറപറ്റിച്ചത്. 22986 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബിശ്വാസിന്റെ വിജയം. സിപിഎം അടക്കമുളള പാര്‍ട്ടികള്‍ ഉപതിരഞ്ഞെടുപ്പില്‍ ബിശ്വാസിനെ പിന്തുണച്ചിരുന്നു.

ശക്തി കേന്ദ്രമായിരുന്ന സാഗര്‍ദിഗി മണ്ഡലം നഷ്ടപ്പെട്ടത് മമത ബാനര്‍ജിക്കും പാര്‍ട്ടിക്കും വലിയ ക്ഷീണമായിരുന്നു. സംസ്ഥാനത്ത് ഒരു എംഎല്‍എയെ കിട്ടി എന്നുളള കോണ്‍ഗ്രസിന്റെ ആശ്വാസത്തിന് പുറത്ത് ആണിയടിച്ച് കൊണ്ടാണ് ബിശ്വാസ് തൃണമൂല്‍ പക്ഷത്തേക്ക് കൂറുമാറിയിരിക്കുന്നത്. സാഗര്‍ദിഗിയിലെ തന്റെ വിജയത്തില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കും ഇല്ലെന്നാണ് ബയ്റോണ്‍ ബിശ്വാസ് പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ നടത്തുന്ന ജോനോ സന്‍ജോഗ് യാത്രയ്ക്കിടെയാണ് ബിശ്വാസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബംഗാളില്‍ ബിജെപിയെ നേരിടാന്‍ കരുത്തുളള ഒരേയൊരു പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് തോന്നിയത് കൊണ്ടാണ് ബിശ്വാസ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നത് എന്ന് അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. ഏക എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ ഇനി ബംഗാളിലെ തൃണമൂലിനെ എതിര്‍ക്കണോ അതോ കേന്ദ്രത്തിലെ ബിജെപിയെ എതിര്‍ക്കണോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം എന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
Today, during the ongoing #JonoSanjogYatra in the presence of Shri @abhishekaitc, INC MLA from Sagardighi Bayron Biswas joined us. We wholeheartedly welcome him to the Trinamool Congress family!
— All India Trinamool Congress (@AITCofficial) May 29, 2023
To strengthen your resolve to fight against the divisive and discriminatory… pic.twitter.com/CyCaUKTyRs
ബിശ്വാസ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന ചിത്രങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ന്, ജോനോ സന്‍ജോഗ് യാത്രയ്ക്കിടെ അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ സാഗര്‍ദിഗിയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ ബയ്റോണ്‍ ബിശ്വാസ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് അദ്ദേഹത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ബിജെപിയുടെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ പൊരുതാന്‍ താങ്കള്‍ ശരിയായ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരുമിച്ച് നിന്ന് നമ്മള് വിജയം കാണും, എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്മാർട്ട്ഫോൺ ലോകത്തെ മാറ്റിമറിക്കാൻ വൺപ്ലസ് 15T! ഫീച്ചേഴ്സ് കണ്ടാൽ കിളി പറക്കും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്











Click it and Unblock the Notifications