കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍

  • By
Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളെ തൂത്തെറിഞ്ഞാണ് ഇത്തവണ ബിജെപി അധികാരത്തില്‍ ഏറിയത്. 2014 നെക്കാള്‍ 20 സീറ്റുകള്‍ ബിജെപി ഇത്തവണ അധികം നേടി. 17 സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസിനെ ബിജെപി തൂത്തെറിഞ്ഞത്. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയെ പുറത്താക്കന്‍ കൈകോര്‍ത്ത പ്രതിപക്ഷ കക്ഷികളെ വരിഞ്ഞ് മറുക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ബിജെപി നീങ്ങുന്നത്. ബിജെപി ഇതര സഖ്യത്തിന് ചുക്കാന്‍ പിടിച്ച ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയില്‍ നിന്നുള്ള നേതാക്കളെ കൂട്ടതോടെ കടത്തുകയാണ് ബിജെപി. പാര്‍ട്ടിയുടെ നാല് രാജ്യസഭ എംപിമാര്‍ ഇതിനോടകം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

<strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍</strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

ഇപ്പോള്‍ അവസാനമായി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത് ഹരിയാനയില്‍ നിന്നുള്ള ഏക ഐഎന്‍എല്‍ഡി എംപിയാണ്. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന പിന്നാലെയാണ് എംപിയുടേയും വരവ്. വിശദാംശങ്ങളിലേക്ക്

ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

ലോക്സഭ തിരഞ്ഞെടുപ്പിലെ തേരോട്ടത്തിന്‍റെ ആത്മവിശ്വാസത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചുഴറ്റിയെറിയുകയാണ് രാജ്യത്ത് ബിജെപി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബിജെപിയില്‍ എത്തിയത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളാണ്. ആദ്യ അടിയേറ്റത് ബിജെപി ഇതര സഖ്യത്തിന് ചരടുവലിച്ച ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയ്ക്കാണ്. മോദി ഭരണം അവസാനിപ്പിക്കാന്‍ രാജ്യം മുഴവന്‍ ഓടി നടന്ന നായിഡുവിന്‍റെ 4 രാജ്യസഭ എംപിമാരെയാണ് ബിജെപി ആദ്യം കടത്തിയത്. ആന്ധ്രയില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ വൈ എസ് ചൗധരി, സി എം രമേശ്, ടി ജി വെങ്കിടേഷ്, തെലങ്കാനയില്‍നിന്നുള്ള രാജ്യസഭാംഗം ജി മോഹന്‍ റാവു എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

 നായിഡുവിന്‍റെ അടുത്തയാള്‍

നായിഡുവിന്‍റെ അടുത്തയാള്‍

ടിഡിപിയില്‍ നിന്ന് ഏറ്റവും അവസാനമായി ബിജെപിയില്‍ എത്തിയത് പാര്‍ട്ടിയുടെ വക്താവാണ്. നായിഡുവിന്‍റെ ഏറ്റവും അടുത്ത ആളായ ലങ്ക ദിനകറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഉടന്‍ തന്നെ ടിഡിപിയുടെ എംഎല്‍എമാരെ കടത്തി ആന്ധ്രയയില്‍ പ്രതിപക്ഷത്ത് നിന്ന് ടിഡിപിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ നിന്നുള്ള നേതാക്കളെ ബിജെപി മറുകണ്ടം ചാടിച്ചിരിക്കുന്നത്.

 അംഗ ബലം ഉയര്‍ത്തി

അംഗ ബലം ഉയര്‍ത്തി

ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ നാഷ്ണല്‍ ലോക് ദളിന്‍റെ രാജ്യസഭാംഗമായ രാം കുമാര്‍ കശ്യപ് ആണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. രാജ്യസഭയിലെ അംഗ ബലം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാം കുമാര്‍ കശ്യപിനെ ബിജെപി മറുകണ്ടം ചാടിച്ചത്. രാജ്യസഭയില്‍ 75 എംപിമാരാണ് ബിജെപിക്ക് ഉള്ളത്. തിങ്കളാഴ്ത ബിജെപിയുടെ രാജസ്ഥാനില്‍ നിന്നുള്ള എംപിയായ മദന്‍ ലാല്‍ സൈനി മരണപ്പെട്ടിരുന്നു. ഇതോടെ ബിജെപിയുടെ അംഗ ബലം 74 ആയെങ്കിലും കശ്യപിന്‍റെ വരവോടെ വീണ്ടും 75 ആക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

 നേതാക്കളുടെ കുത്തൊഴുക്ക്

നേതാക്കളുടെ കുത്തൊഴുക്ക്

കശ്യപിന് പുറമെ ഐഎന്‍എല്‍ഡിയില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരെ കഴിഞ്ഞ ദിവസം ബിജെപി ചാടിച്ചിരുന്നു. എംഎല്‍എമാരായ പര്‍മിന്ദര്‍ സിങ്ങ് ദള്‍, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചണ്ഡീഗഡില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇരുവരേയും കൂടാതെ ജനനായക് ജനത പാര്‍ട്ടിയുടെ റോഹ്ത്തക് പ്രസിഡന്‍റ് ധരംപാല്‍ സിങ്ങ് മക്രോളിയും ബിജെപിയില്‍ ചേര്‍ന്നു.

 പകച്ച് പ്രതിപക്ഷം

പകച്ച് പ്രതിപക്ഷം

കേരളത്തില്‍ നിന്നുള്ള മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എപി അബ്ദുള്ളക്കുട്ടിയും കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് തന്നെ തെലങ്കാനയില്‍ നിന്നുള്ള മൂന്ന് നേതാക്കള്‍ കൂടി ബിജെിയിലേക്ക് ചേരുമെന്നാണ് വിവരം.ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലും പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത ബംഗാളിലും വലിയ മുന്നേറ്റം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ബംഗാളില്‍ സീറ്റ് ഉയര്‍ത്തിയതോടെ മമതയുടെ ടിഎംസിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും കൂട്ടത്തോടെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതുവരെ ആറ് എംഎല്‍എമാരും 100 ഓളം തൃണമൂല്‍ കൗണ്‍സിലര്‍മാരുമാണ് ഇതുവരെ ബിജെപിയില്‍ എത്തിയത്.

English summary
Lone INLD Rajya sabha MP joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X