കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയാഹാരം കഴിക്കുന്നവര്‍ ജാഗ്രതൈ! പ്രത്യേകിച്ചും വെളുത്ത അരി... ഈ പഠനം വായിക്കൂ

Google Oneindia Malayalam News

ബെംഗളൂരു: 'അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അത് മനസ്സിലാകും'- ഇത് മലയാളികളുടെ ഒരു പൊതു പ്രയോഗം ആണ്. ഏത് മലയാളിക്കും മനസ്സിലാകും എന്നതാണ് വിവക്ഷ. എന്നാല്‍ ഈ അരിയാഹാരം എന്നത് അത്ര മികച്ചതൊന്നും അല്ല എന്നാണ് പൊതുവേയുള്ള പഠനങ്ങള്‍. പ്രത്യേകിച്ചും വെളുത്ത അരി!

മൂക്കുമുട്ടെ എന്ത് തിന്നാലും ദിവസത്തില്‍ ഒരിക്കലെങ്കിലും ഒരുപിടി ചോറുണ്ണണം എന്നതാണ് മലയാളികളുടെ പ്രിയം. പറ്റുമെങ്കില്‍ 'തുമ്പപ്പൂ ചോറ്'! പക്ഷേ, വെളുത്ത അരി നാം കരുതുന്നത് പോലെ അത്ര നിഷ്‌കളങ്കനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മനുഷ്യരെ 'പഞ്ചാരരോഗികള്‍' ആക്കിമാറ്റുന്നതില്‍ അതിനും നിര്‍ണായക പങ്കുണ്ടത്രെ...

വെളുത്ത അരി

വെളുത്ത അരി

വെളുത്ത അരിയുടെ ഉപഭോഗവും പ്രമേഹവും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് പുതിയ പഠനം. 21 രാജ്യങ്ങളില്‍ നിന്നായി 1.3 ലക്ഷം മനുഷ്യരില്‍ പത്ത് വര്‍ഷത്തോളം നടത്തിയ പഠനത്തിന്റെ വിശദാശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡയബെറ്റിസ് കെയര്‍ എന്ന ജേര്‍ണലില്‍ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തവിടില്ലാതെ

തവിടില്ലാതെ

തവിട് നീക്കം ചെയ്ത്, പോളിഷ് ചെയ്ത് എടുത്ത അരിയാണ് വെളുത്ത അരി. ഇങ്ങനെയുള്ള അരി കഴിക്കാന്‍ കൂടുതല്‍ രുചികരമാണെങ്കിലും മറ്റ് കാര്യങ്ങളില്‍ അത്രമികച്ചതല്ലെന്ന് മുന്‍പും പഠനങ്ങള്‍ വന്നിട്ടുണ്ട്. പുതിയ പഠനം പ്രമേഹവും വെളുത്ത അരിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വിശദമാക്കുന്നുണ്ട്.

വെള്ള അരി പ്രിയം

വെള്ള അരി പ്രിയം

വെളുത്ത അരി ഏറ്റവും അധികം ഉപയോഗിക്കുന്നത് ദക്ഷിണേഷ്യക്കാര്‍ ആണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ദിവസം ശരാശരി 630 ഗ്രാം വെളുത്ത അരിയാണ് ദക്ഷിണേഷ്യേക്കാര്‍ ഉപയോഗിക്കുന്നത്. ദക്ഷിണ കിഴക്കന്‍ ഏഷ്യക്കാര്‍ പ്രതിദിനം ശരാശരി 239 ഗ്രാം വെളുത്ത അരി ഉപയോഗിക്കുന്നു.

6,129 പേര്‍ക്ക് രോഗം

6,129 പേര്‍ക്ക് രോഗം

1,32,373 പേരായിരുന്നു പഠനത്തിന്റെ ഭാഗമായത്. ഒമ്പതര വര്‍ഷം ആണ് ഇവരെ നിരീക്ഷിച്ചത്. പഠനകാലത്ത് ഇവരില്‍ 6,129 പേരില്‍ ആണ് പ്രമേഹം ഉണ്ടായത്. ഇതില്‍ വലിയൊരു ഭാഗവും ദക്ഷിണേഷ്യക്കാര്‍ ആണെന്നാണ് കണ്ടെത്തല്‍.

ഞെട്ടിക്കുന്ന ചൈന

ഞെട്ടിക്കുന്ന ചൈന

അരി പ്രധാന ഭക്ഷണമായുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ചൈനയിലെ വെളുത്ത അരിയുടെ ഉപയോഗം പ്രമേഹത്തിന് കാരണമാകുന്നതായി പറയാന്‍ ആകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്ത്യയില്‍ ആണെങ്കില്‍ നേരെ തിരിച്ചാണ് സ്ഥിതി.

ഇന്ത്യയിലെ സ്ഥിതി

ഇന്ത്യയിലെ സ്ഥിതി

നെല്ലുകുത്തല്‍ മില്ലുകളിലേക്ക് മാറിയ കഴിഞ്ഞ നാലഞ്ച് ദശാബ്ദങ്ങളിലെ കണക്കെടുത്താല്‍, ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 1970 കളില്‍ ഇന്ത്യയിലെ നഗരമേഖലകളില്‍ 2 ശതമാനം പ്രമേഹരോഗികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2015 ല്‍ എത്തിയപ്പോള്‍ ഇത് 25 ശതമാനം ആയി. ഗ്രാമീണ മേഖലകളില്‍ 1 ശതമാനത്തില്‍ നിന്ന് 16 ശതമാനം വരെ അത് എത്തി നില്‍ക്കുന്നു.

Recommended Video

cmsvideo
Heavy Rains In Coming Days, Orange Alert In Three Districts Today | Oneindia Malayalam
പരിഹാരങ്ങള്‍ എന്തെല്ലാം

പരിഹാരങ്ങള്‍ എന്തെല്ലാം

ഈ പ്രശ്‌നത്തിന് പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നത്. അരി ആഹാരം കുറയ്ക്കുക എന്നതാണ് അതില്‍ ഒന്ന്. അല്ലെങ്കില്‍ വെളുത്ത അരിയ്ക്ക് പകരം കൂടുതല്‍ തവിടുള്ള അരികള്‍ ഉപയോഗിക്കുക. പയര്‍, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കൂടുതലാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

English summary
Long term study reveals that white rice is linked to Diabetes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X