കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്ന വേളയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിച്ചിരിക്കുന്നു. മലയോര മേഖല തുരന്ന് ലോകത്തിലെ ഏറ്റവും വലിയ തുരങ്ക പാതയുടെ നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്ക് പോകാനുള്ള പാതയാണിത്.

10000 അടി ഉയരത്തിലുള്ള ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത കൂടിയാണിത്. ആറ് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 10 വര്‍ഷമടുത്തു. ഒട്ടേറെ സവിശേഷിതയുണ്ട് ഈ പാതയ്ക്ക്. വിശദീകരിക്കാം...

അടല്‍ ടണല്‍

അടല്‍ ടണല്‍

മണാലിയെയും ലേ നഗരത്തേയും ബന്ധിപ്പിക്കുന്ന ഈ തുരങ്ക പാതയുടെ പേര് അടല്‍ ടണല്‍ എന്നാണ്. പാതയില്‍ 60 മീറ്റര്‍ ഇടവിട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ 500 മീറ്റര്‍ കഴിയുമ്പോഴും തുരങ്ക പാതയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴികളുണ്ടെന്ന് ചീഫ് എന്‍ജിനിയര്‍ കെപി പുരുഷോത്തം പറയുന്നു.

46 കിലോമീറ്റര്‍

46 കിലോമീറ്റര്‍

പുതിയ തുരങ്ക പാത വന്നതോടെ മണാലിയില്‍ നിന്ന് ലേയിലേക്ക് വേഗത്തില്‍ എത്താന്‍ സാധിക്കും. 46 കിലോമീറ്ററാണ് നീളം. പഴയ പാതയേക്കാള്‍ നാല് മണിക്കൂര്‍ ലാഭമാണ് അടല്‍ തുരങ്ക പാതയിലൂടെയുള്ള യാത്ര. തീപിടിത്തമുണ്ടായാല്‍ രക്ഷാ സൗകര്യങ്ങളും പാതയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് എന്‍ജിനിയര്‍ പറഞ്ഞു.

10.5 മീറ്റര്‍ വീതി

10.5 മീറ്റര്‍ വീതി

എല്ലാ കാലാവസ്ഥയിലും ഈ മേഖലയില്‍ നിര്‍മാണം നടക്കില്ല. അതുകൊണ്ടുതന്നെയാണ് അടല്‍ തുരങ്ക പാതയുടെ നിര്‍മാണം പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സമയം എടുത്തത്. 10.5 മീറ്റര്‍ വീതിയിലാണ് തുരങ്ക പാത. ഒരു മീറ്ററില്‍ രണ്ടു ഭാഗത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ടെന്ന് കെപി പുരുഷോത്തമന്‍ പറഞ്ഞു.

വര്‍ഷത്തില്‍ അഞ്ച് മാസം

വര്‍ഷത്തില്‍ അഞ്ച് മാസം

വിദേശ രാജ്യങ്ങളിലൊക്കെ കേട്ടുപരിചയമുള്ള നിര്‍മാണ വിദ്യയാണ് അടല്‍ ടണല്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഡാക്കിലേക്ക് എത്താന്‍ എളുപ്പവഴി കൂടിയാണിത്. വര്‍ഷത്തില്‍ അഞ്ച് മാസം മാത്രം തുറക്കാന്‍ സാധിക്കുന്ന റോത്തഗ് പാതയുമായി ബന്ധിപ്പിച്ച് തുരങ്ക പാത നിര്‍മിക്കുന്നത് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് പ്രൊജക്ട് ഡയറക്ടര്‍ കേണല്‍ പരിക്ഷിത് മെഹ്‌റ പറഞ്ഞു.

Recommended Video

cmsvideo
Chinese army deployed in arunachal pradesh | Oneindia Malayalam
ഏറെ ഗുണം

ഏറെ ഗുണം

ചൈനയുടെയും പാകിസ്താന്റെയും അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകള്‍ക്ക് സമീപത്തികൂടെയാണ് പാത കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് വിനോദ സഞ്ചാര മേഖലയ്ക്കും പ്രതിരോധ മേഖലയ്ക്കും ഏറെ ഗുണം ചെയ്യും. അതിര്‍ത്തി മേഖലയില്‍ വേറെയും തുരങ്ക പാതകള്‍ ഇന്ത്യ നിര്‍മിക്കുന്നുണ്ട്.

സൗദി അതിര്‍ത്തി തുറന്നു; വിദേശികള്‍ തിരിച്ചെത്തുന്നു... ഉംറ ആരംഭിക്കും, പ്രവാസ ലോകത്ത് സന്തോഷംസൗദി അതിര്‍ത്തി തുറന്നു; വിദേശികള്‍ തിരിച്ചെത്തുന്നു... ഉംറ ആരംഭിക്കും, പ്രവാസ ലോകത്ത് സന്തോഷം

English summary
Longest Highway Tunnel constriction completed; What is Atal Tunnel particulars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X