പാപ്പരാണ്... ജീവനക്കാരോട് മറ്റ് ജോലികള്‍ അന്വേഷിക്കണമെന്ന് നീരവ് മോദി
ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിലൂടെ പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വഴി 11,400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാര വ്യവസായി നീരവ് മോദി താന്‍ പാപ്പരാണെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് കത്തയച്ചു. കൈയ്യില്‍ കാശില്ലെന്നും അതിനാല്‍ ശമ്പളം തരാന്‍ വകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്ക് മോദി ഇമെയില്‍ അയച്ചത്. തട്ടിപ്പിന് പിന്നാലെ മോദിയുടെ സ്ഥാപനങ്ങളില്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റേറ്റും ചേര്‍ന്ന് പരിശോധന നടത്തുകയും സ്ഥാപനങ്ങള്‍ കണ്ടുകെട്ടുകയും ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.മോദിയുടേയും ബന്ധുവായ മെഹുല്‍ ചോക്സിയുടേയും 5,700 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടിയത്.












Click it and Unblock the Notifications