• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാപ്പരാണ്... ജീവനക്കാരോട് മറ്റ് ജോലികള്‍ അന്വേഷിക്കണമെന്ന് നീരവ് മോദി

  • By Desk

ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിലൂടെ പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വഴി 11,400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാര വ്യവസായി നീരവ് മോദി താന്‍ പാപ്പരാണെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് കത്തയച്ചു. കൈയ്യില്‍ കാശില്ലെന്നും അതിനാല്‍ ശമ്പളം തരാന്‍ വകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്ക് മോദി ഇമെയില്‍ അയച്ചത്. തട്ടിപ്പിന് പിന്നാലെ മോദിയുടെ സ്ഥാപനങ്ങളില്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റേറ്റും ചേര്‍ന്ന് പരിശോധന നടത്തുകയും സ്ഥാപനങ്ങള്‍ കണ്ടുകെട്ടുകയും ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.മോദിയുടേയും ബന്ധുവായ മെഹുല്‍ ചോക്സിയുടേയും 5,700 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടിയത്.

ഭാവി അനിശ്ചിതത്വത്തില്‍

ഭാവി അനിശ്ചിതത്വത്തില്‍

തന്‍റെ സ്വത്തുക്കളെല്ലാം സിബിഐ കണ്ടുകെട്ടിയിരിക്കുകയാണെന്നും അതിനാല്‍ ശമ്പളം തരാന്‍ നിവൃത്തിയില്ലെന്നും ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ നീരവ് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ മറ്റ് ജോലികള്‍ അന്വേഷിക്കുന്നതാവും ഉചിതം. തന്‍റെ ഭാവിയെ കുറിച്ച് ഒരുറപ്പും തരാന്‍ ആവില്ലെന്നും മോദി മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നല്‍കാനുള്ളത് 5000 കോടിയില്‍ താഴെ

നല്‍കാനുള്ളത് 5000 കോടിയില്‍ താഴെ

അതേസമയം താന്‍ 11,400 കോടിയൊന്നും നല്‍കാനില്ലെന്നും അയ്യായിരം കോടിയില്‍ താഴെ മാത്രമേ ബാങ്കിന് നല്‍കാനുള്ളൂവെന്നും മോദി കത്തില്‍ പറയുന്നു. പക്ഷെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്നാണ് ഈ സംഭവം വഷളാക്കിയത്. ഇതാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കത്തില്‍ ഉണ്ട്.

ബാങ്ക് ചെവി കൊണ്ടില്ല

ബാങ്ക് ചെവി കൊണ്ടില്ല

ബാധ്യത തീര്‍ക്കാമെന്ന് വ്യക്തമാക്കി ഫിബ്രുവരി 13 നും 15 നും താന്‍ ബാങ്കിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് കേള്‍ക്കാന്‍ ബാങ്ക് കൂട്ടാക്കിയില്ല. കിട്ടാക്കടം പെരുപ്പിച്ചുകാട്ടിയ ബാങ്കിന്റെ നടപടി മൂലം തന്റെ വ്യവസായം പ്രതിസന്ധിയിലായെന്നും ബാങ്ക് തന്‍റെ ബ്രാന്‍റിനെ തകര്‍ത്തിരിക്കുകയാണെന്നും മോദി കത്തില്‍ പറയുന്നു.

മനപ്പൂര്‍വ്വം കുടുക്കി

മനപ്പൂര്‍വ്വം കുടുക്കി

നിലവില്‍ തന്‍റെ സ്വത്തുക്കള്‍ വിറ്റാല്‍ തീരാവുന്ന ബാധ്യത മാത്രമേ തനിക്ക് ഉള്ളൂ. എന്നാല്‍ തന്‍റേയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ച് എല്ലാ ഇടപാടും അധികൃതര്‍ തടഞ്ഞിരിക്കുകയാണെന്നും നീരവ് ആരോപിച്ചു.

കൈവിടില്ല

കൈവിടില്ല

തനിക്കെതിരെയുള്ള കേസുകള്‍ നിയമപരമായി നേരിടും. തന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഒരിക്കലും കൈവിടില്ല. ഇക്കാര്യത്തില്‍ കുറ്റപത്രത്തിനായി കാത്തിരിക്കുകയാണ്. തന്‍റെ ഭാഗത്തുള്ള തെറ്റുകള്‍ പരിഹരിക്കുകയും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുകയും ചെയ്യുമെന്നും നീരവ് പറഞ്ഞു.

പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ്: അ‍ഞ്ച് പേർ കുടി അറസ്റ്റിൽ, അഞ്ചില്‍ ഒരാള്‍ അംബാനി കുടുംബാംഗം!

നീരവിന്റെ കൂട്ടാളികള്‍ക്കും കുരുക്ക് രാജ്യം വിടരുതെന്ന് സിബിഐ വിപുല്‍ അംബാനിക്കും നിര്‍ദേശം

പിഎന്‍‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ‍, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!

English summary
Disgraced diamond czar Nirav Modi on Tuesday wrote an email to his employees in India saying they should look for other jobs because he will not be able to pay them, with investigative agencies seizing the stock of all his companies and the income tax department freezing their bank accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more