• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവസേന രാഹുലിനെ പിന്തുണയ്ക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു, ട്രോളുമായി ബിജെപി!!

  • By Vidyasagar

ദില്ലി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ട്രോളി ബിജെപി. വിഡി സവര്‍ക്കര്‍ ഭീരുവാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ ശിവസേന പിന്തുണയ്ക്കുന്നതും പ്രതിരോധിക്കുന്നതും കാണാന്‍ കാത്തിരിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തുവെന്നാണ് ചരിത്രം.

അതേസമയം ശിവസേന ദീര്‍ഘകാലമായി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ സവര്‍ക്കറെ രാജ്യദ്രോഹി എന്ന് വിൡക്കുന്നവരെ ചാട്ടവാര്‍ കൊണ്ട് അടിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി സൂചിപ്പിച്ചാണ് ബിജെപി ശിവസേനയെ ട്രോളിയിരിക്കുന്നത്. എന്നാല്‍ രാഹുലിന്റെ പ്രസ്താവനയില്‍ ഇതുവരെ ശിവസേന പ്രതികരിച്ചിട്ടില്ല.

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രൂക്ഷമായിട്ടാണ് രാഹുല്‍ പ്രതികരിച്ചത്. താന്‍ മാപ്പുപറയില്ലെന്നും, ഈ രാജ്യത്തെ നശിപ്പിക്കുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അമിത് ഷായും ചേര്‍ന്നാണെന്നും രാഹുല്‍ പറഞ്ഞു. തന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും അല്ലാതെ രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വീര സവര്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്നും, എന്നാല്‍ ഗാന്ധി എന്ന് പേരിനൊപ്പം ചേര്‍ത്തത് കൊണ്ട് ആരും ഗാന്ധിയും രാജ്യസ്‌നേഹിയുമാവില്ലെന്നും കേന്ദ്ര മ്ന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

യഥാര്‍ത്ഥ ഇന്ത്യന്‍ രക്തമുണ്ടെങ്കില്‍ മാത്രമേ അവര്‍ രാജ്യസ്‌നേഹിയാകൂ. ഒരുപാട് പേര്‍ ഈ രാജ്യത്തെ കൊള്ളയടിച്ചിട്ടുണ്ട്. അത് അംഗീകരിക്കാനാവാത്തതാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. രാഹുല്‍, സോണിയ, പ്രിയങ്ക എന്നിവരുടെ ചിത്രം ഷെയ്ത് ഈ മൂന്ന് പേര്‍ ആരാണെന്നും, ഇവര്‍ ഇന്ത്യയിലെ പൗരന്‍മാരാണോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചു. അതേസമയം അധികാരത്തിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും, സ്വന്തം പ്രതിച്ഛായ മാത്രമാണ് മോദിക്ക് താല്‍പര്യമുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയും

English summary
look forward to shiv senas reaction bjp on rahul gandhis savarkar jibe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X