കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്റെ ഹാൾമാർക്ക് മോഷ്ടിച്ച് കടന്നുകളയൽ: സർക്കാരിനെതിരെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: നീരവ് മോദി വിഷയത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. മോദി സർക്കാരിന്റെ മുഖമുദ്ര മോഷ്ടിച്ച് കടയലാണെന്നും ലളിത് മോദി, വിജയ് മല്യ, എന്നിവര്‍ക്ക് ശേഷം നീരവ് മോദി രാജ്യം വിട്ടതും ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസിന്റെ വിമർശനം. ആദ്യം ലളിത് മോദി ഇന്ത്യ വിട്ടു... മല്യ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടു... എബിജിയുടെ ഋഷി അഗർവാൾ‍ ഇന്ത്യ വിട്ടു.. ഒടുവിൽ നീരവ് മോദിയും ഇന്ത്യ വിട്ടുവെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ റെയിൽവേയിൽ മെഗാ തൊഴിൽ റിക്രൂട്ട്മെന്റ്: 90,000 ഒഴിവുകളില്‍ നിയമനം, അപൂർവ്വ വിജ്ഞാപനം പത്ത് വർ‍ഷത്തിനിടെ ആദ്യം!!ഇന്ത്യന്‍ റെയിൽവേയിൽ മെഗാ തൊഴിൽ റിക്രൂട്ട്മെന്റ്: 90,000 ഒഴിവുകളില്‍ നിയമനം, അപൂർവ്വ വിജ്ഞാപനം പത്ത് വർ‍ഷത്തിനിടെ ആദ്യം!!

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ബിജെപിയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ രാഹുൽ‍ ഗാന്ധിയുടെ ട്വീറ്റും പുറത്തുവരുന്നത്. ബിജെപി സർക്കാരിന്റെ സജീവമായ ഗുഡാലോചനയില്ലാതെ വിജയ് മല്യയ്ക്കോ രാജ്യം വിടാനാവില്ലെന്നായിരുന്നു കെജ്രിവാൾ‍ ട്വിറ്ററിൽ കുറിച്ചത്. ചൊവ്വാഴ്ചയാണ് പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയ്ക്ക് രണ്ട്പരാതികൾ കൂടി സമര്‍പ്പിക്കുന്നത്. നേരെത്തെ ജനുവരി 29ന് നൽകിയ പരാതികൾക്ക് പുറമേയാണിത്. 11,4000 കോടി രൂപയോളം രൂപയാണ് തട്ടിച്ചിട്ടുള്ളതെന്നും ബാങ്ക് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

 നടപടികളില്ലെന്ന് ആരോപണം

നടപടികളില്ലെന്ന് ആരോപണം

2016 ജൂലൈ 26ന് ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസോ സർക്കാരോ ഇത്തരം കേസുകളില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് പറയുന്നു. ഇത്തരം കുറ്റവാളികൾ രാജ്യം വിടുന്നതോടെ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കാണ് നഷ്ടമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള!!

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള!!

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് നീരവ് നടത്തിയിട്ടുള്ളതെന്ന് സാക്ഷ്യപ്പെടുത്തുന്ന കോൺഗ്രസ് രാജ്യത്തെ 30ഓളം ബാങ്കുകളാണ് ഇതിൽ‍ അകപ്പെട്ടിട്ടുള്ളതെന്നും കൂട്ടിച്ചേർക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്ക്, അലഹബാദ് ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവര്‍സീസ് ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കാനറ ബാങ്ക്, വിജയ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് ഇതിൽ ഇരയായിട്ടുള്ളത്.

 ചോദ്യം ഒന്ന് ബിജെപിയോട്

ചോദ്യം ഒന്ന് ബിജെപിയോട്


മോദി സർക്കാരിന് മൂക്കിന് താഴെ നിന്ന് നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ‍ എങ്ങനെയാണ് മുഴുവൻ ബാങ്കിംഗ് സംവിധാനത്തെയും പറ്റിച്ചത് എങ്ങനെയാണ്. ആരാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്റെ ഉത്തരവാദി? കോൺഗ്രസ് മോദി സർക്കാരിന് മുമ്പിൽ വയ്ക്കുന്ന ആദ്യത്തെ ചോദ്യം ഇതാണ്.

 എന്തുകൊണ്ട് നടപടിയില്ല

എന്തുകൊണ്ട് നടപടിയില്ല

2016 ജൂലൈ 26ന് ബാങ്ക് തട്ടിപ്പിനെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടും ബാങ്കിംഗ് മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മോദി എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല? ധനകാര്യമന്ത്രാലയവും ഫിനാന്‍ഷ്യൽ ഇന്‍റലിജന്‍സ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും അവരുടെ ജോലിയിൽ ഉറങ്ങുന്ന സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടതെങ്ങനെ

നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടതെങ്ങനെ

2018 ജനുവരി 29നാണ് പഞ്ചാബ് നാഷണൽ‍ ബാങ്കിന്റെ സോണ്‍ ഓഫീസ് ഡിജിഎം സിബിഐ ജോയിന്റ് ഡയറക്ടർക്ക് തട്ടിപ്പിനെക്കുറിച്ച് രേഖാമൂലം പരാതി നൽകുന്നത്. നീരവ് മോദിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് വേണ്ടിയായിരുന്നു ബാങ്കിന്റെ നീക്കം. മോദി രാജ്യം വിടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പിന്നെങ്ങനെയാണ് നിയമത്തിന്റെ കണ്ണുവെട്ടിച്ച് നീരവ് മോദി ഇന്ത്യവിടുന്നതെന്നും കോൺഗ്രസ് ചോദിക്കുന്നു.

 നീരവിനെ സംരക്ഷിക്കുന്നതാര്?

നീരവിനെ സംരക്ഷിക്കുന്നതാര്?

എങ്ങനെയാണ് മുഴുവൻ സംവിധാനങ്ങളെയും നീരവ് മോദി കബളിപ്പിച്ചത്? തട്ടിപ്പ് നടത്തിയ നീരവ് മോദി എങ്ങനെയാണ് ഓഡിറ്റർമാരുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നത്. ആരാണ് നീരവിനെയും മെഹുൽ ചോക്സിയെയും സംരക്ഷിക്കുന്നത്.

എങ്ങനെ പറ്റിക്കാൻ കഴിഞ്ഞു

എങ്ങനെ പറ്റിക്കാൻ കഴിഞ്ഞു


രാജ്യത്തെ മുഴുവൻ ബാങ്കിംഗ് മേഖലയിലെ റിസ്ക് മാനേജ്മെന്റ് സിസ്റ്റത്തെ എങ്ങനെയാണ് നീരവിന് കബളിപ്പിക്കാന്‍ കഴിഞ്ഞത്. തട്ടിപ്പ് കണ്ടെത്തുന്നതില്‍ ബാങ്കിംഗ് മേഖലയ്ക്ക് എങ്ങനെ വീഴ്ച സംഭവിച്ചുവെന്നും കോണ്‍ഗ്രസ് അഞ്ചാമത്തെ ചോദ്യത്തിൽ ഉന്നയിക്കുന്നു.

English summary
summary Addressing the media on Nirav Modi, the Congress said, "Post-escape of 'Lalit Modi' and 'Vijay Mallya', another 'Modi Scam' has hit India's banking sector the hardest. First, Lalit Modi escaped India. Vijya Mallya escaped India. ABG's Rishi Agarwal escaped India. Now, we are told that 'Nirav Modi' has also escaped India."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X