കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധന്റെ ആശയങ്ങള്‍ യുവാക്കളെ പ്രചോദിപ്പിക്കും, അവരില്‍ പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: ബുദ്ധന്റെ ആശയങ്ങള്‍ എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധര്‍മ ചക്ര ദിനാഘോഷത്തില്‍ രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധന്റെ ആശയങ്ങളെ കുറിച്ചും അതിലൂടെ കഷ്ടതകള്‍ മറികടക്കാനുമുള്ള കാര്യങ്ങളാണ് മോദി പങ്കുവെച്ചത്. എല്ലാവര്‍ക്കും ആഷാഠ പൂര്‍ണിമ ആശംസ അറിയിക്കുന്നു. ഇത് ഗുരു പൂര്‍ണിമ എന്ന് കൂടി അറിയപ്പെടുന്നുണ്ട്. ഗുരുക്കന്‍മാരെ ഓര്‍ക്കാനുള്ള ദിവസമാണ്. അവരാണ് നമുക്ക് അറിവ് പകര്‍ന്ന് തന്നത്. അതുകൊണ്ട് അവര്‍ക്ക് നാം പ്രണാമം അര്‍പ്പിക്കുന്നു.

1

21ാം നൂറ്റാണ്ടിനെ കുറിച്ച് ഞാന്‍ വളരെ പ്രതീക്ഷാലുവാണ്. ഈ പ്രതീക്ഷ എന്റെ യുവ സുഹൃത്തുക്കളില്‍ നിന്നാണ് വരുന്നത്. ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് യുവാക്കളാണ്. ഇന്ത്യക്ക് വലിയ ഇക്കോ സിസ്റ്റം തന്നെയുണ്ട്. ബുദ്ധന്റെ ആശയങ്ങള്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ എന്റെ യുവ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയാണ്. അവ എപ്പോഴും നിങ്ങളെ പ്രചോദിപ്പിക്കും. മുന്നോട്ടുള്ള വഴി കാണിച്ച് തരാനും ആ ആശയങ്ങള്‍ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു

Recommended Video

cmsvideo
Indian army deploys ghatak force in Ladakh | Oneindia Malayalam

പ്രതീക്ഷ, കണ്ടെത്തല്‍, അനുകമ്പ എന്നിവ നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും അവസാനിപ്പിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് യുവാക്കള്‍ നേതൃത്വം നല്‍കുന്ന നമ്മുടെ സ്റ്റാര്‍ട്ട് അപ്പ് മേഖല. ബുദ്ധന്‍ പ്രധാനമായും രണ്ട് കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്. പ്രതീക്ഷയെയും ലക്ഷ്യത്തെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇവ രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ബുദ്ധിസം ബഹുമാനം എന്താണെന്ന് പഠിപ്പിക്കുന്നു. ജനങ്ങളോടുള്ള ബഹുമാനം, പാവപ്പെട്ടവരോടുള്ള ബഹുമാനം, സ്ത്രീകളോടുള്ള ബഹുമാനം, സമാധാനവും അഹിംസയുമാണ് വേണ്ടതെന്ന ബഹുമാനം, എന്നിവയാണ് ഇതില്‍ പ്രധാനം. സ്വര്‍ഗ സമാനമായ ഒരു ഭൂമിക്കായി ബുദ്ധിസം പരമപ്രധാനമാണെന്നും മോദി പറഞ്ഞു.

ബുദ്ധന്റെ ആശയങ്ങള്‍ പല രാജ്യങ്ങളുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിനും നന്‍മയ്ക്കും ആധാരമാണ്. ചിന്തയിലും പ്രവര്‍ത്തിയിലുമുള്ള എളിമയാണ് ബുദ്ധിസം ആഘോഷിക്കുന്നത്. ബുദ്ധിസ്റ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ കാലത്തുള്ള അനിതരസാധാരണായ വെല്ലുവിളികളെ കുറിച്ച് കൂടിയാണ് താന്‍ സംസാരിച്ചത്. ബുദ്ധന്റെ ആശയങ്ങളില്‍ നിന്നാണ് ഈ വെല്ലുവിളികളെ നേരിടാനുള്ള പോംവഴി ലഭിക്കുക. അത് മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്നു. ഇന്നും അത് പ്രസക്തമാണ്. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ആശയങ്ങള്‍ നമ്മെ നല്ലത് ചെയ്യാന്‍ പ്രചോദിപ്പിക്കട്ടെയെന്നും മോദി പറഞ്ഞു.

English summary
lord buddha alway relevant in any time says pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X