കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹവായ് ഷൂകളില്‍ ഗണേശ ചിത്രം... പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍, കമ്പനി മാപ്പ് പറയണമെന്നാവശ്യം!!

  • By Desk
Google Oneindia Malayalam News

അമേരിക്ക: ഹവായ് ബ്രാന്‍ഡിന്റെ മയി വോക്ക് ചെരുപ്പുകള്‍ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. യുഎസ്എയിലെ മൗയി ഷൂകളിലും ബൂട്ടുകളിലും ഗണേശ ചിത്രങ്ങള്‍ ആലേഖനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. പാദരക്ഷകളില്‍ ഹൈന്ദവ ദേവനായ വിനായകനെ ആലേഖനം ചെയ്തത് അവഹേളിക്കുന്നതാണ് എന്നും അതിനാല്‍ ഹവായി ചെരുപ്പുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

ജനസംഖ്യ വര്‍ധനവിനെതിരെ ബിജെപിയും ആര്‍എസ്എസും.. പാര്‍ലമെന്‍റില്‍ പ്രൈവറ്റ് ബില്ലുമായി ബിജെപി എംപി

ഹവായി ബ്രാന്‍ഡിന്‍റെ സഹബ്രാന്‍ഡാണ് മൗയി. അമേരിക്കയിലെ സ്റ്റോറുകളിലും വൈബ്സൈറ്റിലുമാണ് വിവിധ തരം ഷൂകളിലും ചെരുപ്പുകളിലും ഗണേശ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.3 മില്യണ്‍ ഹിന്ദുക്കള്‍ അമേരിക്കയിലുണ്ട്.

Loard ganesha

ഗണേശനെ ഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലും വീടുകളിലും ആരാധിക്കുന്നതാണെന്നും അതിനാല്‍ ഹൈന്ദവികതയുടെ പ്രതീകമായ ആരാധനാമൂര്‍ത്തിയെ വാണ്ജ്യവത്കരിക്കുന്നത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നും . യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസി‍ഡന്‍റും ഹിന്ദു വക്താവായ രാജന്‍ സെദ് പറഞ്ഞു. മായു വോക്ക് മാപ്പ് പറ‍ഞ്ഞ് ചെരുപ്പുകള്‍ വൊബ്സൈറ്റില്‍ നിന്നും സ്റ്റോറുകളില്‍ നിന്നും പിന്‍വലിച്ച് പ്രശനം ഒഴിവാക്കണമെന്നും അദ്ദേങം ആവശ്യപ്പെട്ടു.

ലോകത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും വലിയ മതങ്ങളില്‍ മൂനാം സ്ഥാനമാണ് ഹിന്ദുവിനുള്ളത്. 1.1 ബില്യണ്‍ പേര്‍ വിശ്വസിക്കുന്ന സമ്പുഷ്ടമായ തത്വങ്ങളുള്ള മതത്തെ ഇത്ര നിസാരവല്‍കരിച്ച് കാണുന്നത് തെറ്റാണ്. ഇത്തരം മതങ്ങള്‍ വിശ്വാസങ്ങള്‍ എന്നിവ ചെറുതോ വലുതോ എന്നല്ല അവയെ ലഘൂകരിക്കരുചെന്നും രാജന്‍ സെദ് പറഞ്ഞു.

ഹിന്ദു മൂര്‍ത്തികളെ ത്രിണവത്കരിക്കുന്നത് ലോകത്താകമാനെയുള്ള ഹിന്ദുക്കളില്‍ അസ്വസ്ഥത ഉണ്ടാക്കും. എല്ലാ രീതിയിലുമുള്ള കലകളെലും ഹിന്ദു മതം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ ഇത്തരം രീതികള്‍ അതിരു കടന്നതാണ്. വിശ്വാസികളെ വേദനിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് ഹവായ് പിന്മാറണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൗയി വാക്ക് എ സ്റ്റേറ്റ് ഓഫ് മൈന്‍ഡ് എന്ന ടാഗ് ലൈനില്‍ 10 തരം ഷൂകളും ബൂട്ടുകളും ആണ് ഗണേശ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് വില്‍ക്കുന്നത്. വലവിധത്തിലുള്ള ഷൂകള്‍ ഗണേശ ശ്രേണിയിലുണ്ട്.

English summary
Lord Ganesha images printed in Shoes and boot of Hawai brand, Hindu followers calls for protest demanding the company to withdraw the shoes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X