കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തിനും കുടിയൊഴിപ്പിക്കല്‍ നോട്ടീസോ?

  • By Mithra Nair
Google Oneindia Malayalam News

ഭിന്ദ് :മനുഷ്യര്‍ക്ക് മാത്രമല്ല ദൈവങ്ങള്‍ക്കും രക്ഷയില്ല. നിയമനടപടി മനുഷ്യര്‍ മാത്രമല്ല ദൈവങ്ങള്‍ക്കും ലഭിക്കും എന്ന് മധ്യപ്രദേശിലെ അധികൃതര്‍ തെളിയിച്ചിരിക്കുന്നു. എന്താണെന്നോ, സംസ്ഥാനത്തെ ഭിന്ദ് ജില്ലയില്‍ പൊതുസ്ഥലം കൈയേറിയതിന് ഭഗവാന്‍ ഹനുമാന് പ്രാദേശിക ഭരണകൂടം നോട്ടീസ് അയച്ചു.

ഹനുമാന്‍ ക്ഷേത്രം പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ചിട്ടുളളതാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇതിലെ തമാശ എന്താണെന്നോ? ക്ഷേത്രത്തിലെ പ്രധാന പൂജാരിക്കോ ട്രസ്റ്റിനോ നോട്ടീസ് നല്‍കേണ്ടതിന് പകരം ഭഗവാന്‍ ഹനുമാനാണ് മുന്‍സിപ്പല്‍ അധികൃതര്‍ നോട്ടീസയച്ചത്.

hanuman.jpg

നിങ്ങള്‍ റോഡ് കൈയേറ്റം നടത്തിയിരിക്കുന്നു ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, അപകടങ്ങളുണ്ടാവാനും സാധ്യതയുണ്ട് എന്നാണ് മുന്‍സിപ്പാലിറ്റി നല്‍കിയ നോട്ടീസില്‍ പറയുന്നു.

നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗ്വാളിയോര്‍ ഹൈക്കോടതി നേരത്തെ നല്‍കിയ ഉത്തരവ് പാലിച്ചിട്ടില്ലെന്നും അതിനാല്‍ കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നുവെന്നും മുന്‍സിപ്പാലിറ്റി നല്‍കിയ നോട്ടീസില്‍ പറയുന്നു. സംഭവം വിവാദമായതോടെ നോട്ടീസ് പിന്‍വലിക്കാനൊരുങ്ങുകയാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍

English summary
To ensure removal of encroachment upon a road by a Hanuman temple in Madhya Pradesh's Bhind district, authorities here have issued notice to the temple's main deity Lord Hanuman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X