കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാനും ആധാര്‍ കാര്‍ഡ്, ആളെ തപ്പി പോസ്റ്റ്മാന്‍!

Google Oneindia Malayalam News

ജയ്പൂര്‍: ആധാര്‍ കാര്‍ഡുകളുടെ പേരില്‍ അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഒരാള്‍ക്ക് തന്നെ ഒന്നിലധികം ആധാര്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡില്‍ ആളുകള്‍ക്ക് പകരം മരങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു ആധാറുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ രസച്ചരട്. എല്ലാം പഴയ കഥ, പോട്ടെ. എന്നാല്‍ ഹനുമാന്‍ സ്വമിയുടെ പേരില്‍ ആധാര്‍ കാര്‍ഡ് എന്ന് കേട്ടാലോ, ഞെട്ടാതിരിക്കുന്നതെങ്ങനെ.

രാജസ്ഥാനിലെ സികാര്‍ ജില്ലിയിലാണ് ഹനുമാന്‍ സ്വാമിയുടെ പേരില്‍ ആധാര്‍ കാര്‍ഡ് കിട്ടിയിരിക്കുന്നത്. 209470519541 ആണ് ഇദ്ദേഹത്തിന്റെ ആധാര്‍ നമ്പര്‍. രജിസ്‌ട്രേഷന്‍ നമ്പര്‍ 1018/18252/01821. സികാര്‍ ജില്ലയിലെ ദന്താ രാംഗഡ് പോസ്റ്റ് ഓഫീസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹനുമാന്റെ പേരിലുള്ള ആധാര്‍ കാര്‍ഡ് കിട്ടിയത്.

hanman

വാര്‍ഡ് നമ്പര്‍ 6, ദന്താ രാംഗഡ്, പഞ്ചായത്ത് സമിതി, സികാര്‍ ജില്ല എന്ന വിലാസത്തിലായിരുന്നു കവര്‍ എത്തിയത്. വിലാസം പൂര്‍ണമല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിന് വേണ്ടിയാണ് പോസ്റ്റ്മാന്‍ കവര്‍ പൊളിച്ചുനോക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു പോസ്റ്റ്മാനുണ്ടായത് എന്ന് എടുത്തുപറയേണ്ടല്ലാ. ഡെയ്ലി ഭാസ്കറാണ് വാർത്ത പുറത്തുവിട്ടത്.

സാക്ഷാല്‍ ഹനുമാന്റെ പേരില്‍ ആധാര്‍ കാര്‍ഡ്. ഹനുമാന്‍ ജി, സണ്‍ ഓഫ് പവന്‍ ജി എന്നായിരുന്നു ആധാര്‍ കാര്‍ഡിലെ പേര്. ഒപ്പം ഹനുമാന്റെ ഫോട്ടോയും. 1959 ജനുവരി ഒന്നാണ് കാര്‍ഡിലെ ജനനത്തീയതി. ഇനി ഫോട്ടോ മാറിപ്പോയതാണോ എന്ന് കരുതി സികാറിലെ ആളുകളോടെല്ലാം ചോദിച്ചു നോക്കി. ഇങ്ങനെ ഒരു ഹനുമാന്‍ ജിയെ ആര്‍ക്കും അറിയില്ല. അങ്കിത് എന്ന ചെറുപ്പക്കാരരന്റെ പേരിലുള്ള മൊബൈല്‍ നമ്പറാണ് ആധാര്‍ രജിസ്‌ട്രേഷന് വേണ്ടി കൊടുത്തിരിക്കുന്നത്. എന്നാല്‍ അങ്കിതിന് ഇങ്ങനെ ഒരു കാര്യം അറിയുകയേ ഇല്ലത്രെ.

English summary
Lord Hanuman gets his Aadhar card, but no delivery address
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X