ശ്രീകൃഷ്ണന് സാഹിത്യകാരന്, ഗുജറാത്ത് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ അബദ്ധങ്ങളുടെ പെരുമഴ
അഹമ്മദാബാദ്: ശ്രീകൃഷ്ണന് ഒരു സാഹിത്യകാരനാണോ? ഏത് ശ്രീകൃഷ്ണന് എന്ന് ചോദിയ്ക്കരുത്, സാക്ഷാല്‍ ഭഗവാന് ശ്രീകൃഷ്ണന് തന്നെ. ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഭഗവാന് ശ്രീകൃഷ്ണന് സാഹിത്യകാരനാണ്. അബദ്ധങ്ങളുടെ പെരുമഴയാണ് ഈ സൈറ്റ് (http:www.gujaratindia.com)തുറന്നാല്‍ കാണാനാവുക.
ലോകത്തെ പ്രചോദിപ്പിച്ച ഗുജറാത്തികളുടെ പട്ടികിലാണ് അബദ്ധങ്ങളില്‍ ഏറെയും. ശത്രുക്കളുടെ പേടി സ്വപ്നമായിരുന്ന എന്തിന് ഇന്ത്യയുടെ ഉരുക്ക് വനിത പോലും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന സൈനിക മേധാവി സാം മനേക് ഷായെ ഒരു കായിക താരമായിട്ടാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

കൃഷ്ണനെ സാഹിത്യകാരനാക്കിയപ്പോള് ഭക്തയായ മീരയേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് തെല്ലൊരാശ്വാസം. സേനാ മേധാവിയായിരുന്ന രാജേന്ദ്ര സിംഗ് ജഡേജയേയും കായിക താരമാക്കി മാറ്റിയിട്ടുണ്ട്. എന്നിട്ടും തീര്‍ന്നില്ല അബദ്ധങ്ങളുടെ നിര. വിദ്യാഭ്യാസ വിദഗ്ധന്‍ ഗിജുഭായ് ബധേകായെ വ്യവസായി ആയിട്ടാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.
ഇത്തവണ രാഷ്ട്രപിതാവിനെപ്പറ്റി അബദ്ധങ്ങളൊന്നും എഴുതിയിട്ടില്ലെന്നതില് ആശ്വസിയ്ക്കാം. സര്‍ക്കാര്‍ നേരിട്ടല്ല ഈ വെബ്സൈറ്റ് നടത്തുന്നതെന്നാണ് വിവരം. ഒരു സ്വകാര്യ ഐടി കമ്പനിയാണ് വെബ്സൈറ്റിന്റെ നടത്തിപ്പുകാര്‍. എന്തായാലും ഐടി കമ്പനി വല്ലാത്ത അന്യായം തന്നെയാണേ ഈ കാട്ടിതയെന്ന് വായനക്കാര്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications