കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണന്‍ സാഹിത്യകാരന്‍, ഗുജറാത്ത് സര്‍ക്കാരിന്‍റെ വെബ് സൈറ്റില്‍ അബദ്ധങ്ങളുടെ പെരുമഴ

Google Oneindia Malayalam News

അഹമ്മദാബാദ്: ശ്രീകൃഷ്ണന്‍ ഒരു സാഹിത്യകാരനാണോ? ഏത് ശ്രീകൃഷ്ണന്‍ എന്ന് ചോദിയ്ക്കരുത്, സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ. ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സാഹിത്യകാരനാണ്. അബദ്ധങ്ങളുടെ പെരുമഴയാണ് ഈ സൈറ്റ് (http:www.gujaratindia.com)തുറന്നാല്‍ കാണാനാവുക.

ലോകത്തെ പ്രചോദിപ്പിച്ച ഗുജറാത്തികളുടെ പട്ടികിലാണ് അബദ്ധങ്ങളില്‍ ഏറെയും. ശത്രുക്കളുടെ പേടി സ്വപ്‌നമായിരുന്ന എന്തിന് ഇന്ത്യയുടെ ഉരുക്ക് വനിത പോലും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന സൈനിക മേധാവി സാം മനേക് ഷായെ ഒരു കായിക താരമായിട്ടാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

Sri Krishna

കൃഷ്ണനെ സാഹിത്യകാരനാക്കിയപ്പോള്‍ ഭക്തയായ മീരയേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് തെല്ലൊരാശ്വാസം. സേനാ മേധാവിയായിരുന്ന രാജേന്ദ്ര സിംഗ് ജഡേജയേയും കായിക താരമാക്കി മാറ്റിയിട്ടുണ്ട്. എന്നിട്ടും തീര്‍ന്നില്ല അബദ്ധങ്ങളുടെ നിര. വിദ്യാഭ്യാസ വിദഗ്ധന്‍ ഗിജുഭായ് ബധേകായെ വ്യവസായി ആയിട്ടാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.

ഇത്തവണ രാഷ്ട്രപിതാവിനെപ്പറ്റി അബദ്ധങ്ങളൊന്നും എഴുതിയിട്ടില്ലെന്നതില്‍ ആശ്വസിയ്ക്കാം. സര്‍ക്കാര്‍ നേരിട്ടല്ല ഈ വെബ്‌സൈറ്റ് നടത്തുന്നതെന്നാണ് വിവരം. ഒരു സ്വകാര്യ ഐടി കമ്പനിയാണ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാര്‍. എന്തായാലും ഐടി കമ്പനി വല്ലാത്ത അന്യായം തന്നെയാണേ ഈ കാട്ടിതയെന്ന് വായനക്കാര്‍.

English summary
Lord Krishna A Literature Specialist, Sam Manekshaw A Sportsman, Says Gujarat Govt Website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X