കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണഭഗവാന്‍ 18 ദിവസം പോലീസ് കസ്റ്റഡിയിലോ?

  • By Mithra Nair
Google Oneindia Malayalam News

ഫത്തേപ്പൂര്‍ : കൃഷ്ണഭഗവാന്‍ 18 ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞെന്നോ? വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? എന്നല്‍ കേട്ടോളു , പോലീസ് കസ്റ്റഡിയില്‍ നിന്നും കൃഷ്ണഭഗവാനെ വിശ്വാസികള്‍ മോചിപ്പിച്ചത് ഒരു ലക്ഷം രുപ ബോണ്ട് കെട്ടിവെച്ചാണ് .

18 ദിവസം ഫത്തേപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോംഗ് റൂമില്‍ കഴിഞ്ഞ കൃഷ്ണനെ ചൊവ്വാഴ്ചയാണ് നാട്ടുകാരും വിശ്വാസികളും കൃഷ്ണഭഗവാനെ മോചിപ്പിച്ചത് .

shree-krishna-.jpg -Properties

ശിവ്രാജ്പൂര്‍ ഗ്രാമത്തിലെ ഗിരിധര്‍ ഗോപാല്‍ജി കാ മന്ദിറിലെ പ്രതിഷ്ഠയായിരുന്ന പതിനഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന കൃഷ്ണവിഗ്രഹം ഏപ്രില്‍ 15 നാണ് മോഷണം പോയത്. തുടര്‍ന്ന് ക്ഷേത്രം പൂജാരിമാര്‍ ആംഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഏപ്രില്‍ 12 ന് ജഹന്‍ബാദിലെ ദസീന്‍പൂര്‍ ഗ്രാമത്തില്‍ വയലില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.

ആംഗ് പോലീസ് കൃഷ്ണവിഗ്രഹം സ്‌ട്രോംഗ് റൂമില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും നാട്ടുകാര്‍ തിരിച്ചെടുത്ത വിഗ്രഹം കീര്‍ത്തനങ്ങളുടേയും രാമായണ്‍ പാഠത്തിന്റെ ഭജന്റെയുമെല്ലാം പശ്ചാത്തലത്തില്‍ വ്യാഴാഴ്ച പുന:പ്രതിഷ്ഠ നടത്തി.

English summary
After spending nearly 18 days in Aung police station's strong room in Fatehpur, Lord Krishna was released on Tuesday after furnishing a security bond of Rs 1 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X