വേദിയില്‍ ഇരിക്കുന്ന ബിജെപി നേതാവാണ് രാവണനെന്ന് ശ്രീരാമന്‍; ദസറയ്ക്കിടെ നാടകീയ രംഗങ്ങള്‍
ജയ്പൂര്‍: ദസറ ആഘോഷ വേളയില്‍ ബിജെപി നേതാവിനെ നാണംകെടുത്തി രാമന്റെ വേഷം ചെയ്ത നടന്‍. രാജസ്ഥാനിലെ സിരോഹി ടൗണിലെ ദസറ ആഘോഷ വേളയിലായിരുന്നു സംഭവം. ദസറ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന നാടകത്തിനുശേഷം രാമവേഷം ചെയ്തയാള്‍ രാവണന്റെ കൂറ്റന്‍ കട്ടൗട്ടില്‍ അമ്പെയ്ത് തീകൊളുത്തുന്ന ചടങ്ങുണ്ട്.
എന്നാല്‍, പ്രസ്തുത പരിപാടിയുടെ അവസാനം രാവണന്റെ കട്ടൗട്ടിലേക്ക് അമ്പെയ്യാന്‍ ശ്രീരാമന്‍ തയ്യാറായില്ല. വേദിയില്‍ രാവണനിരിക്കുമ്പോള്‍ മറ്റൊരു രാവണന് നേരെ അമ്പെയ്യാന്‍ കഴിയില്ലെന്നാണ് നടന്‍ മനോകുമാര്‍ മാലിയുടെ നിലപാട്. ബിജെപി നേതാവ് സുരേഷ് സാഗര്‍വാന്‍ഷിയെയാണ് നടന്‍ രാവണനെന്ന് വിശേഷിപ്പിച്ചത്.

രാഷ്ട്രീയ നേതാവായ ഇയാളാണ് അസുര രാജാവെന്നും മാലി പറഞ്ഞു. ഇപ്പോള്‍ ശ്രീരാമന്‍ പുന:ര്‍ജനിച്ചാല്‍ ഇത്തരം നേതാക്കളെ കണ്ട് അദ്ദേഹം നിരാശനാകും. സുരേഷിന് നഗരസഭാ അധികൃതര്‍ കൂടുതല്‍ പണം അനുവദിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. സുരേഷ് ഉള്‍പ്പെട്ട ദസറ പരിപാടിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ 31,000 രൂപയാണ് നല്‍കുന്നത്. അതേസമയം, മറ്റു പരിപാടികള്‍ക്കാവട്ടെ 11,000 രൂപയും. ഇത് അഴിമതിയാണെന്ന് സംശയിക്കുന്നതായും മാലി വ്യക്തമാക്കി.
്അതേസമയം, തനിക്കെതിരായ ആരോപണം സുരേഷ് നിഷേധിച്ചു. താന്‍ നേതൃത്വം നല്‍കുന്ന കമ്മറ്റിയിലെ ദസറ ആഘോഷം നഗരത്തിലെ ഏറ്റവും വലതും ചെലവേറിയതുമാണ്. അതിനാലാണ് അവയ്ക്ക് കൂടുതല്‍ പണം അനുവദിച്ചത്. എട്ടുലക്ഷത്തോളം രൂപയാണ് പരിപാടിക്കായി ആകെ ചെലവാകുന്നത്. അടുത്തവര്‍ഷം മുതല്‍ മുനിസിപ്പല്‍ ഗ്രാന്റ് വേണ്ടെന്ന് വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications