കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമനും ഹിന്ദുത്വവും ഒരുപാര്‍ട്ടിയുടെ മാത്രം സ്വത്തല്ല, ബിജെപിക്ക് മറുപടിയുമായി ശിവസേന!!

Google Oneindia Malayalam News

മുംബൈ: ശിവസേനയുടെ പ്രത്യയശാസ്ത്രത്തില്‍ ഒരിക്കലും മാറ്റം വന്നിട്ടില്ലെന്ന് പാര്‍ട്ടിയുടെ മുഖപത്രം സാമ്‌ന. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവും സാമ്‌നയിലെ എഡിറ്റോറിയലിലുണ്ട്. ഭഗവാന്‍ രാമനും ഹിന്ദുത്വവും ഒരുപാര്‍ട്ടിയുടെ സ്വത്തല്ലെന്ന് ഓര്‍ക്കണമെന്നും ശിവസേന പറഞ്ഞു. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ചിലര്‍ നൂറ് ദിവസം ഈ സര്‍ക്കാര്‍ തികയ്ക്കില്ലെന്ന് പറഞ്ഞിരുന്നു അവര്‍ക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ആഘോഷങ്ങളെന്നും ലേഖനത്തില്‍ പറയുന്നു.

1

ചിലര്‍ ഉണ്ടാക്കിയ സര്‍ക്കാര്‍ 80 മണിക്കൂര്‍ മാത്രമാണ് നിലനിന്നത്. അവരാണ് 100 മണിക്കൂര്‍ പോലും ഉദ്ധവിന്റെ ഭരണം നിലനില്‍ക്കില്ലെന്ന് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ പരീക്ഷണങ്ങളെ മറികടന്നു. ജനങ്ങളുടെ മനസ്സില്‍ മികച്ച ഭരണം കൊണ്ട് ഇടംപിടിക്കാനും സാധിച്ചെന്ന് ശിവസേന പറഞ്ഞു. ഉദ്ധവ് സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ താഴെ വീഴുമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. അതേസമയം ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം രാമനോടുള്ള ഭക്തി കൊണ്ടാണെന്നും ശിവസേന പറഞ്ഞു.

സര്‍ക്കാരിനെ ആര്‍ക്ക് വേണമെങ്കിലും പിന്തുണയ്ക്കാം. എന്നാല്‍ ശിവസേനയുടെ നിലപാടുകളും പ്രത്യയശാസ്ത്രവും മാറില്ല. അതേസമയം ഹിന്ദു വിഭാഗം ബിജെപി ഏകപക്ഷീയമായി പിന്തുണയ്ക്കുന്നില്ല. ബിജെപിയെ എതിര്‍ക്കുക എന്നത് കൊണ്ട് ഹിന്ദുക്കളെ എതിര്‍ക്കുക എന്നല്ല അര്‍ത്ഥമാകുന്നതെന്നും ശിവസേന പറഞ്ഞു. നേരത്തെ ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നു. അതിനെ പിന്തു ണച്ചിരിക്കുകയാണ് ശിവസേന. അയോധ്യ എല്ലാ വിഭാഗക്കാരുടേതുമാണെന്ന് ശിവസേന പറഞ്ഞു.

അയോധ്യയെ കേന്ദ്രീകരിച്ച് നടന്ന സാംസ്‌കാരിക യുദ്ധം അവസാനിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധി മികച്ചതായിരുന്നുവെന്നും, എന്നാല്‍ അയോധ്യ രാമ ജന്മഭൂമിയാണെന്ന് തെളിയിക്കാന്‍ രാജ്യത്തിന് ഒരുപാട് പോരാടേണ്ടി വന്നെന്നും ശിവസേന പറഞ്ഞു. ആ പോരാട്ടത്തില്‍ പലരുടെയും മുഖംമൂടി അഴിഞ്ഞ് വീണു. ബാല്‍ താക്കറെ മാത്രമാണ് പര്‍വതം പോലെ അവര്‍ക്കൊപ്പം നിന്നത്. മഹാരാഷ്ട്രയില്‍ രാമന്റെയും ഛത്രപതി ശിവജിയുടെയും വഴികളിലൂടെയാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. സര്‍ക്കാര്‍ ഭരിക്കുന്നതും ഇവരുടെ സങ്കല്‍പ്പം മുന്നില്‍ കണ്ടാണെന്നും ശിവസേന പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നൂറ് ദിവസം തികച്ചതോടെ ഉദ്ധവ് അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തി. രാമക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന ബിജെപി സഖ്യകക്ഷിയില്‍ നിന്നാണ് മാറിയതെന്നും, എന്നാല്‍ ഹിന്ദുത്വത്തില്‍ നിന്നല്ലെന്നും ഉദ്ധവ് പറഞ്ഞു.

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ അടിയന്തര ഹര്‍ജി സുപ്രീം കോടതി തള്ളി, മാര്‍ച്ച് 16ന് പരിഗണിക്കുംനിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ അടിയന്തര ഹര്‍ജി സുപ്രീം കോടതി തള്ളി, മാര്‍ച്ച് 16ന് പരിഗണിക്കും

English summary
lord ram, hindutva not sole property of any single party says shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X