കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്റെ ജന്മദിനം യൂണിവേഴ്‌സിറ്റി പഠനത്തില്‍ കണ്ടെത്തി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ശ്രീരാമന്‍ ജനിച്ച സമയവും ദിവസവും രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ പ്രധാന മുഹൂര്‍ത്തങ്ങളും വിവരിച്ചുകൊണ്ട് ഒരു എക്‌സിബിഷന്‍. ദില്ലി ലളിത് കലാ അക്കാദമി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് റിസര്‍ച്ച് എന്നിവയുടെ നേതൃത്വത്തിലാണ് ഋഗ്വേദത്തെ അടിസ്ഥാനമാക്കിയുള്ള എക്‌സിബിഷന്‍ നടക്കുന്നത്. എക്‌സിബിഷനില്‍ രാമായണവും മഹാഭാരതവും വെറും ഇതിഹാസങ്ങള്‍ മാത്രമല്ലെന്നും യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നും വിശദീകരിക്കുന്നു.

എക്‌സിബിഷനിലെ വിവരണപ്രകാരം ശ്രീരാമന്‍ ജനിച്ചത് 5114 ബിസി, ജനുവരി 10ന്, 12.05 മണിക്കാണെന്ന് പറയുന്നു. മഹാഭാരതയുദ്ധം തുടങ്ങുന്നത് 3139 ബിസിയില്‍ ഒക്ടോബര്‍ 13നാണ്. ഹനുമാന്‍ സീതയെ അശോകവനത്തില്‍ വെച്ച് കണ്ടുമുട്ടുന്നത് 5076 ബിസി സപ്തംബര്‍ 12നാണെന്നും കാണിക്കുന്നു. പാണ്ഡവര്‍ ചൂതുകളിയില്‍ തോറ്റശേഷം 13 വര്‍ഷക്കാലത്തേക്ക് കാട്ടിലേക്ക് പോയത് 3153 ബിസിയിലാണ്.

lord-rama

അമേരിക്കന്‍ നിര്‍മിതമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ദിവസങ്ങള്‍ കണക്കാക്കി കണ്ടെത്തിയതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സരോജ് ബാല വ്യക്തമാക്കി. ഋഗ്വേദം, രാമായണം, മഹാഭാരതം തുടങ്ങിയവയെക്കുറിച്ച് വലിയ വിവരങ്ങളാണ് തങ്ങള്‍ ശേഖരിച്ചത്. ക്രിസ്തു, മുസ്ലീം മതങ്ങള്‍ എത്തിച്ചേരും മുന്‍പ് ഏകദേശം 10,000 വര്‍ഷം പഴക്കമുള്ളതാണ് നമ്മുടെ പാരമ്പര്യം. ഒട്ടേറെ പുസ്തകങ്ങളും പുരാണങ്ങളും വിവരശേഖരണത്തിന് ഉപയോഗിച്ചെന്നും സരോജ് ബാല അറിയിച്ചു.

കേന്ദ്ര സാസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ എക്‌സിബിഷന്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. എക്‌സിബിഷനില്‍ ചെലവഴിച്ച ഒന്നരമണിക്കൂര്‍ ഏറെ അറിവുകള്‍ തന്നെന്ന് മന്ത്രി പറഞ്ഞു. ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ക്രിഷ്ണ ഗോപാല്‍, ക്ലാസിക് നര്‍ത്തകന്‍ സോനാല്‍ മാന്‍സിക് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

English summary
DELHI Exhibition Lord Ram's date of birth, Lord Ram's date of birth revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X