ശ്രീരാമന് പാകിസ്താനിയാണെന്നും, ബാബറി മസ്ജിദ് നിര്‍മ്മിച്ചത് ബാബറല്ലെന്നും വെളിപ്പെടുത്തല്‍
ദില്ലി: ഇന്ത്യന്‍ ആരാധനാ മൂര്‍ത്തി ശ്രീരാമന് ഇന്ത്യക്കാരനല്ലെന്ന് വെളിപ്പെടുത്തല്‍. ശ്രീരാമന് ജനിച്ചത് പാകിസ്താനിലാണത്രേ. ഓള് ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുള്‍ റഹീം ഖുറേഷിയാണ് വിവാദ പരാമാര്‍ശവുമായി എത്തിയിരിക്കുന്നത്. തന്റെ പുസ്തകത്തിലൂടെ ഖുറേഷി ഇക്കാര്യം വ്യക്തമാക്കുന്നത്.
അയോദ്ധ്യയിലെ 400 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് ബാബര്‍ നിര്‍മ്മിച്ചതല്ലെന്നും ഖുറേഷി വെളിപ്പെടുത്തുന്നു. 'മിത്ത് ഓഫ് റാം ജന്മഭൂമി' എന്ന പുസ്തകത്തിലൂടെയാണ് ഖുറേഷി ഇക്കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍, പാകിസ്താന് ദൈവത്തെയാണോ ഇന്ത്യക്കാര്‍ ആരാധിക്കുന്നത്??

ശ്രീരാമന് പാകിസ്താനിയാണ്
ശ്രീരാമന് ഇന്ത്യക്കാരനല്ലെന്നും പാകിസ്താനിയാണെന്നുമുള്ള പ്രസ്താവനയുമായാണ് അബ്ദുള്‍ റഹീം ഖുറേഷി രംഗത്തെത്തിയത്. ത്രേതാ യുഗത്തിലാണ് ശ്രീരാമന് ജനിച്ചതെന്നും അദ്ദേഹം പറയുന്നു.

തെളിവുകള്‍ നിരത്തി
ചരിത്ര രേഖകള്‍ നിരത്തിയാണ് ഇക്കാര്യങ്ങള്‍ ഖുറേഷി സമര്‍ത്ഥിക്കുന്നത്. ചരിത്രങ്ങളില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബാബറി മസ്ജിദ് നിര്‍മ്മിച്ചത്
അയോദ്ധ്യയിലെ ബാബറി മസ്ജിദ് എന്ന ആരാധനാലയം നിര്‍മ്മിച്ചത് ബാബറല്ലെന്നും ഖുറേഷി പറയുന്നു. അദ്ദേഹത്തിന്റെ ഗവര്‍ണറാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പുരാണങ്ങളില്‍
സിന്ധുനദിക്ക് പടിഞ്ഞാറ് സപ്തസിന്ധു പ്രദേശത്താണ് വിഷ്ണുവിന്റെ അവതാരമായ രാമന് ജനിക്കുന്നത്. ഇക്കാര്യം പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍, ഈ പ്രദേശം മുന്‍പ് ഇന്ത്യയിലായിരുന്നു. ഇപ്പോള്‍ പാകിസ്താന്റെ ഭാഗമാണ് ഈ പ്രദേശമെന്നും അദ്ദേഹം പറയുന്നു.

ശ്രീരാമന്റെ ജനനം
ബിസി 5561നും 7323 നും ഇടയിലാണ് ശ്രീരാമന് ജനിക്കുന്നതെന്ന് ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, 600നു മുന്‍പ് ജനജീവിതങ്ങളോ മനുഷ്യപരിണാമങ്ങളോ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തമ്മിലടിപ്പിക്കാന്‍
രാമക്ഷേത്രം തകര്‍ത്തെന്ന വിവരം ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും തമ്മിലടിപ്പിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications