കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്‍ പാകിസ്താനിയാണെന്നും, ബാബറി മസ്ജിദ് നിര്‍മ്മിച്ചത് ബാബറല്ലെന്നും വെളിപ്പെടുത്തല്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ആരാധനാ മൂര്‍ത്തി ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്ന് വെളിപ്പെടുത്തല്‍. ശ്രീരാമന്‍ ജനിച്ചത് പാകിസ്താനിലാണത്രേ. ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുള്‍ റഹീം ഖുറേഷിയാണ് വിവാദ പരാമാര്‍ശവുമായി എത്തിയിരിക്കുന്നത്. തന്റെ പുസ്തകത്തിലൂടെ ഖുറേഷി ഇക്കാര്യം വ്യക്തമാക്കുന്നത്.

അയോദ്ധ്യയിലെ 400 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് ബാബര്‍ നിര്‍മ്മിച്ചതല്ലെന്നും ഖുറേഷി വെളിപ്പെടുത്തുന്നു. 'മിത്ത് ഓഫ് റാം ജന്മഭൂമി' എന്ന പുസ്തകത്തിലൂടെയാണ് ഖുറേഷി ഇക്കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍, പാകിസ്താന്‍ ദൈവത്തെയാണോ ഇന്ത്യക്കാര്‍ ആരാധിക്കുന്നത്??

ശ്രീരാമന്‍ പാകിസ്താനിയാണ്

ശ്രീരാമന്‍ പാകിസ്താനിയാണ്

ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്നും പാകിസ്താനിയാണെന്നുമുള്ള പ്രസ്താവനയുമായാണ് അബ്ദുള്‍ റഹീം ഖുറേഷി രംഗത്തെത്തിയത്. ത്രേതാ യുഗത്തിലാണ് ശ്രീരാമന്‍ ജനിച്ചതെന്നും അദ്ദേഹം പറയുന്നു.

തെളിവുകള്‍ നിരത്തി

തെളിവുകള്‍ നിരത്തി

ചരിത്ര രേഖകള്‍ നിരത്തിയാണ് ഇക്കാര്യങ്ങള്‍ ഖുറേഷി സമര്‍ത്ഥിക്കുന്നത്. ചരിത്രങ്ങളില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബാബറി മസ്ജിദ് നിര്‍മ്മിച്ചത്

ബാബറി മസ്ജിദ് നിര്‍മ്മിച്ചത്

അയോദ്ധ്യയിലെ ബാബറി മസ്ജിദ് എന്ന ആരാധനാലയം നിര്‍മ്മിച്ചത് ബാബറല്ലെന്നും ഖുറേഷി പറയുന്നു. അദ്ദേഹത്തിന്റെ ഗവര്‍ണറാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

പുരാണങ്ങളില്‍

പുരാണങ്ങളില്‍

സിന്ധുനദിക്ക് പടിഞ്ഞാറ് സപ്തസിന്ധു പ്രദേശത്താണ് വിഷ്ണുവിന്റെ അവതാരമായ രാമന്‍ ജനിക്കുന്നത്. ഇക്കാര്യം പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍, ഈ പ്രദേശം മുന്‍പ് ഇന്ത്യയിലായിരുന്നു. ഇപ്പോള്‍ പാകിസ്താന്റെ ഭാഗമാണ് ഈ പ്രദേശമെന്നും അദ്ദേഹം പറയുന്നു.

ശ്രീരാമന്റെ ജനനം

ശ്രീരാമന്റെ ജനനം

ബിസി 5561നും 7323 നും ഇടയിലാണ് ശ്രീരാമന്‍ ജനിക്കുന്നതെന്ന് ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, 600നു മുന്‍പ് ജനജീവിതങ്ങളോ മനുഷ്യപരിണാമങ്ങളോ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തമ്മിലടിപ്പിക്കാന്‍

തമ്മിലടിപ്പിക്കാന്‍

രാമക്ഷേത്രം തകര്‍ത്തെന്ന വിവരം ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും തമ്മിലടിപ്പിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
A book by All India Muslim Personal Law Board's [AIMPLB] member Abdul Rahim Qureshi claimed that Lord Rama was born in Pakistan and also expressed doubts about his birth in Treta Yuga.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X