കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണ

Google Oneindia Malayalam News

മുംബൈ: കാശിയിലെ ഗ്യാന്‍വാപി പള്ളിയിലെ ശിവലിംഗവുമായി ബന്ധപ്പെട്ട വിഷയം വിവാദമായി കൊണ്ടിരിക്കുകയാണ്. ഇത് മുമ്പ് ക്ഷേത്രമായിരുന്നുവെന്ന വാദം വരെ ഇതിനിടെ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ സുപ്രീം കോടതി ഇവിടെ ആരാധന തടസ്സപ്പെടുത്തരുതെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു.

അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍

കഴിഞ്ഞ ദിവസമാണ് കാശി വിശ്വനാഥ് ക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ കോടതി ഉത്തരവുപ്രകാരം നടത്തിയ സര്‍വേയില്‍ ശിവലിംഗത്തെ കണ്ടെത്തിയതായി ഹിന്ദുവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. അതേസമയം ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടി. ഭഗവാന്‍ ശിവന് ഒരു രൂപം ആവശ്യമില്ലെന്ന് നടി പറയുന്നു.

1

മഥുരയിലും ഓരോ അണുവിലും ഭഗവാന്‍ കൃഷ്ണനുണ്ട്. അതുപോലെ അയോധ്യയിലെ ഓരോ അണുവിലും ഭഗവാന്‍ രാമനുണ്ട്. സമാനമാണ് കാശിയിലെ സാഹചര്യവും. അവിടെ ഓരോ കണികയിലും ഭഗവാന്‍ ശിവനുണ്ട്. ഒരു രൂപം ഭഗവാന് ആവശ്യമില്ല. ഓരോ അണുവിലും ശിവനുണ്ടെന്നും കങ്കണ പറഞ്ഞു. ഹര ഹര മഹാദേവ് മുഴക്കിയാണ് കങ്കണ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. പുതിയ ചിത്രമായ ധാക്കഡിന്റെ പ്രമോഷന്റെ ഭാഗമായി വാരണാസിയില്‍ എത്തിയതായിരുന്നു കങ്കണ. ശിവലിംഗം കണ്ടെത്തിയ സ്ഥലം അടച്ച് മുദ്രവെച്ച് കാവലേര്‍പ്പെടുത്താന്‍ നേരത്തെ വാരണാസി സിവില്‍ കോടതി ഉത്തരവിട്ടിരുന്നത്.

2

അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി കങ്കണ നിരവധി കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സൂപ്പര്‍ താരങ്ങളൊന്നും അഭിനന്ദിക്കാറില്ലെന്നായിരുന്നു പരാമര്‍ശം. തന്റെ ചിത്രത്തെ കുറിച്ച് നല്ലത് പറയാനോ ട്വീറ്റ് ചെയ്യാനോ അജയ് ദേവ്ഗണിനും മടിയാണ്. അജയ് ദേവ്ഗണ്‍ എല്ലാവരെയും അഭിനന്ദിക്കും. സ്ത്രീപക്ഷ സിനിമകളും ചെയ്യും. പക്ഷേ എന്റെ ചിത്രത്തില്‍ അങ്ങനെ അജയ് അഭിനയിക്കില്ല. ചിത്രം നല്ലതായാല്‍ അതിനെ കുറിച്ച് പറയാന്‍ പോലും തയ്യാറാവില്ല. അക്ഷയ് കുമാര്‍ തന്റെ തലൈവി എന്ന ചിത്രം നല്ലതാണെന്ന് ഫോണില്‍ വിളിച്ച് പറഞ്ഞു. എന്റെ പ്രകടനം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. എന്നാല്‍ ചിത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്യാന്‍ പോലും അക്ഷയ് തയ്യാറായില്ലെന്നും കങ്കണ വിമര്‍ശിച്ചു.

3

താന്‍ എല്ലാവരുടെയും ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. നല്ലതാണെന്ന് പരസ്യമായി പറയാറുണ്ട്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ നല്ലതാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്തിനേറെ പറയുന്നു കരണ്‍ ജോഹറിനെ പോലും ഞാന്‍ അഭിനന്ദിച്ചിരുന്നു. പക്ഷേ ആരും തന്റെ ചിത്രങ്ങളെ പറ്റിയോ പ്രകടനത്തെ പറ്റിയോ പറയുന്നില്ല. ബോളിവുഡ് ശരിക്കും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്. അതാണ് സിനിമാ മേഖലയ്ക്ക് വേണ്ടതെന്നും കങ്കണ പറഞ്ഞു. അതേസമയം താന്‍ യൂറോപ്പ്യന്‍ രാജ്യത്ത് വലിയ കൊള്ളയ്ക്ക് ഇരയായിട്ടുണ്ടെന്നും കങ്കണ വെളിപ്പെടുത്തി. സ്‌കീയിംഗിന് പോയപ്പോഴാണ് താന്‍ അതിക്രമത്തിന് ഇരയായതെന്നും നടി പറഞ്ഞു.

4

ഇറ്റലി-സ്വിറ്റ്‌സര്‍ലന്‍ഡ് അതിര്‍ത്തിയിലെ റിസോര്‍ട്ട് ടൗണിലായിരുന്നു ഞാന്‍ സ്‌കീയിംഗിന് പോയത്. അവിടെയൊരു സ്‌കൂളുണ്ടായിരുന്നു. അവിടെ കുട്ടികള്‍ രഹസ്യമായി ജീവിക്കുന്നുണ്ടായിരുന്നു. വേഗത്തില്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എന്റെ കൈയ്യിലുള്ള ലൂയിസ് വുയ്‌തോണ്‍ പൗച്ചും ബാഗ് പാക്കുമുണ്ടായിരുന്നു. ഒരാള്‍ വന്ന് എന്റെ കൈയ്യില്‍ നിന്ന് പണവും കാര്‍ഡുകളും മോഷ്ടിച്ച് കൊണ്ടുപോയെന്നും കങ്കണ പറഞ്ഞു. ആ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതെയാണ് ഞാന്‍ നിന്നത്. സഹോദരിയെ വിളിച്ചാണ് സഹായം ചോദിച്ചത്. ഒരാളും ഭക്ഷണം തന്നില്ല. ഇന്ത്യയില്‍ സമോസ വില്‍ക്കുന്നവന്‍ പോലും വെറുതെ വെള്ളം നല്‍കും. ഇത് യൂറോപ്പിലെ മോശം അവസ്ഥയാണെന്നും കങ്കണ പറഞ്ഞു.

5

നേരത്തെ ഇംഗ്ലീഷ് വാക്കുകളില്‍ പലതും സ്ത്രീകളുടെ ഭീരുത്വത്തെ കാണിക്കുന്നതാണെന്നും കങ്കണ പറഞ്ഞിരുന്നു. താന്‍ വ്യക്തിപരമായി വളരെ വയലന്റായിട്ടുള്ള ആളാണെന്ന് കങ്കണ പഞ്ഞു. എന്നെ പോലുള്ളവര്‍ ഐപിഎസ്സിലോ പ്രതിരോധ സേനകളിലോ ആണ് ചേരേണ്ടതെന്നും കങ്കണ പറഞ്ഞു. ധാക്കഡിന്റെ കഥ കേട്ടപ്പോള്‍ ശരിക്കും അതുമായി പൊരുത്തപ്പെടാന്‍ സാധിച്ചു. കാരണം അതിലെ ഏജന്റ് അഗ്നി എന്ന കഥാപാത്രം വയലന്റാണ്. എനിക്ക് പെട്ടെന്ന് മനസ്സിലാവുന്ന കഥാാപാത്രമായിരുന്നു അത്. ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ ബോളിവുഡിലെ ഒരു ഇന്ത്യന്‍ താരവും മുമ്പ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും കങ്കണ അവകാശപ്പെട്ടു.

ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

English summary
lord shiva existed in every particle of kashi kangana ranaut on gyanvapi mosque row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X