കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവന്‍ ഇസ്ലാമിന്‍റെ ആദ്യ പ്രവാചകനെന്ന് ജമിയത്ത് ഉലമ മുഫ്തി മുഹമ്മദ് ഇല്യാസ്

  • By Meera Balan
Google Oneindia Malayalam News

അയോധ്യ: ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ശിവന്‍ ആയിരുന്നു ഇസ്ലാമിന്റെ ആദ്യത്തെ പ്രവാചകനെന്ന് ജമിയത്ത് ഉലമ മുഫ്തി മുഹമ്മദ് ഇല്ല്യാസ്. അയോധ്യയില്‍ നടത്തിയ പ്രസംഗത്തിലാണ് ശിവന്‍ പ്രവാചകനാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളുമാണെന്ന് മുഹമ്മദ് ഇല്യാസ് പറഞ്ഞത്.

സാനാതന്‍ ധര്‍മ്മം പിന്തുടരുന്നവരാണ് മുസ്ലിങ്ങള്‍. എല്ലാ മതങ്ങളും പറയുന്നത് ഒരേ സന്ദേശമാണ്. നമ്മളെല്ലാവരും ഇന്ത്യക്കാരാണ് സാഹദോര്യവും സ്‌നഹേവും, സമാധാനവുമാണ് നമ്മുടെ സന്ദേശം. ചൈനക്കാരെ ചൈനീസുകാര്‍ എന്ന് വിളിയ്ക്കുന്നു ജപ്പാനിലുള്ളവരെ ജാപ്പനീസുകാര്‍ എന്ന് വിളിയ്ക്കുന്നു അതിനാല്‍ തന്നെ ഹിന്ദുസ്ഥാനികളായ നമ്മള്‍ ഹിന്ദുക്കളാണ് മുഫ്തി പറയുന്നു.

Mufti Muhammed Ilyas

ഇന്ത്യയാണ് തങ്ങളുടെ ജന്മദേശമെന്നും തങ്ങളുടെ അതിനാല്‍ തന്നെ തങ്ങളുടെ ആദ്യ പ്രവാചകന്‍ ശിവനാണെന്നും മുഫ്തി പറയുന്നു. ശിവും പാര്‍വ്വതിയും തങ്ങളുടെ പൂര്‍വ്വികരാണെന്നത് യാഥാര്‍ത്ഥ്യമാണെന്നും മുഫ്തി പറയുന്നു. എന്നാല്‍ മുഫ്തി മുഹമ്മദ് ഇല്യാസിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രമുഖ ഇമാമുമാര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മുഫതി പറഞ്ഞതിനെ അംഗീകരിയ്ക്കില്ലെന്ന് ഫേത്തേപൂരി മസ്ജിദ് ഇമാം മുഫ്തി മുകാറാം അഹമ്മദ് പറഞ്ഞു. ഫെബ്രുവരി 22 ന് ഉത്തര്‍പ്രദേസില്‍ നടക്കുന്ന സമുദാ കൂട്ടായ്മയിലേക്ക് സന്യാസിമാരെ ക്ഷണിയ്ക്കാന്‍ അയോധ്യയില്‍ എത്തിയതായിരുന്നു മുഫ്തി മുഹമ്മദ് ഇല്യാസ്.

English summary
Lord Shiva was Muslims' first prophet, says Jamiat Ulema Mufti Muhammad Ilyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X