ചരക്കുലോറി സമരത്തിന് ശുഭാന്ത്യം; ലോറി ഉടമകളുട ആവശ്യങ്ങള്‍ക്ക് അംഗീകാരം
ഹൈദരാബാദ്: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്‌ക്കെതിരെ ചരക്കുലോറി സമരം പിന്‍വലിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി അധികൃതരുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ചര്‍ച്ചയില്‍ വാഹന ഇന്‍ഷുറന്‍സില്‍ വര്‍ധിപ്പിച്ച തുകയില്‍ കുറവുവരുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 30 മുതലാണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്. സമരം നീണ്ടുപോകുന്നത് വിഷു വിപണിയെ ബാധിക്കുമോ എന്ന ആശങ്കകള്‍ നിലനില്‍ക്കവേയാണ് സമരം ശനിയാഴ്ച അവസാനിച്ചിട്ടുള്ളത്. വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയാക്കി കുറയ്ക്കാമെന്നാണ് ലോറി ഉടമകള്‍ക്ക് ലഭിച്ചിട്ടുള്ള വാഗ്ദാനം.

സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. കേരളം, ആന്ധ്ര, തമിഴ്‌നാട്, തെലങ്കാന, കര്‍ണ്ണാടക, പുതുച്ചേരി സംസ്ഥാങ്ങളില്‍ നിലനിന്നിരുന്ന ലോറി സമരത്തെ തുടര്‍ന്ന് അരി, പലചരക്ക്, പച്ചക്കറി എന്നിവയുടെ നീക്കത്തിന് തടസ്സം നേരിട്ടിരുന്നു.












Click it and Unblock the Notifications