കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ മേഖല തകരുന്നു, നിര്‍മാണ മേഖലയില്‍ 1 ലക്ഷം പേര്‍ തൊഴില്‍രഹിതര്‍, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി കനക്കുന്നു. മധ്യവര്‍ഗ മേഖലയിലുള്ളവരടക്കം തൊഴില്‍ നഷ്ടമായിരിക്കുകയാണ്. പല കമ്പനികളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഒരിക്കല്‍ കൂടി ഇന്ത്യ വ്യവസായത്തിന് പറ്റിയ ഇടമല്ലെന്ന പൊതുബോധം കമ്പനികളിലേക്ക് എത്തിയിരിക്കുകയാണ്. വാഹന നിര്‍മാണ മേഖലയില്‍ പ്രതിസന്ധി ആഞ്ഞടിക്കുകയാണ്. പലരും തൊഴിലാളികളെ പിരിച്ചുവിട്ട് തുടങ്ങിയിരിക്കുകയാണ്.

1

നിരവധി കമ്പനികള്‍ പൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. വാഹന നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് തൊഴിലാളികളും സൂചിപ്പിക്കുന്നു. ഏപ്രില്‍ മുതല്‍ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. പല കമ്പനികളും നഷ്ടത്തെ തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. കാര്‍, ബൈക്ക് നിര്‍മാണ കമ്പനികള്‍ 15000 പേരെയാണ് പുറത്താക്കിയത്. ബൈക്കിന്റെ പാര്‍ട്‌സുകളും മറ്റ് ഉപകരണങ്ങളും തയ്യാറാക്കുന്നവര്‍ ഒരു ലക്ഷത്തിലധികം പേരെയാണ് പുറത്താക്കിയത്.

അതേസമയം ഇതിന്റെ ഡീലര്‍മാരും നിരവധി തൊഴിലാളികളെ ഒഴിവാക്കിയിരിക്കുകയാണ്. അഞ്ച് കമ്പനികള്‍ അടുത്തിടെ നൂറിലധികം പേരെ പുറത്താക്കി. ഇവര്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നഷ്ടത്തിലാണ് കമ്പനികള്‍. പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മോദി സര്‍ക്കാരിനാണ് ഇത് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നത്. തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലേക്ക് പോവുകയാണ്.

സര്‍ക്കാര്‍ ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുകടന്നാല്‍ മാത്രമേ ഇത് മറികടക്കാന്‍ സാധിക്കൂ. സര്‍ക്കാരില്‍ നിന്ന് നികുതി ഇളവ് വന്നാല്‍ മാത്രമേ സ്വകാര്യ മേഖലയ്ക്ക് പുതിയ ഉണര്‍വൂണ്ടാകൂ. സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടി വരും. ധനമന്ത്രാലയവുമായി ഇത്തരം കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. കടുത്ത മാന്ദ്യത്തിലാണ് ഈ മേഖലയെന്ന് വിദഗ്ദര്‍ പറയുന്നു. സര്‍ക്കാര്‍ ഇത് പരിഹരിച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം പോകുമെന്നാണ് സൂചന.

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

English summary
losing jobs in auto sector rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X