കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഴ്ച പോയി; തലച്ചോറില്‍ നീര്‍ക്കെട്ട്, പ്രജ്ഞാസിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, കോണ്‍ഗ്രസ് പ്രതികരണം

  • By Desk
Google Oneindia Malayalam News

ദില്ലി: തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബിജെപി ലോക്‌സഭാംഗം പ്രഗ്യസിങ് താക്കൂര്‍. തലച്ചോറിലെ നീര്‍ക്കെട്ടും കാഴ്ച നഷ്ടമായതുമെല്ലാം അവര്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് ഏറ്റ പീഡനങ്ങളാണ് തന്നെ ഈ അവസ്ഥയിലെത്തിച്ചതെന്ന് ഭോപ്പാല്‍ എംപിയായ അവര്‍ പറയുന്നു.

തീവ്ര ഹിന്ദുത്വ നേതാവായ പ്രഗ്യസിങ് രാജ്യത്തെ പല ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനക്കേസില്‍ ഏറെ കാലം ജയിലിലായിരുന്നു. അന്ന് ഏറ്റ പീഡനങ്ങളെ കുറിച്ചാണ് പ്രഗ്യ സിങ് പറയുന്നത്. എന്നാല്‍ പ്രഗ്യക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴത്തെ അവസ്ഥ

അന്താരാഷ്ട്ര യോഗ ദിനത്തില്‍ ദില്ലിയെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രഗ്യസിങ് അവരുടെ ആരോഗ്യനില സംബന്ധിച്ച് വിശദീകരിച്ചത്. തലച്ചോറില്‍ നീര്‍ക്കെട്ടുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. വലതുകണ്ണിന്റെ കാഴ്ച മങ്ങിയിട്ടുണ്ട്.- പ്രഗ്യ പറയുന്നു.

ജയിലിലായ സ്‌ഫോടന കേസ്

ജയിലിലായ സ്‌ഫോടന കേസ്

2008ലെ മലേഗാവ് സ്‌ഫോടന കേസിലാണ് പ്രഗ്യ സിങ് അറസ്റ്റിലായത്. പിന്നീട് പല കേസുകളിലും ഇവര്‍ ആരോപണവിധേയയായിരുന്നു. കസ്റ്റഡി കാലത്ത് ഏറ്റ പീഡനങ്ങളാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും പ്രഗ്യ പറഞ്ഞു. എംപിയെ കാണാനില്ലെന്ന് ഭോപ്പാല്‍ മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട വിഷയത്തിലും അവര്‍ പ്രതികരിച്ചു.

എന്തുകൊണ്ട് ദില്ലിയില്‍

എന്തുകൊണ്ട് ദില്ലിയില്‍

ഇപ്പോള്‍ താന്‍ ദില്ലിയിലാണുള്ളത്. ലോക്ക് ഡൗണ്‍ കാരണം യാത്രാ നിയന്ത്രണമുള്ളതിനാല്‍ ഭോപ്പാലിലേക്ക് പോകാന്‍ സാധിക്കില്ല. തനിക്കും സ്റ്റാഫിനും ടിക്കറ്റ് ലഭിക്കില്ലെന്നും അതുകൊണ്ട് ദില്ലിയില്‍ തുടരുകയാണെന്നും പ്രഗ്യ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Recommended Video

cmsvideo
ഗുരുതരാവസ്ഥയില്‍ പ്രഗ്യാ സിങ് | Oneindia Malayalam
കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

അതേസമയം, ആരോഗ്യം വഷളായതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായ പിസി ശര്‍മ പ്രതികരിച്ചു. ലോക്ക് ഡൗണ്‍ തുടങ്ങുന്ന വേളയില്‍ പ്രഗ്യസിങ് ഭോപ്പാലിലുണ്ടായിരുന്നു. പിന്നീടാണ് അവര്‍ ദില്ലിയിലേക്ക് പോയതെന്നും ശര്‍മ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലല്ലോ

കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലല്ലോ

നേരിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ സിങ് ദില്ലിയിലേക്ക് പോയത്. കോണ്‍ഗ്രസ് ഭരണകാലത്ത് പീഡിപ്പിച്ചു എന്നത് ശരിയല്ല. മധ്യപ്രദേശില്‍ കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരണമായിരുന്നു. കേന്ദ്രത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് പ്രഗ്യ ചെയ്യുന്നതെന്നും പിസി ശര്‍മ പറഞ്ഞു.

ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍

English summary
Loss of vision due to torture under the Congress regime- says Pragya Singh Thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X