വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ഇന്ത്യയുടെ ചന്ദ്രയാന്‍ ഒന്ന് പേടകം നാസ കണ്ടെത്തി
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രയാന്‍ ദൗത്യത്തിനായി വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് പേടകം കണ്ടെത്തി.ഏഴ് വര്‍ഷം മുമ്പ് കാണാതായ പേടകം അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസയാണ് കണ്ടെത്തിയത്.
വാഷിങ്ടണ്‍; ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രയാന്‍ ദൗത്യത്തിനായി വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് പേടകം കണ്ടെത്തി. ഏഴ് വര്‍ഷം മുമ്പ് കാണാതായ പേടകം അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസയാണ് കണ്ടെത്തിയത്.
2009 ഒഗസ്റ്റ് 29നാണ് ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്ഗനൈസേഷന് ചന്ദ്രയാനുമായുള്ള കമ്മ്യൂണിക്കേഷന്‍ നഷ്ടമായത്. 2008 ഒക്ടോബര്‍ 29നാണ് ചന്ദ്രയാന്‍ പേടകം വിക്ഷേപിക്കുന്നത്. ചന്ദ്രന് മുകളില്‍ 200 കിലോമീറ്റര്‍ പരിധിയിലാണ് ചന്ദ്രയാന്‍ ഒന്ന് ചുറ്റുന്നത്.
എന്നാല്‍ പേടകത്തിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് വര്‍ഷത്തെ ആയുസാണ് ചന്ദ്രയാന്‍ പേടകം ഒന്നിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പത്ത് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം പൂര്‍ണമായി വിച്ഛേദിക്കപ്പെടുകെയായിരുന്നു.

ആദ്യ ചന്ദ്രപരിവേക്ഷണ വാഹനം
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരിവേഷണ വാഹനമാണ് ചന്ദ്രയാന്‍ പേടകം 1. ഇപ്പോഴും ചന്ദ്രനെ വലം വയ്ക്കുന്നുണ്ടെന്ന് നാസ കണ്ടെത്തി. 2008 ഒക്ടോബര്‍ 22നാണ് ഇസ്രോ ചന്ദ്രയാന്‍ വിക്ഷേപിച്ചത്.

റഡാറിന്റെ സഹായത്തോടെ
നാസയുടെ ഏറ്റവും പുതിയ റഡാറിന്റെ സഹായത്തോടെയാണ് ചന്ദ്രയാന്‍ 1 പേടകത്തെ കണ്ടെത്തിയത്. ടെലിസ്കോപ്പുകള് പോലും ഉപയോഗിച്ച് കണ്ടെത്താന്‍ സാധ്യമല്ലാത്ത ഇത്തരം വസ്തുക്കളെ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തുന്നത്.

ഏറെ ബുദ്ധിമുട്ടോടെ
ഇന്ത്യയുടെ ചന്ദ്രയാന്‍ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് നാസ അറിയിച്ചു. നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് കണ്ടെത്തുക വളരെ എളുപ്പമായിരുന്നു. പക്ഷേ ലൂണാര്‍ റിക്കനൈസണ്‍സ് പേടകത്തേക്കാളും ഏറെ ചെറുതാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ ഒന്ന്. അതുക്കൊണ്ട് തന്നെ ഏറ്റവും മികച്ച റാഡറാണ് ഇത് കണ്ടെത്താനായി ഉപോയഗിച്ചത്.

സാങ്കേതിക സംവിധാനങ്ങള്‍ നഷ്ടപ്പെട്ടു
എന്നാല്‍ ചന്ദ്രയാന്റെ സാങ്കേതിക സംവിധാനങ്ങളൊക്കെ നഷ്ടപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു.
-
5 പതിറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യർ, എന്താണ് നാസയുടെ ആർട്ടെമിസ് 2 ദൗത്യം? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications