കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണില്‍ ജോലിയില്ല..പട്ടിണി മാത്രം; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 3000 രൂപയ്ക്ക് വിറ്റു; ഞെട്ടിക്കുന്ന സംഭവം..!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സാമ്പത്തിക സ്ഥിതിയെ ആകെ തകിടം മറിച്ചിരുന്നു. നിരവധി പേര്‍ക്കാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായത് ചില സംസ്ഥാനങ്ങളില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസ വേതനക്കാര്‍ക്കാണ് ലോക്ക് ഏറ്റവും കൂടുതല്‍ പാരയായത്. ഓരോ ദിവസത്തെ ശമ്പളത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നവര്‍ക്ക് ലോക്ക് ഡൗണ്‍ കനത്ത തിരിച്ചടിയായി.

അരിയും മറ്റ് ധാന്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും മറ്റ് ചില ആവശ്യങ്ങള്‍ പണം ആവശ്യമായതുകൊണ്ട് പലരും ബുദ്ധിമുട്ടുകയാണ്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ കാരണം ഒരു കുടുംബത്തിന് സംഭവിച്ച ഞെട്ടിക്കുന്ന വാര്‍ത്തയാണ് പശ്ചിമബംഗാളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ട ഒരു കുടുംബം നിവൃത്തിയില്ലാത്ത സ്വന്തം മകളെ പണത്തിന് വില്‍പ്പന നടത്തിയ വാര്‍ത്തയാണ് ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ നിന്നും പുറത്തുവരുന്നത്.

രണ്ടര മാസം മാത്രം

രണ്ടര മാസം മാത്രം

ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടതോടെ വെസ്റ്റ് മിഡ്‌നാപൂരിലെ ഒരു മാതാപിതാക്കള്‍ രണ്ടര മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തങ്ങളുടെ അകന്ന ബന്ധത്തിലുള്ളവര്‍ക്ക് വില്‍പ്പന ചെയ്തിരിക്കുന്നു. മൂന്ന് മാസമായി ജോലി ഇല്ലാത്തതോടെയാണ് കുടുംബം ഇങ്ങനെ ഒരു കടുംകൈ ചെയ്തത്.

3000 രൂപയ്ക്ക്

3000 രൂപയ്ക്ക്

മൂവായിരം രൂപയ്ക്കാണ് കുടുംബം രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായത്. ജൂണ്‍ നാലിനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംഭവത്തെ തുടര്‍ന്ന് എന്‍ജിഒ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയെ വീണ്ടെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടിയെ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില പരിശോധിച്ച ശേഷം കുട്ടിയെ രക്ഷിതാക്കള്‍ക്ക് തിരിച്ചുനല്‍കിയേക്കും.

അന്വേഷണം

അന്വേഷണം

സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. 3000 രൂപയ്ക്കാണ് രക്ഷിതാക്കള്‍ കുട്ടിയെ വില്‍പ്പന നടത്തിയതെന്ന് പൊലീസ് ഓഫീസര്‍ അഗ്നിഷ്വര്‍ അഗര്‍വാള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സംഭവത്തില്‍ ദൃക്‌സാക്ഷികളായവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കാരണം

കാരണം

കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണോടെ കുടുംബത്തിന്റെ ആകെയുള്ള വരുമാനം നിലച്ചു. കുഞ്ഞിന് ഒരു നേരത്തെ ആഹാരം നല്‍കാനുള്ള സ്ഥിതി പോലും ഇല്ലാത്തതിനെ തുടര്‍ന്നാണ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ കുടുംബം കടുത്ത ദാരിദ്രത്തിലായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. കുട്ടികളില്ലാത്ത ഒരു കുടുംബത്തിനാണ് ഇവര്‍ 3000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍

വീണ്ടെടുത്ത കുട്ടി മൂന്ന് നാല് ദിവസമായി ആശുപത്രിയില്‍ കഴിയുകയാണെന്ന് ജില്ലാ ഡൈല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടാല്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു ഭവനത്തില്‍ പ്രവേശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് എപ്പോള്‍ മടക്കി നല്‍കുമെന്ന കാര്യത്തില്‍ തീരുമാനം ഒന്നും പുറത്തുവന്നിട്ടില്ല

വൈറസിനെ നശിപ്പിക്കാന്‍ പുതിയ മാര്‍ഗം..!!,'കൊറോണ ദേവിക്ക്'പൂജ; ഒടുവില്‍ അസമില്‍ സംഭവിച്ചത്...!!!വൈറസിനെ നശിപ്പിക്കാന്‍ പുതിയ മാര്‍ഗം..!!,'കൊറോണ ദേവിക്ക്'പൂജ; ഒടുവില്‍ അസമില്‍ സംഭവിച്ചത്...!!!

സിഐയുടെ പരിശോധനഫലം നെഗറ്റീവ്, ക്വാറന്റീന്‍ കാലാവധി അവസാനിച്ചെന്ന് സുരാജ് വെഞ്ഞാറംമൂട്സിഐയുടെ പരിശോധനഫലം നെഗറ്റീവ്, ക്വാറന്റീന്‍ കാലാവധി അവസാനിച്ചെന്ന് സുരാജ് വെഞ്ഞാറംമൂട്

English summary
Lost the job amid Lockdown, a couple sold the two-month-old baby for Rs 3000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X