Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകരുമെന്ന് സൂചന; നേതാക്കള്‍ ബിജെപിയിലേക്ക്, എംപിമാരും എംഎല്‍എമാരും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യം തകര്‍ക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കി. ഇത്തവണ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നാണ് സൂചനകള്‍. 22 ലോക്‌സഭാ സീറ്റുകള്‍ നേടണം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ട്രെന്‍ഡ് നോക്കി ഒട്ടേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയ സംസ്ഥാന നേതാക്കളെ ഇക്കാര്യങ്ങള്‍ അറിയിച്ചുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒട്ടേറെ എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് പ്രചാരണം....

 ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം

ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം

ഒട്ടേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് കൈലാഷ് വിജയവര്‍ജിയ ബംഗാളിലെ ബിജെപി നേതാക്കളോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

തൃണമൂലിന്റെ ആരോപണം

തൃണമൂലിന്റെ ആരോപണം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരെയും എംഎല്‍എമാരെയും ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ അടുത്തിടെ ആരോപിച്ചിരുന്നു. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ കൂട്ടത്തോടെ കൂറുമാറ്റമുണ്ടാകുമെന്ന ബിജെപിയുടെ മോഹം വെറുതെയാണെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു.

വിഡ്ഡികളുടെ സ്വര്‍ഗം

വിഡ്ഡികളുടെ സ്വര്‍ഗം

തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപി വളര്‍ത്താനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ ഇത്തരം മോഹങ്ങളുമായി നടക്കുന്ന ബിജെപി നേതാക്കള്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറയുന്നു. എന്നാല്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

 സൗമിത്ര ഖാന്‍ ബിജെപിയില്‍

സൗമിത്ര ഖാന്‍ ബിജെപിയില്‍

ബിഷ്ണുപൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂല്‍ എംപി സൗമിത്രാ ഖാന്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നു.

ലക്ഷ്യമിടുന്നത് 22 സീറ്റ്

ലക്ഷ്യമിടുന്നത് 22 സീറ്റ്

പശ്ചിമ ബംഗാളില്‍ 42 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 22 സീറ്റുകള്‍ നേടണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയ ടാര്‍ജറ്റ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന സൂചനയാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+