പതിനാറായിരം രൂപ ലോട്ടറി അടിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും: ഈ മുപ്പതുകാരന്‍ ചെയ്തത് ഇത്രമാത്രം
മലയാളിയെ സംബന്ധിച്ച് ഏറ്റവും വലിയ ലോട്ടറി ജേതാവ് ഓണം ബംപറിന്റെ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശിയായ അനുപാണ്. കേരളത്തിന് പുറത്ത് അതിലും വലിയ സമ്മാനം നേടിയ നിരവധി മലയാളികള്‍ വേറെയുമുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ ഇവിടെ പറയാന്‍ പോവുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി അടിച്ച വ്യക്തിയുടെ കഥയാണ്.
രണ്ട് ബില്യണ്‍ ഡോളറാണ് മുപ്പത് വയസുകാരനായ എഡ്വിന്‍ കാസ്ട്രോയാണ് കാലിഫോർണിയ പവർ ബോള്‍ ലോട്ടറിയുടെ രണ്ട് ബില്യണ്‍ ഡോളർ വരുന്ന സമ്മാനത്തുക നേടിയത്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 16000 ത്തിലേറെ കോടി രൂപയാണ് എഡ്വിനെ തേടിയെത്തിയിരുന്നത്. എന്നാല്‍ പല തവണയായി ലഭിക്കുന്ന രീതിക്ക് പകരം സമ്മാനത്തുക ഒറ്റത്തവണയായി ലഭിക്കുന്ന രീതി തിരഞ്ഞെടുത്തതിനാല്‍ ഇതിന്റെ നേർപകുതിയാണ് കാസ്ട്രോയ്ക്ക് ലഭിച്ചത്.

എട്ടായിരം കോടിയോളം കയ്യില്‍ കിട്ടിയ സമ്മാന ജേതാവ് തുക എങ്ങനെയ ചിലവഴിക്കും എന്ന് അറിയാനുള്ള ആകാംക്ഷയും ആളുകളില്‍ കൂടുതലായിരുന്നു. എന്നാല്‍ ഒന്നും മറച്ച് വെക്കാതെ എഡ്വിന്‍ കാസ്ട്രോ തന്നെ തന്റെ ചിലവുകള്‍ വ്യക്തമാക്കുകയാണ് ഉണ്ടായത്. ഹോളിവുഡ് ഹിൽസ് എസ്റ്റേറ്റിൽ 25 മില്യൺ ഡോളർ മുടക്കി ഒരു വസ്തു വാങ്ങിയ അദ്ദേഹം നിലവില്‍ അവിടെയാണ് അധിക സമയവും താമസിക്കുന്നത്. രണ്ടായിരം കോടിയോളമാണ് ഇതിന്റെ ചിലവ്.
അതായത് സമ്മാനത്തുകയും നാലില്‍ ഒന്നും അദ്ദേഹം ഈ വസ്തു വാങ്ങുന്നതിനായി ചിലവഴിച്ചു. ഇതിന് പുറമെ കാലിഫോർണിയയില്‍ തന്നെ 4 മില്യൺ ഡോളർ മുടക്കി മറ്റൊരു വസ്തുവും അദ്ദേഹം വാങ്ങി. തന്റെ ജീവിതം മാറ്റിമറിച്ച ടിക്കറ്റ് വാങ്ങിയ പെട്രോൾ സ്റ്റേഷനിൽ നിന്ന് അൽപ്പം അകലെയാണ് ഈ വസ്തു. ഏറെ സുന്ദരമായ ഈ വസ്തുവില്‍ നിന്നും സാൻ ഗബ്രിയേൽ പർവതനിരകളുടെ അതിശയകരമായ ഒരു വ്യൂ ലഭിക്കുന്നുവെന്നും സണ്‍ റിപ്പോർട്ട് ചെയ്യുന്നു.
ജപ്പാനീസ് മോഡലില്‍ നിർമ്മിച്ച ഈ വീട്ടില്‍ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത് ഹൗസുമാണ് ഉള്ളത്. എഡ്വിന് ഇപ്പോൾ ഈ വീട്ടിലും ഹോളിവുഡ് ഹിൽസ് മാൻഷനിലും മാറി മാറി താമസിച്ചുകൊണ്ടിരിക്കുകയാണ്. ദിവസത്തെ താമസത്തിന് തന്നെ ലക്ഷങ്ങള്‍ വരും ഹോളിവുഡ് ഹിൽസ് മാൻഷന്‍ ജേതാവ് ഒരു പക്ഷെ വിവിഐപി അതിഥികള്‍ക്കുള്ള റിസോർട്ടായി മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

13,500 ചതുരശ്ര അടി വിസ്തൃതമായ പ്രോപ്പർട്ടിയിൽ ഗെയിം റൂം, വൈൻ സെലാർ, സിനിമാ തിയേറ്റർ, ബാർ, ആഡംബര ഫിറ്റ്നസ് സ്റ്റുഡിയോ എന്നിവ ഉൾപ്പെടുന്നു. ഒരു ഇൻഫിനിറ്റി പൂൾ, ഒരു സ്പാ, രണ്ട് ഫയർ പിറ്റുകൾ, ഒരു ബിൽറ്റ്-ഇൻ ബാർബിക്യൂ ഏരിയ എന്നിവയും ഇതിലുണ്ട്. 2022-ൽ നിർമ്മിച്ച മാൻഷന്റെ ഭൂരിഭാഗം ഭാഗങ്ങളിൽ നിന്നും ഡൗണ്ടൗൺ എല്‍എയുടെ അതിശയകരമായ കാഴ്ചകൾ അസ്വദിക്കാനാവും.
അതേസമയം, തന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരാൾ എഡ്വിനെതിരെ കേസ് കൊടുക്കുന്നുവെന്ന വാർത്തകളും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ തന്നെയാണ് സമ്മാനത്തുക ജേതാവ് ചിലവഴിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്. അൽതഡേനയിലെ ജോസ് സർവീസ് സെന്ററിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.
എന്നാൽ "റെജി" എന്നറിയപ്പെടുന്ന ഒരാൾ തന്നിൽ നിന്ന് ടിക്കറ്റ് മോഷ്ടിച്ചതായി ആരോപിച്ച് റിവേര എന്നയാള്‍ രംഗത്ത് വരികയായിരുന്നു. സമ്മാനത്തുക വിജയങ്ങൾ തുല്യമായി വിഭജിച്ചാൽ മാത്രമേ ടിക്കറ്റ് നൽകൂ എന്ന് റെജി തന്നോട് പറഞ്ഞതായി റിവേര ആരോപിച്ചു. മോഷണം നടന്നതായി അദ്ദേഹം പോലീസിനെയും കാലിഫോർണിയ ലോട്ടറിയെയും അറിയിച്ചു. എന്നാല്‍ വമ്പിച്ച സമ്മാനത്തിന്റെ "ശരിയായ വിജയി" കാസ്‌ട്രോയാണെന്ന് തന്നെയാണ് കാലിഫോർണിയ ലോട്ടറി അധികൃതർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications