താമര പ്രിന്റ് ചെയ്ത ഷര്‍ട്ട്, കാക്കി പാന്റ്, പാര്‍ലമെന്റ് സ്റ്റാഫുകള്‍ക്ക് പുതിയ യൂണിഫോം
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റില്‍ ആദ്യ സെഷന്‍ നടത്തുമ്പോള്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച്ച പുതിയ പാര്‍ലമെന്റില്‍ സമ്മേളനം നടക്കുന്നത്. ഇതില്‍ പാര്‍ലമെന്റ് സ്റ്റാഫുകളുടെ യൂണിഫോം അടക്കം മാറും. ലോക്‌സഭയിലെയും, രാജ്യസഭയിലെയും യൂണിഫോണുകള്‍ മാറും. നിയമനിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സ്റ്റാഫുകള്‍ ക്രീം കളറിലുള്ള ജാക്കറ്റുകളാണ് യൂണിഫോമായി ലഭിക്കാന്‍ പോകുന്നത്.
ക്രീം ഷര്‍ട്ടുകളും, പിങ്ക് നിറത്തിലുള്ള താമര ഇതില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും. രണ്ട് സഭകളിലെയും യൂണിഫോമുകള്‍ സമാനമായിരിക്കും. സഭയിലെ 271 സ്റ്റാഫുകള്‍, ചേംബര്‍ അറ്റന്റുമാര്‍ റിപ്പോര്‍ട്ടിംഗ് സര്‍വീസിനായുള്ള സ്റ്റാഫുകള്‍ എന്നിവര്‍ക്കെല്ലാം പുതിയ യൂണിഫോമുകള്‍ കൈമാറിയിട്ടുണ്ട്. പാര്‍ലമെന്റ് സുരക്ഷാ സര്‍വീസിനായി നിയോഗിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ നില സ്ഫാരി സ്യൂട്ട് ധരിക്കില്ല.

പകരം സൈന്യത്തിന്റെ യൂണിഫോമിന് സമാനമായ വസ്ത്രമാണ് ധരിക്കുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് പാര്‍ലമെന്റ് ജീവനക്കാരുടെ വസ്ത്രങ്ങളുടെ ഡിസൈന്‍ തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജെന്‍ഡ്രല്‍ ന്യൂട്രലായിരിക്കും യൂണിഫോം. സെപ്റ്റംബര്‍ 19 ഗണേശ ചതുര്‍ത്ഥി ദിനത്തിലായിരിക്കുംപുതിയ പാര്‍ലമെന്റ യൂണിഫോം പുറത്തിറക്കുക. ഇത് ഔദ്യോഗികമായി യൂണിഫോം പുറത്തിറക്കലായും കണക്കാക്കും.
അതേസമയം ഡ്രസ് കോഡിലെ മാറ്റങ്ങള്‍ മാത്രമല്ല പ്രത്യേകത. സുരക്ഷാ സ്റ്റാഫംഗങ്ങള്‍ക്ക് എല്ലാ കമാന്‍ഡോ ട്രെയിനിംഗും നല്‍കുന്നുണ്ട്. അതുകൊണ്ടാണ് സഫാരി സ്യൂട്ട് മാറ്റി സൈന്യത്തിന്റെ മോഡലില്‍ പുതിയ യൂണിഫോം നല്‍കിയത്. നെഹ്‌റു മോഡലിലാണ് താമരയുടെ ലോഗോയും ഷര്‍ട്ടില്‍ വരുന്നത്. രാജ്യസഭയിലെയും, ലോക്‌സഭയിലെയും മാര്‍ഷലുകള്‍ മണിപ്പൂരി ടര്‍ബനോ കന്നഡ ടര്‍ബനോ ധരിക്കും.
തലയിലെ കെട്ടിലും വ്യത്യസ്തയാണ് കൊണ്ടുവന്നിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് തന്നെ ഉദ്യോഗസ്ഥരെല്ലാം ഈ യൂണിഫോം വാങ്ങി കഴിഞ്ഞു. നേരത്തെ പുതിയ യൂണിഫോം ഔദ്യോഗികമായി പുറത്തിറക്കാനുള്ള പ്ലാനുണ്ടായിരുന്നു. എന്നാല്‍ ഇത് വൈകുകയായിരുന്നു. പാര്‍ലമെന്റിന്റെ ഉദ്ഘാടന സമയത്ത് തന്നെയായിരുന്നു ഇത് പുറത്തിറങ്ങാനിരുന്നത്.
സെപ്റ്റംബര്‍ പതിനെട്ടിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സെഷനന്‍ നടക്കുക. 19 മുതല്‍ മുതല്‍ പുതിയ പാര്‍ലമെന്റില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പഴയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പ്രാധാന്യവും,അത് വഹിച്ച പങ്കും പുതിയ സഭയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്‍ട്രല്‍ ഹാളില്‍ പ്രതീകാത്മമായി സംയുക്ത യോഗവുമുണ്ടാകും. അതിന് ശേഷം സഭാ നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications