മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം, മോദിയുടെ താമര വിരിയുമെന്ന് മറുപടി നൽകി പ്രധാനമന്ത്രി

ഷില്ലോംഗ്: മേഘാലയയിലെ ഷില്ലോംഗില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിനാണ് റാലിയില്‍ വെച്ച് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും പറയുന്നത് മോദിയുടെ താമര വിരിയും എന്നാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രകോപനപരമായി ചിന്തിക്കുകയും അത്തരം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് രാജ്യം ചുട്ടമറുപടിതന്നെ നല്‍കും. രാജ്യം തിരസ്ക്കരിച്ച ആളുകള്‍, രാജ്യം ഇനി അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ആളുകള്‍ ഇപ്പോള്‍ പറയുകയാണ് മോദിയുടെ കുഴിമാടം തയ്യാറായി എന്ന്. എന്നാല്‍ രാജ്യം പറയുന്നത് മോദിയുടെ താമര വിരിയുമെന്നാണ്, പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പവന് ഖേരയെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിക്കെതിരെ വിവാദ മുദ്രാവാക്യം വിളിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കുറിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പവന് ഖേരയെ കഴിഞ്ഞ ദിവസം അസം പോലീസ് ദില്ലി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതി പവന് ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
പവന് ഖേരയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പ്രതികരണമൊന്നും നടത്തിയില്ല. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയെ കുടുംബ വാഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കടന്നാക്രമിക്കാന്‍ മടിച്ചില്ല. ഇന്ന് മേഘാലയയ്ക്ക് ആവശ്യം ജനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന സര്‍ക്കാരിനെ ആണ്, അല്ലാതെ സ്വന്തം കുടുംബത്തിന് മുന്‍ഗണന നല്കുന്ന സര്‍ക്കാരിനെ അല്ല. താമര ഇന്ന് കരുത്തിന്റെയും സമാധാനത്തിന്റെയും സ്ഥിരതയുടേയും പ്രതീകമായി മേഘാലയയില്‍ മാറിയിരിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോയില്‍ പ്രധാനമന്ത്രി മേഘാലയയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. തന്നോട് കാണിച്ച സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു. മേഘാലയയിലെ ജനങ്ങള്‍ തരുന്ന ഈ സ്നേഹത്തിനും അനുഗ്രഹത്തിനും പകരമായി ഈ നാട്ടില്‍ വികസനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 27ന് ആണ് മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതേ ദിവസമാണ് നാഗാലാന്‍ഡിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications