വിവാഹച്ചടങ്ങിനിടെ ഉച്ചത്തിലുള്ള ഡിജെ; വിവാഹവേദയില്‍ വരന്‍ കുഴഞ്ഞുവീണുമരിച്ചു
എന്നാൽ ആഘോഷങ്ങൾ അതിരുകടന്നപ്പോശ്‍ വിവാഹദിവസം തന്നെ ദുരന്തം സംഭവിച്ചു.

ഒരു വ്യക്തിയുടെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷമുള്ള ദിവസമാണ് അവരുടെ വിവാഹം ദിവസം. ആഘോഷങ്ങളുടെ ദിവസം. എന്നാൽ ആഘോഷങ്ങൾ അതിരുകടന്നപ്പോശ്‍ വിവാഹദിവസം തന്നെ ദുരന്തം സംഭവിച്ചു. വരമാല ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതം കാരണം അസ്വസ്ഥത തോന്നിയ വരൻ വിവാഹവേദിയിൽ കുഴഞ്ഞു വീണു മരിച്ചു. ബിഹാറിലെ സീതാമർഹി ജില്ലയിലാണ് സംഭവം.
ബുധനാഴ്ച സുരേന്ദ്രനും വധുവും വിവാഹത്തിനായി ഒരുക്കിയ വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. ദമ്പതികൾ മാലകൾ കൈമാറുകയും മറ്റ് ചടങ്ങുകൾ നടത്തുകയും ചെയ്തു. വിവാഹ ഘോഷയാത്രയിൽ പ്ലേ ചെയ്യുന്ന ഡിജെയുടെ ഉച്ചത്തിലുള്ള ശബ്ദം അസ്വസ്ഥ ഉണ്ടാക്കുന്നുണ്ട് എന്ന് യുവാവ് പല തവണ പരാതിപ്പെട്ടിരുന്നു. പക്ഷേ അത് ആരും ശ്രദ്ധിച്ചില്ല.
കുറച്ചുസമയം കഴിഞ്ഞപ്പോൾ വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സീതാമർഹിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. വരമാല ചടങ്ങ് കഴിഞ്ഞ കുറച്ചു നിമിഷങ്ങൾക്ക് ശേഷം സുരേന്ദ്ര വേദിയിൽ കുഴഞ്ഞുവീണിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഡിജെ നിരോധനം കർശനമായി നടപ്പാക്കണംമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ രാജീവ് കുമാർ മിശ്രയും അധികൃതരോട് ആവശ്യപ്പെട്ടു.
ഇത് ആദ്യത്തെ സംഭവമല്ല. ഇതിന് മുമ്പും ഇതുപോലെത്തെ സംഭവം നടന്നിരുന്നു. കഴിഞ്ഞ വർഷം ഭോപ്പാലിൽ ആണ് സമാനസംഭവം ഉണ്ടായത്. വിവാഹ സത്കാരത്തിൽ ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ 18കാരൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള സംഗീതമാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. അതേസമയം അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതം മൂലം തൻറെ ഫാമിലെ 63 കോഴികൾ ചത്തുവെന്ന പരാതിയുമായി ഒഡിഷയിലെ ബാലസോറിലുള്ള പൗൾട്രി ഫാം ഉടമയും നേരത്തെ രംഗത്തെത്തിയിരുന്നു. അയൽവാസിയായ രാമചന്ദ്രൻ പരിദയുടെ വീട്ടിൽ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതമാണ് കോഴികളുടെ മരണത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.












Click it and Unblock the Notifications