കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പള്ളികളിലെ ഉച്ച ഭാഷിണി നിരോധിക്കണം; കേന്ദ്രം നടപടി എടുക്കണമെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ശിവസേന. പാര്‍ട്ടി പത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നുണ്ട്. അത് തടയണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ശിവസേന പുതിയ ആവശ്യം ഉന്നയിക്കാന്‍ ഇടയാക്കിയത് മുംബൈയിലെ ഒരു വിവാദമാണ്.

m

മുസ്ലിം കുട്ടികള്‍ക്കിടയില്‍ ബാങ്ക് വിളി മല്‍സരം നടത്താന്‍ ശിവസേന നേതാവ് പന്തുറാങ് സക്പാല്‍ നിര്‍ദേശിച്ചിരുന്നു. മുംബൈ സൗത്തിലെ ശിവസേനയുടെ ഡിവിഷന്‍ മേധാവിയാണ് സക്പാല്‍. ഇതിനെതിരെ ബിജെപി രംഗത്തുവന്നു. ബിജെപിയുടെ ഈ വിമര്‍ശനം ശിവസേന തള്ളി. ദില്ലിയില്‍ സമരം നടത്തുന്ന കര്‍ഷകരെ പാകിസ്താതാന്‍ ഭീകരവാദികള്‍ എന്ന്് വിളിക്കുന്നതിന് സമാനമായ ഒരു വിമര്‍ശനമാണ് ശിവസേനക്കെതിരെ ബിജെപി മുംബൈയില്‍ ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി പത്രം കുറ്റപ്പെടുത്തുന്നു.

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

ദില്ലിയില്‍ സമരം നടത്തുന്ന കര്‍ഷകരില്‍ മിക്കവരും പഴയ സൈനികരാണ്. അല്ലെങ്കില്‍ അവരുടെ മക്കള്‍ ഇപ്പോള്‍ സൈന്യത്തിലാണ്. ഇക്കാര്യം ഓര്‍ക്കാതെയാണ് ബിജെപി നേതാക്കള്‍ കര്‍ഷകരെ അപമാനിക്കുന്നത്. കര്‍ഷകരെ ഭീകരവാദികള്‍ എന്ന് വിളിക്കുന്ന ഇത്തരം ആളുകളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചു എന്നാണ് ട്രോളുകള്‍. എന്നാല്‍ ബിജെപി നേതാക്കള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന ചിത്രവും ഇതോടൊപ്പം ട്രോളുകളില്‍ നിറയുന്നു എന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

ഇത്തരം വിവാദങ്ങള്‍ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശിവസേന ആഗ്രഹിക്കുന്നില്ല. കാരണം രാജ്യത്തെ പൗരന്‍മാരില്‍ 22 കോടിയും മുസ്ലിങ്ങളാണ്. പശുവിനെ അറുക്കുന്നത് നിരോധിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പശുവിനെ അുക്കുകയും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. വോട്ടര്‍മാരെ സംതൃപ്തരാക്കാനാല്ലാതെ മറ്റെന്തിനാണ് ഇത്തരം നടപടികള്‍ എന്നും ശിവസേന ചോദിക്കുന്നു.

English summary
Loudspeaker in Mosque should be banned; Shiv Sena demands Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X